കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൂത്തികളെ നേരിടാന്‍ ഇസ്രയേലുമായി ചേര്‍ന്ന് സൗദി.... അയേണ്‍ ഡോം മിസൈലുകള്‍ സ്വന്തമാക്കി

Google Oneindia Malayalam News

റിയാദ്: അറബ് രാഷ്ട്രങ്ങള്‍ പൊതുവെ ഇസ്രയേലുമായി അകന്ന് നില്‍ക്കുന്നവരാണ്. മുസ്ലീങ്ങളുടെ സംരക്ഷരെന്നാണ് അവര്‍ സ്വയം വിളിക്കുന്നത്. എന്നാല്‍ ഈ കീഴ്‌വഴക്കം തെറ്റിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇസ്രയേലുമായി പ്രതിരോധ ഇടപാടുകള്‍ അവര്‍ സജീവമായി നടത്തുന്നുണ്ട്. അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രയേലില്‍ നിന്ന് അവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനമാണിത്.

അതുപോലെ പശ്ചിമേഷ്യയില്‍ ആശങ്ക വിതയ്ക്കുന്ന കാര്യം കൂടിയാണിത്. യെമനിലെ യുദ്ധക്കൊതിയില്‍ സൗദി പരിസരബോധം മറന്നിരിക്കുന്നു എന്നാണ് ആരോപണം. അന്താരാഷ്ട്ര തലത്തില്‍ സൗദി തങ്ങള്‍ക്ക് അനുയോജ്യരല്ലാത്തവരുമായി നടത്തുന്ന കൂടിക്കാഴ്ച്ച അറബ് ലോകത്ത് വലിയ ഇഷ്ടക്കേടുകള്‍ക്ക് കാരണമായിട്ടുണ്ട്. സല്‍മാന്‍ രാജാവിന്റെ താല്‍പര്യപ്രകാരമല്ല ഈ പ്രതിരോധ ഇടപാടുകളെന്നും സൂചനയുണ്ട്.

അയേണ്‍ ഡോം മിസൈലുകള്‍

അയേണ്‍ ഡോം മിസൈലുകള്‍

ലോകത്തെ ഏറ്റവും ആധുനിക രീതിയിലുള്ള മിസൈല്‍ സംവിധാനമാണിത്. ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസും റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസും ചേര്‍ന്നാണ് ഇത് നിര്‍മിച്ചത്. ഹ്രസ്വദൂര മിസൈലുകളെയും ഷെല്ലുകളെയും തകര്‍ക്കാന്‍ ദിശമാറ്റാനും ശേഷിയുള്ളതാണ് അയേണ്‍ ഡോം മിസൈല്‍ സിസ്റ്റം. 70 കിലോ മീറ്റര്‍ ചുറ്റളവില്‍ നിന്ന് വരുന്ന ഏത് മിസൈലുകളെയും തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഇസ്രയേല്‍ ഇതിന്റെ ദൂരപരിധി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

സൗദി മിസൈലുകള്‍ വാങ്ങി

സൗദി മിസൈലുകള്‍ വാങ്ങി

ഇസ്രയേലില്‍ നിന്ന് ഈ അയേണ്‍ ഡോം മിസൈല്‍ സംവിധാനം വാങ്ങാനാണ് സൗദി തീരുമാനിച്ചിരിക്കുന്നത്. ഹൂത്തികളില്‍ നിന്നുള്ള ആക്രമണത്തെ നേരിടാനാണ് സൗദിയുടെ നീക്കം. നേരത്തെ സൗദിയുടെ കപ്പലുകള്‍ക്ക് നേരെയും തന്ത്രപ്രധാന മേഖകലകളിലും ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ തന്നെയാണ് സൗദിയുടെ ശ്രമം. യെമനില്‍ നിന്ന് അവസാനത്തെ വി്മതനെയും ഇല്ലാതാക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സൗദി പറയുന്നത്.

 നേട്ടം ആര്‍ക്ക്?

നേട്ടം ആര്‍ക്ക്?

അമേരിക്കയാണ് ഇതിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കുന്നത്. നേരത്തെ സൗദിക്ക് ആയുധങ്ങളോ മിസൈലുകളോ നല്‍കില്ലെന്ന് ഇസ്രയേല്‍ പറഞ്ഞിരുന്നു. മേഖലയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതോ അതല്ലെങ്കില്‍ ഇസ്രയേലിന് തന്നെ ഭീഷണിയാവുന്നതോ ആയ കാര്യങ്ങള്‍ ചെയ്യില്ലെന്നായിരുന്നു അവരുടെ വിശദീകരണം. എന്നാല്‍ യുഎസ്സിന്റെ ഇടപെടലോടെ ഈ ഇടപാടിന് ഇസ്രയേല്‍ സമ്മതിക്കുകയായിരുന്നു.

അറബ് മേഖലയ്ക്ക് ആശങ്ക

അറബ് മേഖലയ്ക്ക് ആശങ്ക

ഇത്രയും അപകടം പിടിച്ച മിസൈല്‍ സംവിധാനം സൗദി ഉപയോഗിക്കുന്നതില്‍ ആശങ്കയിലാണ് അറബ് ലോകം. യെമനില്‍ മാത്രമല്ല തങ്ങളുടെ എതിരാളികള്‍ക്ക് മുഴുവന്‍ മുന്നറിയിപ്പ് നല്‍കുന്നതാണ് ഇതെന്ന് സൂചനയുണ്ട്. അതേസമയം യുദ്ധക്കൊതിയില്‍ സൗദി പരിസരം മറക്കുന്നുവെന്നാണ് ഖത്തറടക്കമുള്ളവരുടെ വിമര്‍ശനം. അന്താരാഷ്ട്ര സമൂഹം ഒരേ സ്വരത്തില്‍ പറഞ്ഞിട്ടും സൗദി യെമനില്‍ ആക്രമണം ശക്തിപ്പെടുത്തുന്നത് ദോഷകരമാണെന്ന് അറബ് ലോകം പറയുന്നു.

കിരീടാവകാശിയുടെ തന്ത്രങ്ങള്‍

കിരീടാവകാശിയുടെ തന്ത്രങ്ങള്‍

ഇസ്രയേലുമായുള്ള അടുപ്പത്തില്‍ സല്‍മാന്‍ രാജാവ് അതൃപ്തനാണ്. വര്‍ഷങ്ങളായി പലസ്തീന്‍ അനുകൂല നിലപാടാണ് സൗദി എടുക്കുന്നത്. എന്നാല്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത് അട്ടിമറിക്കുകയാണ്. ഇസ്രയേലിന് നിലനില്‍ക്കാനുള്ള അവകാശമുണ്ടെന്ന് നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. ഇത് മുസ്ലീം സമൂഹത്തില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു. മുസ്ലീം അനുകൂല നിലപാടല്ല മറിച്ച വികസന അനുകൂല നിലപാടാണ് തന്റേതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് കിരീടാവകാശി.

ഇറാനെ ഒതുക്കാനുള്ള നീക്കങ്ങള്‍

ഇറാനെ ഒതുക്കാനുള്ള നീക്കങ്ങള്‍

പശ്ചിമേഷ്യയില്‍ ഇറാന്റെ ആധിപത്യം തകര്‍ക്കാനാണ് ഇസ്രയേലും സൗദി ഒത്തുചേര്‍ന്നിരിക്കുന്നത്. ഇത് അമേരിക്കയുടെ ആഗ്രഹപ്രകാരമാണ്. ഹൂത്തികളെ ഇറാന്‍ ഭരണകൂടം സഹായിക്കുന്നുവെന്നാണ് സൗദി ആരോപിക്കുന്നത്. എന്നാല്‍ ഹൂത്തികള്‍ക്ക് ആയുധം നല്‍കുന്നില്ലെന്ന് ഇറാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതേസമയം അയേണ്‍ ഡോം മിസൈല്‍ സംവിധാനം സൗദിക്ക് കൈമാറിയിട്ടില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

 അമേരിക്കയുടെ നീക്കങ്ങള്‍

അമേരിക്കയുടെ നീക്കങ്ങള്‍

സൗദിയെ ഇസ്രയേലുമായി അടുപ്പിക്കുന്നത് അമേരിക്കയാണ്. മിസൈലിന് വേണ്ട കരാറില്‍ ഒപ്പുവച്ചത് അമേരിക്കയുടെ മധ്യസ്ഥയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനും ഇതുവഴി ധാരണയായിട്ടുണ്ട്. ഇതോടെ സിറിയയിലടക്കം സൗദിയുടെ സൈന്യത്തിന്റെ ഇടപെടലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഇറാനെതിരെയും ഹൂത്തികള്‍ക്കെതിരെയും ഒരുമിച്ച് പോരാടും.

മുഖ്യമന്ത്രി പദത്തില്‍ നോട്ടമിട്ട് ഡികെ ശിവകുമാര്‍... കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിമുഖ്യമന്ത്രി പദത്തില്‍ നോട്ടമിട്ട് ഡികെ ശിവകുമാര്‍... കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധി

2019 ലും ബിജെപി തന്നെ! ഞെട്ടിച്ച് സര്‍വ്വേ ഫലം.. 300 സീറ്റുകള്‍ നേടും2019 ലും ബിജെപി തന്നെ! ഞെട്ടിച്ച് സര്‍വ്വേ ഫലം.. 300 സീറ്റുകള്‍ നേടും

English summary
saudi arabia purchases iron dome missile system from israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X