Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍വേറ്റര്‍ മുണ്ടിക്ക് പിന്നിലെ സൗദി പ്രിന്‍സ്; ശൈഖ് മുഹമ്മദിന്റെ സ്വര്‍ണ വിമാനം, ഖത്തര്‍ അമീറിനും

അതിസമ്പന്നര്‍ ഭരിക്കുന്ന രാജ്യങ്ങളാണ് ജിസിസിയിലുള്ളത്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങിലുള്ള ഭരണകര്‍ത്താക്കളുടെ ജീവിതം എപ്പോഴും ജനങ്ങള്‍ക്ക് ഇഷ്ട വിഷയമാണ്. ആഡംബരം നിറഞ്ഞ അവരുടെ ആസ്തികളും മറ്റും ആരെയും കൊതിപ്പിക്കും. ആഡംബര നൗകയും സ്വര്‍ണം പൂശിയ വിമാനവും സ്വര്‍ണ-വജ്ര ആഭരണ ശേഖരവും ദ്വീപുകളുടെ ഉടമസ്ഥതയുമെല്ലാം ഗള്‍ഫ് ഭരണാധികാരികളെ വാര്‍ത്തകളില്‍ നിറച്ചു.

ജനക്ഷേമത്തിന് വേണ്ടി വലിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം തന്നെയാണ് ജിസിസി രാജ്യങ്ങളിലെ നേതാക്കള്‍ ആഡംബര ജീവിതവും നയിക്കുന്നത്. ക്രൂഡ് ഓയിലും പ്രകൃതി വാതകവും ധാതു ഖനികളുമെല്ലാം നിറഞ്ഞ അറബ്യേയിലെ മണ്ണാണ് അവരെ സമ്പന്നരാക്കിയത്. രസകരമായ ചില വിവരങ്ങള്‍ മാത്രം അറിയാം...

qatar saudi uae leaders luxuious life-

Ai Generated Image

പാരിസിലും ലണ്ടനിലും ജനീവയിലുമെല്ലാം ആഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നവര്‍ ഗള്‍ഫിലെ രാജകുടുംബങ്ങളില്‍പ്പെട്ടവരാണത്രെ. പലതും പ്രത്യേകം പറഞ്ഞുണ്ടാക്കുന്നതാണ്. പുറംലോകം കാണാത്ത മാതൃകയിലുള്ളതും നിരവധി. സ്വര്‍ണം, ആനക്കൊമ്പ്, വജ്രങ്ങള്‍ എന്നിവ കൊത്തിവച്ച് തയ്യാറാക്കിയ കിരീടങ്ങള്‍ ഖത്തറില്‍ ഉള്‍പ്പെടെ കൊട്ടാരങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡാവിഞ്ചിയുടെ വിഖ്യാതമായ സല്‍വേറ്റര്‍ മുണ്ടി 450 ദശലക്ഷം ഡോളര്‍ കൊടുത്ത് വാങ്ങി എന്നായിരുന്നു 2017ല്‍ വന്ന വാര്‍ത്ത. ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും ഈ വാര്‍ത്ത നല്‍കിയെങ്കിലും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പിന്നീട് ഈ ചിത്രം ഇതുവരെ ആരും കണ്ടിട്ടില്ല. ബിന്‍ സല്‍മാന്റെ ആഡംബര നൗകയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് പ്രചരണം.

439 അടിയുള്ള ആഡംബര നൗക ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയ വാര്‍ത്ത വന്നത് 2015ലാണ്. ഹെലിപാഡും നീന്തല്‍കുളവും മഞ്ഞ് നിറഞ്ഞ മുറികളുമെല്ലാമുള്ള നൗക. ഇറ്റലിയിലെ ഫിന്‍കന്‍തിയറി നിര്‍മിച്ച ഈ കപ്പല്‍ റഷ്യന്‍ കോടീശ്വരനില്‍ നിന്നാണ് ബിന്‍ സല്‍മാന്‍ വാങ്ങിയത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സ്വര്‍ണം പൂശിയ സ്വകാര്യ വിമാനം പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമാണ്. ഖത്തര്‍ അമീറിനുമുണ്ട് സമാനമായ വിമാനം.

ദ്വീപുകള്‍ സ്വന്തമായി വാങ്ങിയ ഖത്തര്‍ രാജകുടുംബം

31 ദശലക്ഷം ഡോറളിന് പടെക് ഫിലിപ്പ് ഗ്രാന്റ്മാസ്റ്റര്‍ ചൈം വാച്ച് വിറ്റുപോയത് 2019ല്‍ വലിയ വാര്‍ത്തയായിരുന്നു. ആരാണ് വാങ്ങിയത് എന്ന് അന്ന് വ്യക്തമായില്ലെങ്കിലും ഖത്തറിലേയോ യുഎഇയിലേയോ രാജകുടുംബത്തില്‍പ്പെട്ടവരാണ് എന്നാണ് പിന്നീട് വന്ന വിവരം. അബുദാബിയിലെ ശൈഖ് ഹംദാന്‍ ബിന്‍ ഹമദ് അല്‍ നഹ്യാന് 700ല്‍ അധികം ആഡംബര കാറുകളുണ്ടത്രെ. മിക്കതും അദ്ദേഹത്തിന്റെ എമിറേറ്റ്‌സ് നാഷണല്‍ ഓട്ടോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മാലദ്വീപ്, സീഷെല്‍സ്, ഗ്രീസ് എന്നിവിടങ്ങളിലെ ദ്വീപുകളില്‍ പലതും ഖത്തറിലെ അല്‍ത്താനി കുടുംബത്തിന്റെതാണ്. പാം ജുമൈറയില്‍ കിടിലന്‍ വില്ലകള്‍ ദുബായ് രാജാകുടുംബത്തിനുണ്ട്. 10 ലക്ഷം ഡോളറില്‍ അധികം വിലയുള്ള ഫാല്‍ക്കണ്‍ പക്ഷികള്‍ ജിസിയിലെ രാജകുടുംബങ്ങളിലുള്ളവര്‍ക്ക് സ്വന്തമാണ്. ഈ പക്ഷികള്‍ക്ക് സ്വന്തമായി പാസ്‌പോര്‍ട്ടുമുണ്ട്. കുതിരയോട്ട ക്ലബ്ബുകള്‍ നടത്തുന്നതിന് പുറമെ ആപ്പിള്‍, ഫേസ്ബുക്ക് തുടങ്ങി ലോകോത്തര കമ്പനികളിലെ ഓഹരികളും ജിസിസി രാജകുമാരന്മാര്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+