Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയും ഖത്തറും വന്നു; ചൈന ഇറങ്ങി കളിക്കുന്നു, 14 പലസ്തീന്‍ നേതാക്കള്‍ എത്തി, വന്‍ പ്രഖ്യാപനം

ബീജിങ്: പലസ്തീന്‍ വിഷയത്തില്‍ ചൈന നടത്തുന്ന ഇടപെടല്‍ ലോക മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. പശ്ചിമേഷ്യയിലും ജിസിസി രാജ്യങ്ങള്‍ക്കിടയിലും സ്വാധീനം ശക്തമാക്കാനുള്ള ചൈനീസ് തന്ത്രങ്ങളുടെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. ചൈനയുടെ ഇടപെടല്‍ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ഏറെ കാലമായി ഭിന്നിച്ചു നിന്നിരുന്ന സൗദി അറേബ്യയെയും ഇറാനെയും ഒന്നിപ്പിച്ചത് ചൈനയുടെ ഇടപെടലായിരുന്നു.

ജിസിസി രാജ്യങ്ങളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചൈന. അമേരിക്ക ഈ നീക്കം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ചൈന സ്വാധീനം ശക്തമാക്കുമ്പോള്‍ അറബ് മേഖലയില്‍ നിന്ന് അമേരിക്ക പുറത്താകാനാണ് സാധ്യത. യുക്രൈന്‍ യുദ്ധ വേളയില്‍ അമേരിക്കക്കൊപ്പം അറബ് രാജ്യങ്ങള്‍ നിന്നിരുന്നില്ല. അറബ് രാജ്യങ്ങള്‍ വളരെ ഗൗരവത്തോടെ കാണുന്ന പലസ്തീന്‍ വിഷയത്തില്‍ ചൈന ഇടപെടുമ്പോള്‍ ജിസിസിയിലെ പ്രധാന രാജ്യങ്ങളും ഒപ്പം ചേര്‍ന്നിട്ടുണ്ട്. അറിയാം പുതിയ മാറ്റങ്ങള്‍...

qatar-china-saudi-palestine-unity-deal-1

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരണം എന്ന നിലപാടാണ് ചൈനയ്ക്ക്. പലസ്തീന്‍ രാഷ്ട്രത്തെ ഇസ്രായേല്‍ എതിര്‍ക്കുന്നുണ്ട്. യുഎന്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന വിഷയമായതിനാല്‍ ചൈനയുടെ നീക്കത്തിനെതിരെ ഇസ്രായേല്‍ ഒഴികെ ആരും പരസ്യമായി രംഗത്തുവന്നേക്കില്ല. പലസ്തീന്‍ രാജ്യം നിലവില്‍ വരണമെങ്കില്‍ പലസ്തീന്‍ നേതാക്കള്‍ ഒന്നിക്കണമെന്ന് ചൈന ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പലസ്തീന്‍ നേതാക്കള്‍ ചൈനീസ് തലസ്ഥാനമായ ബീജിങില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു. 14 പലസ്തീന്‍ സംഘടനകളുടെ പ്രതിനിധികളാണ് എത്തിയത്. ഹമാസ്, ഫതഹ് തുടങ്ങിയ സംഘടനകളുടെ നേതാക്കളെല്ലാം ഇതിലുണ്ട്. എല്ലാവരും ഒന്നിച്ച് നില്‍ക്കുമെന്ന പ്രഖ്യാപനം നടത്തി കരാര്‍ ഒപ്പുവച്ചാണ് മടങ്ങിയത്.

വെടിനിര്‍ത്തല്‍ നടപ്പാക്കണം, സഹായ വസ്തുക്കള്‍ ഗാസയില്‍ എത്തണം, ഗാസ പുനര്‍ നിര്‍മാണം നടക്കണം, പൊതു തിരഞ്ഞെടുപ്പ് നടത്തി പുതിയ ഐക്യ സര്‍ക്കാര്‍ വരണം, സ്വതന്ത്ര പലസ്തീന്‍ രാജ്യം രൂപീകരിക്കണം, യുഎന്‍ അംഗത്വം ലഭിക്കണം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. പിഎല്‍ഒ ആണ് പലസ്തീന്‍കാരുടെ ഐക്യവേദി എന്ന് ചര്‍ച്ചയ്ക്ക് എത്തിയ നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞുവത്രെ.

സൗദി അറേബ്യ, ഖത്തര്‍, ജോര്‍ദാന്‍, സിറിയ, ഈജിപ്ത്, അല്‍ജീരിയ, ലബ്‌നാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചര്‍ച്ചകളുടെ ഭാഗമായി. ഐക്യ കരാറില്‍ ഒപ്പുവച്ചാണ് പ്രതിനിധികള്‍ മടങ്ങിയത്. ചൈനയുടെ ഈ നീക്കം വിജയിച്ചാല്‍ പശ്ചിമേഷ്യയിലെ പ്രധാന സ്വാധീന ശക്തിയായി ചൈന മാറും. പലസ്തീന് എതിരായ നിലപാടെടുക്കുന്നതിനാല്‍ അറബ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ അമേരിക്കക്കൊപ്പം നില്‍ക്കാനും സാധ്യത കുറവാണ്.

ഏഴ് വര്‍ഷത്തിലധികം ഭിന്നിച്ചു നിന്ന സൗദി അറേബ്യയെയും ഇറാനെയും ഒരുമിപ്പിച്ചത് ചൈനയാണ്. ചൈനയിലേക്ക് ഇരുരാജ്യങ്ങളുടെയും നേതാക്കളെ വിളിച്ചുവരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തുകയായിരുന്നു. സമാനമായ രീതിയില്‍ പലസ്തീനിലെ എല്ലാ നേതാക്കളെയും ചൈന വിളിപ്പിക്കുകയാണ് ചെയ്തത്. യുക്രൈന്റെ പ്രതിനിധികളും ചൈനയില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+