കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക കാര്‍ട്ടൂണ്‍; ഭിന്നത മറന്ന് അറബ് ലോകം ഒറ്റക്കെട്ട്, ഫ്രാന്‍സിനെതിരെ ബഹിഷ്‌കരണ നീക്കം

Google Oneindia Malayalam News

റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂര്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. അറബ് ലോകത്ത് ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ശക്തം. കുവൈത്തില്‍ ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ കൂട്ടായ്മ തീരുമാനിച്ചു. മറ്റു അറബ് രാജ്യങ്ങളിലും ബഹിഷ്‌കരണത്തിന് ആഹ്വാനമുണ്ട്.

Recommended Video

cmsvideo
Muslim nations unite against France | Oneindia Malayalam

പാകിസ്താന്‍ ഫ്രഞ്ച് അംബാസഡറെ വിളിച്ച് പ്രതിഷേധം അറിയിച്ചു. യാഥാസ്ഥിതിക ഇസ്ലാമിക വിശ്വാസം തടയാന്‍ നടപടി സ്വീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ പ്രസ്താവനക്കെതിരെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്തുവന്നു. ഇത്രയും പ്രതിഷേധങ്ങള്‍ക്ക് കാരണമായ സംഭവം എന്താണ്...?

എന്താണ് വിവാദം

എന്താണ് വിവാദം

പ്രവാചക കാര്‍ട്ടൂര്‍ പ്രദര്‍ശിപ്പിക്കുകയും ഇസ്ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കുകയും ചെയ്ത നടപടിയാണ് വിവാദമായത്. ഫ്രാന്‍സിലെ ചിലരാണ് ഇത് ചെയ്തത്. ഇവരെ ന്യായീകരിക്കുന്ന രീതിയില്‍ ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിക്കുകയും ചെയ്തു. അപലപനീയമായ നടപടിയാണിതെന്ന് സൗദി അറേബ്യ പ്രതികരിച്ചു.

ബഹിഷ്‌കരണ ആഹ്വാനം

ബഹിഷ്‌കരണ ആഹ്വാനം

ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണണെന്ന് അറബ് ലോകത്ത് ആഹ്വാനമുണ്ട്. എന്നാല്‍ സൗദി വിദേശകാര്യ മന്ത്രാലയം കാര്‍ട്ടൂര്‍ പ്രദര്‍ശനത്തെ അപലപിച്ചെങ്കിലും ബഹിഷ്‌കരണത്തെ പിന്തുണച്ചില്ല. ഇസ്ലാമിനെതിരായ നീക്കമാണിത് എന്നാണ് സൗദി അറേബ്യയുടെ പ്രതികരണം.

കുവൈത്തില്‍ സംഭവിച്ചത്

കുവൈത്തില്‍ സംഭവിച്ചത്

കുവൈത്തിലെ ചില്ലറ വില്‍പ്പനക്കാരുടെ കൂട്ടായ്മ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഫ്രഞ്ച് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ കാരിഫോറിന്റെ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സൗദിയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം ബഹിഷ്‌കരണത്തില്‍ നിന്ന് എല്ലാ രാജ്യങ്ങളും പിന്‍മാറണമെന്ന് ഫ്രാന്‍സ് അഭ്യര്‍ഥിച്ചു.

ഇമ്രാന്‍ ഖാന്‍ പറഞ്ഞത്

ഇമ്രാന്‍ ഖാന്‍ പറഞ്ഞത്

കുവൈത്തിലെ ഫ്രഞ്ച് അംബാസഡറുമായി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. കൊലപാതകം അംഗീകരിക്കില്ലെന്നും എന്നാല്‍ ഇസ്ലാമിനെതിരായ പ്രകോപനങ്ങള്‍ ഫ്രാന്‍സ് തടയണമെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തെ അനുകൂലിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവന ഇസ്ലാമിനെതിരായ ആക്രമണമാണ് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പ്രസിഡന്റിന് മാനസിക ചികില്‍സ

പ്രസിഡന്റിന് മാനസിക ചികില്‍സ

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് മാനസികമായ ചികില്‍സ നല്‍കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ തങ്ങളുടെ അംബാസഡറെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. ഫ്രാന്‍സിന് ഇസ്ലാമിക വിരുദ്ധ അജണ്ടയാണുള്ളതെന്ന് തുര്‍ക്കി പ്രസിഡന്റ് കുറ്റപ്പെടുത്തി. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് ഉര്‍ദുഗാന്‍ തുര്‍ക്കി പൗരന്‍മാരോട് ആവശ്യപ്പെട്ടു.

പ്രമേയം പാസായി

പ്രമേയം പാസായി

ഫ്രാന്‍സിലെ അംബാസഡറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയം പാസായി. സമാധാനത്തിന്റെ ശത്രുവാണ് മാക്രോണ്‍ എന്ന പ്ലക്കാര്‍ഡുമായി ബംഗ്ലാദേശില്‍ കൂറ്റന്‍ പ്രകടനം നടന്നു.

സംഭവങ്ങളുടെ തുടക്കം

സംഭവങ്ങളുടെ തുടക്കം

പ്രവാചകന്റെ കാര്‍ട്ടൂണ്‍ എന്ന പേരിലുള്ള ചിത്രം ഫ്രാന്‍സിലെ ക്ലാസ് മുറിയില്‍ ഈ മാസം 16ന് അധ്യാപകന്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നതിനിടെയാണ് പ്രവാചക കാര്‍ട്ടൂര്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഈ അധ്യാപകനെ സ്‌കൂളിന് മുന്നില്‍ വച്ച് ഒരു 18കാരന്‍ കുത്തി കൊല്ലുകയായിരുന്നു. ഇയാളെ പോലീസ് വെടിവച്ച് കൊന്നു.

ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ചു

ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ചു

ഡെന്‍മാര്‍ക്കിലാണ് ആദ്യം പ്രവാചക കാര്‍ട്ടൂര്‍ വരച്ചത്. 2005ലായിരുന്നു ഇത്. 2015ല്‍ ഫ്രാന്‍സിലെ ഷാര്‍ളി ഹെബ്ദോ എന്ന മാഗസിന്‍ നിരവധി പ്രവാചക കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ചു. മാഗസിന്‍ ഓഫീസില്‍ ഒരു സംഘം കയറി വെടിവയ്ക്കുകയും 12 പേര്‍ മരിക്കുന്നതിനും ഈ സംഭവം ഇടയാക്കി. അടുത്തിടെ പ്രവാചക കാര്‍ട്ടൂര്‍ ഇവര്‍ വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചു

കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചു

പ്രവാചക കാര്‍ട്ടൂര്‍ ക്ലാസ് മുറിയില്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്റെ കൊലപാതകം ഫ്രാന്‍സില്‍ വലിയ വിവാദത്തിന് തിരികൊളുത്തി. ഒരു സംഘം ആളുകള്‍ ഒരു കെട്ടിടത്തില്‍ പ്രവാചക കാര്‍ട്ടൂര്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ചു. ഇതിനെ അനുകൂലിച്ച് ഫ്രഞ്ച് പ്രസിഡന്റ് രംഗത്തുവരികയും ചെയ്തു. ഇതോടെയാണ് മുസ്ലിം രാജ്യങ്ങളില്‍ പ്രതിഷേധം ഉടലെടുത്തത്.

 ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്

ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്

ഫ്രാന്‍സിന്റെ മൂല്യങ്ങള്‍ നശിപ്പിക്കാനും യാഥാസ്ഥിതിക ഇസ്ലാമിക ചിന്ത വ്യാപിപ്പിക്കാനുള്ള നീക്കം തടയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നേട്ടമില്ലാത്തതാണെന്നു സൗദി മതകാര്യ സമിതി വിലയിരുത്തി.

ഖത്തറും ഇറാനും

ഖത്തറും ഇറാനും

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചില അവസരവാദികള്‍ മുസ്ലിങ്ങളെ അപമാനിക്കാന്‍ ഉപയോഗിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീവ്ര ചിന്താഗതിക്കാര്‍ക്ക് വളമാകുമെന്നും അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് ഖത്തര്‍ പ്രതികരിച്ചു.

നടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നുനടി ഖുശ്ബു അറസ്റ്റില്‍; നിരോധനം ലംഘിച്ച് പ്രതിഷേധത്തിന് ശ്രമം, മനുസ്മൃതി വിവാദം കത്തുന്നു

English summary
Saudi Arabia, Qatar and Turkey, Kuwait condemns cartoons offending Prophet Mohammad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X