കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ സംബന്ധിച്ച് ലോക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച മുന്‍ കിരീടവകാശിയെ കുറിച്ചാണ്. പലവിധത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സൗദി ഭരണകൂടം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ജയില്‍ അധികൃതര്‍ പുറത്തുവിട്ട ട്വീറ്റാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്.

എന്നാല്‍ തങ്ങളുടെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. അതേസമയം, വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നേരത്തെ നല്‍കിയ വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുകയാണ് അല്‍ ജസീറ ചെയ്തിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ട്വീറ്റ് വളരെ പെട്ടെന്ന് ഡിലീറ്റ് ചെയ്തു

ട്വീറ്റ് വളരെ പെട്ടെന്ന് ഡിലീറ്റ് ചെയ്തു

സൗദിയിലെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ജയില്‍ വകുപ്പ്. ജയില്‍ അധികൃതര്‍ ഞായറാഴ്ച ട്വിറ്ററില്‍ ഒരു കുറിപ്പിട്ടു. വളരെ പെട്ടെന്ന് അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. ഇതോടെയാണ് മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

എന്തായിരുന്നു ട്വീറ്റില്‍

എന്തായിരുന്നു ട്വീറ്റില്‍

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജയിലിലാണ് മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. സൗദിയിലെ മുതിര്‍ന്ന രാജകുമാരനും മുന്‍ ആഭ്യന്തര മന്ത്രിയുമാണ് മുഹമ്മദ് ബിന്‍ നായിഫ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി എന്നായിരുന്നു ജയില്‍ വകുപ്പിന്റെ ട്വീറ്റ്.

പുതിയ വിശദീകരണം

പുതിയ വിശദീകരണം

ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച ട്വീറ്റ് പുറത്തുവന്നത്. മുഴുവന്‍ സമയം ഇദ്ദേഹത്തെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഈ ട്വീറ്റ് അല്‍പ നേരം കഴിഞ്ഞപ്പോള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന മറ്റൊരു ട്വീറ്റാണ് പിന്നീട് ജയില്‍ അധികൃതര്‍ പോസ്റ്റ് ചെയ്തത്.

അല്‍ അറബിയ്യ റിപ്പോര്‍ട്ട്

അല്‍ അറബിയ്യ റിപ്പോര്‍ട്ട്

സൗജി ജയില്‍ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ അറബിയ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടവകാശിയായിരുന്നു നേരത്തെ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍. ഇദ്ദേഹത്തെ മാറ്റിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായത്.

വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

അമേരിക്കയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു മുഹമ്മദ് ബിന്‍ നായിഫ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജാവിനും കിരീടവകാശിക്കുമെതിരായ നീക്കങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് മുഹമ്മദ് ബിന്‍ നായിഫിനെ അറസ്റ്റ് ചെയ്തതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പലവിധ ചര്‍ച്ചകള്‍ക്കും വഴിവെച്ചു

പലവിധ ചര്‍ച്ചകള്‍ക്കും വഴിവെച്ചു

ഏതായാലും സൗദി ജയില്‍ വകുപ്പിന്റെ ട്വീറ്റ് പലവിധ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുഹമ്മദ് ബിന്‍ നായിഫിനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഉപദേശകന്‍ ട്വീറ്റ് ചെയ്തു. രാജകുമാരന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് ഡോക്ടര്‍മാരെ വിളിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.

എങ്ങനെ തിരിച്ചെടുത്തു

എങ്ങനെ തിരിച്ചെടുത്തു

ജയില്‍ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത ഉടനെ എങ്ങനെ തിരിച്ചെടുക്കാന്‍ സാധിച്ചുവെന്നാണ് ചിലരുടെ ചോദ്യമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മുഹമ്മദ് ബിന്‍ നായിഫുമായി അടുപ്പമുള്ള ജയിലിലെ ചിലരാണ് ട്വിറ്റര്‍ ഹാക്ക് ചെയ്തതെന്നു മറ്റു ചിലര്‍ വിശ്വസിക്കുന്നു.

മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പ്

സൗദി ആക്ടിവിസ്റ്റുകളായ ഉമര്‍ അബ്ദുല്‍ അസീസ്, തുര്‍ക്കിഷ് ഷാല്‍ഹൂബ് എന്നിവരെല്ലാം സംശയം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് മുഹമ്മദ് ബിന്‍ നായിഫിനെ കിരീടവകാശി പദവിയില്‍ നിന്ന് നീക്കിയത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ ആഭ്യന്തര മന്ത്രി പദവിയില്‍ നിന്നും മാറ്റുകയും ചെയ്തു.

ഞാന്‍ വിശ്രമിക്കാന്‍ പോകുന്നു

ഞാന്‍ വിശ്രമിക്കാന്‍ പോകുന്നു

ഞാന്‍ വിശ്രമത്തിന് വേണ്ടി പോകുന്നു. ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നാണ് മുഹമ്മദ് ബിന്‍ നായിഫ് പദവി ഒഴിഞ്ഞ വേളയില്‍ പറഞ്ഞത്. പിന്നീട് ഇദ്ദേഹം വീട്ടുതടങ്കലിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നുവെന്ന് അല്‍ ജീസറയുടെ വാര്‍ത്തയില്‍ പറയുന്നു. മുഹമ്മദ് ബിന്‍ നായിഫിന് ശേഷമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായത്.

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റ ശേഷം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് സൗദി സാക്ഷിയായിരുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കി, സിനിമ, കായികം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജോലി, ബിസിനസ് തുടങ്ങിയ വിഷയങ്ങളിലും ഒട്ടേറെ ഇളവുകള്‍ നല്‍കി.

ഞെട്ടിച്ച അറസ്റ്റ്

ഞെട്ടിച്ച അറസ്റ്റ്

ബിന്‍ സല്‍മാന് കീഴിലുള്ള അഴിമതി വിരുദ്ധ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും അടുത്തിടെ വാര്‍ത്തയായിരുന്നു. 2017ലെ കൂട്ട അറസ്റ്റ് ഇതിന്റെ ഭാഗമായിരുന്നു. ലോകത്തെ പ്രമുഖ കോടീശ്വരന്‍മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

യെഡിയൂരപ്പയുടെ ഉറക്കം കളഞ്ഞ ക്യാപ്റ്റന്‍; യുപി മോഡലിന് തടസം, ആരാണ് മണിവണ്ണന്‍ ഐഎഎസ്

രാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റം

English summary
Saudi Arabia: Prison Authority's tweet deleted within minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X