വളര്‍ത്തു മക്കളെ കൊന്ന യുവതിയുടെ തല വെട്ടി
റിയാദ്: വളര്‍ത്തുമകളെ കൊന്നതിന്റെ പേരില്‍ സൗദി അറേബ്യയില്‍ യുവതിയുടെ തലവെട്ടി. തന്റെ ഭര്‍ത്താവിന്റെ ആറ് വയസ്സുകാരികളായ മക്കളെ കൊന്നതിനാണ് സൗദിയില്‍ യുവതിയുടെ തലവെട്ടിയത്.
ഇതോടെ സൗദിയില്‍ ഈ വര്‍ഷം നടപ്പിലാക്കിയ ശിരച്ഛേദങ്ങളുടെ എണ്ണം ഏഴായി. തന്റെ ഭര്‍ത്താവിന്റെ പെണ്‍മകളെ കൊന്നതിന്റെ പേരില്‍ മ്യാന്‍മര്‍ സ്വദേശിനിയായ ലൈല ബിന്ദ് അബ്ദുള്‍ മുത്തലബ് ബാസ്സിമിനെയാണ് വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധേയയാക്കിയത്.

ചൂലുകൊണ്ട് സ്വകാര്യഭാഗങ്ങളില്‍ കുത്തിയും മര്‍ദ്ദിച്ചും കുട്ടിയെ കൊലപെടുത്തിയെന്നാണ് യുവതിയുടെ പേരിലുള്ള ആരോപണം.












Click it and Unblock the Notifications