സൗദി അറേബ്യ, ഖത്തര്‍, പുറമെ മറ്റൊരു അറബ് രാജ്യം കൂടി; റിലയന്‍സ് തന്ത്രം മാറ്റി, റഷ്യ ഔട്ട്
യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഉപരോധം മറികടക്കാന്‍ റഷ്യ എണ്ണവില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ നേട്ടം കൊയ്തത് ഇന്ത്യയിലെ റിലയന്‍സ് ആയിരുന്നു. 2022 വരെ വെറും രണ്ട് ശതമാനമായിരുന്നു റഷ്യയില്‍ നിന്നു ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി. എന്നാല്‍ ഇപ്പോള്‍ 40 ശതമാനത്തോളം വരും. വില കുറച്ച് റഷ്യയില്‍ നിന്ന് ലഭിക്കുന്ന എണ്ണയുടെ നേട്ടം പക്ഷേ, ഇന്ത്യക്കാര്‍ക്ക് കിട്ടിയില്ല.
വന്‍തോതില്‍ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് യൂറോപ്പിലേക്കും മറ്റും കയറ്റുമതി ചെയ്തു റിലയന്‍സ്. അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കമ്പനികള്‍ കൂടി പെട്ടു. ഇതോടെ റോസ്‌നെഫ്റ്റിന്റെ എണ്ണ വാങ്ങുന്നത് റിലയന്‍സ് പൂര്‍ണമായി നിര്‍ത്തുന്നു എന്നാണ് വിവരം. പകരം പശ്ചിമേഷ്യയിലെ എണ്ണ രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. സൗദി അറേബ്യ, ഖത്തര്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് കമ്പനിയുടെ തീരുമാനം. കൂടാതെ അമേരിക്കയില്‍ നിന്നും വന്‍തോതില്‍ എണ്ണ ഇവര്‍ വാങ്ങുന്നുണ്ട്. റഷ്യയ്‌ക്കെതിരായ നീക്കങ്ങളുടെ ഭാഗമായി റിലയന്‍സ് ട്രാക്ക് മാറ്റിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
സൗദി അറേബ്യയുടെ ഖഫ്ജി, ഇറാഖിലെ ബസ്‌റ മീഡിയം, ഖത്തറിലെ അല്‍ ഷഹീന്‍ തുടങ്ങിയ എണ്ണ മേഖലയില്‍ നിന്നാണ് റിലയന്‍സ് കൂടുതല്‍ എണ്ണ വാങ്ങുന്നത്. കൂടാതെ അമേരിക്കയുടെ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റും (ഡബ്ല്യുടിഐ). ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇവിടെ നിന്നുള്ള എണ്ണ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു കോടി ബാരല്‍ വാങ്ങിക്കഴിഞ്ഞു
ഈ മാസം ഇതുവരെ റിലയന്‍സ് 10 ദശലക്ഷം ബാരല്‍ എണ്ണ വാങ്ങിക്കഴിഞ്ഞു. പശ്ചിമേഷ്യയില്‍ നിന്നാണ് കൂടുതലും. മറ്റു ഇന്ത്യന്‍ കമ്പനികളും റഷ്യയില്‍ നിന്നുള്ള ഇടപാട് കുറച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ രാജ്യങ്ങളെ തന്നെയാണ് എല്ലാവരും പ്രധാനമായും ആശ്രയിക്കുന്നത്. കൂടാതെ അമേരിക്കയെയും ബ്രസീലിനെയും. ആഫ്രിക്കയില്‍ നിന്നുള്‍പ്പെടെ ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ നിന്നായിരുന്നു ഇന്ത്യ എണ്ണ പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത്. പിന്നീട് ഇറാഖില്‍ നിന്നായി. ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്. സൗദി അറേബ്യ നിലവില്‍ മൂന്നാം സ്ഥാനത്താണ്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് കുറയ്ക്കുമ്പോള്‍ ഇന്ത്യ ഇനി എന്ത് ചെയ്യും എന്നത് ലോക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു.
ഈ വേളിയലാണ് പഴയ തട്ടകത്തിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ തിരിച്ചുപോകുന്നു എന്ന വിവരം. എന്നാല്‍ പശ്ചിമേഷ്യയെ മാത്രമല്ല ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നത്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. ഏത് സാഹചര്യത്തിലും എണ്ണയുടെ വരവ് കുറയരുത് എന്ന് മുന്‍കൂട്ടി കണ്ടാണ് ഇത്തരം നീക്കം.












Click it and Unblock the Notifications