കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ബാലികാ വിവാഹം ഉണ്ടോ? എത്രയാണ് വിവാഹ പ്രായം? ഇന്ത്യയിലും സൗദിയിലും നടക്കുന്നത്

സൗദിയുടെ ഗ്രാമീണ പ്രദേശങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നടക്കാറുണ്ട്. നിയമപാലകര്‍ അറിയാതെയാണ് ഇത്തരം വിവാഹങ്ങള്‍ നടക്കാറ്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ വന്‍ അഴിച്ചുപണി | Oneindia Malayalam

റിയാദ്: ഇസ്ലാമിക നിയമാവലിയായ ശരീഅയില്‍ അടിസ്ഥാനമാണ് സൗദി അറേബ്യയിലെ എല്ലാ കാര്യങ്ങളും. കുറ്റകൃത്യങ്ങളില്‍ ശിക്ഷ വിധിക്കുമ്പോഴും സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുമെല്ലാം സൗദിയുടെ അടിസ്ഥാനം ഇസ്ലാമിക നിയമമാണ്. അപ്പോള്‍ വിവാഹ കാര്യത്തിലും സൗദിക്ക് മറ്റൊരു നിലപാടുണ്ടാകില്ല.

എത്രയായിരിക്കും സൗദിയിലെ വിവാഹ പ്രായം. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ. ആ രാജ്യത്ത് ശൈശവ വിവാഹം നിലനില്‍ക്കുന്നുണ്ടോ? ഈ വിഷയത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭരണകൂടം ഒരു സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിവാഹ വ്യവസ്ഥകള്‍ അവലോകനം ചെയ്ത ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ...

വിവാഹ പ്രായം 18 ആക്കണം

വിവാഹ പ്രായം 18 ആക്കണം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. എന്നു കരുതി 18ന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നടത്തരുത് എന്നില്ല. അതിന് തയ്യാറെടുക്കുന്നുവര്‍ കുറച്ചു പ്രയാസപ്പെടും. നിയമത്തിന്റെ നൂലാമാലകള്‍ ഒത്തിരിയുണ്ട്.

കടമ്പകള്‍ ഇങ്ങനെ

കടമ്പകള്‍ ഇങ്ങനെ

18ന് താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ ആദ്യം പെണ്‍കുട്ടിയുടെ തന്നെ സമ്മതം അനിവാര്യമാണ്. 18ന് മുകളിലാണെങ്കിലും പെണ്‍കുട്ടിയുടെ അനുമതിയാണ് ആദ്യം വേണ്ടത്. എന്നാല്‍ 18 താഴെയുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെങ്കില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ അനുമതിയും നിര്‍ബന്ധമാക്കണമെന്നാണ് ശുപാര്‍ശ.

കോടതിയുടെ അനുമതിയും

കോടതിയുടെ അനുമതിയും

ഇതു രണ്ടും നേടിയാല്‍ വിവാഹം നടത്താമെന്ന് കരുതണ്ട. കോടതിയുടെ അനുമതിയും വാങ്ങണം. ഈ മൂന്ന് കടമ്പകള്‍ കടന്നാല്‍ മാത്രമേ 18ന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹം നടക്കൂ. ഭരണകൂടം ഇക്കാര്യത്തില്‍ പഠനം നടത്താന്‍ മന്ത്രിതല സമതിയെ നിയോഗിച്ചിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്.

കോടതിക്ക് മുഖ്യ പങ്ക്

കോടതിക്ക് മുഖ്യ പങ്ക്

കോടതി അറിയാതെ പെണ്‍കുട്ടികളുടെ വിവാഹം നടത്തിയാല്‍ കടുത്ത ശിക്ഷ ലഭിക്കും. 18ന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നടത്തണമെങ്കില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കണം. കോടതി പെണ്‍കുട്ടിയെ നേരിട്ട് കേള്‍ക്കണം. അവളുടെ അഭിപ്രായം തേടണമെന്നും ശുപാര്‍ശ ചെയ്യുന്നു.

ആരോഗ്യ പരിശോധന

ആരോഗ്യ പരിശോധന

വിവാഹം നടത്തുന്നത് മൂലം പെണ്‍കുട്ടിക്ക് ആരോഗ്യപരമായി പ്രശ്‌നമുണ്ടാകില്ലെന്ന് ജഡ്ജി ഉറപ്പാക്കണം. അതിന് വേണമെങ്കില്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധനയും അഭിപ്രായവും തേടാം. കൂടാതെ പെണ്‍കുട്ടിയുടെ മാതാവിന്റെ അഭിപ്രായവും കോടതി കേള്‍ക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

ഇഷ്ടവും അനിഷ്ടവും

ഇഷ്ടവും അനിഷ്ടവും

നിയമപരമായി പ്രായപൂര്‍ത്തിയാകുന്ന പ്രായം 18 ആണ്. 18ന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് കോടതിക്ക് പുറത്തുവച്ച് ഉടമ്പടിയുണ്ടാക്കാന്‍ സാധിക്കില്ല. ഇത്തരം ആവശ്യങ്ങള്‍ക്ക് കോടതിയെ സമീപിക്കുമ്പോള്‍ അപേക്ഷക്കൊപ്പം പെണ്‍കുട്ടിയുടെ ആരോഗ്യശേഷി തെളിയിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. പെണ്‍കുട്ടിയുടെ സമ്മതം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖയും കോടതിയില്‍ എത്തിക്കണമെന്നും ശുപാര്‍ശയുണ്ട്. കോടതിക്ക് കുട്ടിയുടെ മാനസികാരോഗ്യം പരിശോധിക്കുന്നതിന് പ്രത്യേകമായി ഒരു വിദഗ്ധനെ നിയോഗിക്കാം.

സൗദിക്കാരല്ലാത്തവര്‍ക്ക്

സൗദിക്കാരല്ലാത്തവര്‍ക്ക്

വിവാഹത്തിന് ശേഷം വന്നുചേരുന്ന ഉത്തരവാദിത്തങ്ങളെ കുറിച്ച് പെണ്‍കുട്ടിക്ക് അറിയാമോ എന്ന കാര്യം കോടതി പരിശോധിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സൗദിക്കാരല്ലാത്ത 18ന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹ കാര്യത്തിലും ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കണം. എന്നാല്‍ സൗദിക്കാരല്ലാത്ത പെണ്‍കുട്ടികള്‍ സൗദിക്ക് പുറത്തു വിവാഹം കഴിഞ്ഞ ശേഷം സൗദിയിലെത്തിയാല്‍ ഈ നിയമം ബാധകമായിരിക്കില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പള്ളി ഇമാമുമാര്‍ ചെയ്യേണ്ടത്

പള്ളി ഇമാമുമാര്‍ ചെയ്യേണ്ടത്

പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് പൗരന്‍മാരെ ബോധവല്‍ക്കരിക്കാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം പ്രത്യേക പ്രചാരണം നടത്തണം. നിയമ മന്ത്രാലയവും നടപടികള്‍ സ്വീകരിക്കണം. എങ്കിലും 18ന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം പ്രോല്‍സാഹിപ്പിക്കരുതെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പള്ളി ഇമാമുമാര്‍ രക്ഷിതാക്കളെ ബോധവല്‍ക്കരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

പൂര്‍ണ സ്വാതന്ത്ര്യം പെണ്‍കുട്ടിക്ക്

പൂര്‍ണ സ്വാതന്ത്ര്യം പെണ്‍കുട്ടിക്ക്

പെണ്‍കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിക്കരുത്. വരനെ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പെണ്‍കുട്ടിക്കാണ്. ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കാന്‍ പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ബാലികാ വിവാഹം

ബാലികാ വിവാഹം

സൗദിയുടെ ഗ്രാമീണ പ്രദേശങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ നടക്കാറുണ്ട്. നിയമപാലകര്‍ അറിയാതെയാണ് ഇത്തരം വിവാഹങ്ങള്‍ നടക്കാറ്. രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഏറെ പ്രായമുള്ളവരെ വരനായി സ്വീകരിക്കേണ്ട ദുരിതവും പെണ്‍കുട്ടികള്‍ നേരിട്ടിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി 2013ല്‍ നിയമം കൊണ്ടുവന്നത്. ഇപ്പോള്‍ 16 എന്നത് 18 ആക്കണമെന്നാണ് ശുപാര്‍ശ.

പൂര്‍ണമായി നിരോധിക്കണം

പൂര്‍ണമായി നിരോധിക്കണം

15 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം പൂര്‍ണമായി നിരോധിക്കണമെന്നും 18 താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിബന്ധനകളോടെ മാത്രമേ നടത്താന്‍ അനുവദിക്കാവൂ എന്നുമാണ് ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ നിലപാട്. ഈ നിലപാടിനോട് യോജിക്കുന്ന ശുപാര്‍ശയാണ് മന്ത്രിതല സമിതി മുന്നോട്ട് വച്ചിട്ടുള്ളത്. ഇന്ത്യയുള്‍പ്പെടെയുള്ള ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആണ്.

English summary
Saudi Arabia pushes for stricter rules on under-18 marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X