ഖത്തര്‍, സൗദി അറേബ്യ എണ്ണ രാജ്യങ്ങള്‍; പക്ഷേ, ഒരു ലിറ്റര്‍ പെട്രോള്‍ 1.78 രൂപയ്ക്ക് കിട്ടുക ഈ രാജ്യത്ത്
ക്രൂഡ് ഓയില്‍ വിറ്റ് വരുമാനം കണ്ടെത്തുന്ന രാജ്യങ്ങള്‍ നിരവധിയാണ്. സൗദി അറേബ്യയും ഖത്തറും യുഎഇയും കുവൈത്തും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇതില്‍ പ്രധാനമാണ്. കൂടാതെ റഷ്യയും അമേരിക്കയുമെല്ലാം ഈ പട്ടികയിലുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളില്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് എത്ര വിലയ്ക്കാണ് എന്ന് അറിയാമോ? താരതമ്യേന വലിയ വില നല്‍കേണ്ടി വരുന്നു എന്നതാണ് സത്യം.
ഏറ്റവും കുറഞ്ഞ നിരക്കില്‍ എണ്ണ കിട്ടുന്നത് ഈ രാജ്യങ്ങളില്‍ അല്ല. കുറഞ്ഞ വിലയ്ക്ക് എണ്ണ വില്‍ക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒരു ഗള്‍ഫ് രാജ്യവുമില്ല എന്നതാണ് സത്യം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നത് ലാറ്റിനമേരിക്കയിലെ വെനസ്വേലയിലാണ്. ഇന്ത്യന്‍ രൂപയിലെ കണക്കു നോക്കുമ്പോള്‍ ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 1.78 രൂപ മാത്രമാണുള്ളത്.

ക്രൂഡ് ഓയില്‍ സംസ്കരിച്ചാണ് പെട്രോളും, ഡീസലും, വിമാന ഇന്ധനവുമെല്ലാം തയ്യാറാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഭൂമിക്കടിയിലുള്ളത് വെനസ്വേലയിലാണ്. അമേരിക്കയുടെ ഉപരോധം കാരണം ഇവര്‍ക്ക് മതിയായ കയറ്റുമതി സാധ്യമാകുന്നില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ ചൈനയും ഇന്ത്യയുമാണ്. ജനസംഖ്യ കൂടുതലുള്ളതിനാല്‍ ഉപയോഗവും കൂടുതലാണ്. പെട്രോളും ഡീസലുമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഓരോ രാജ്യങ്ങളുടെയും സാമ്പത്തിക ഭദ്രതയെ നേരിട്ട് ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്നത് ഇറക്കുമതി രാജ്യങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കുന്നു. ഇന്ത്യയുടെ അവസ്ഥയും അതുതന്നെ.
എണ്ണ വില കുറഞ്ഞ രാജ്യങ്ങള്‍ ഇതാണ്
വെനസ്വേല കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ പെട്രോള്‍ വില ഇറാനിലാണ്. 7.99 രൂപ നല്കിയാല് ഒരു ലിറ്റര്‍ പെട്രോള്‍ ഇറാനില്‍ കിട്ടും. പക്ഷേ, ഈ രണ്ട് രാജ്യവും അമേരിക്കയുടെ ഉപരോധം കാരണം പ്രതിസന്ധിയിലാണ് എന്ന് മാത്രമല്ല, ഇവരുടെ കറന്‍സിയുടെ മൂല്യം വളരെ കുറവുമാണ്. കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന മൂന്നാമത്തെ രാജ്യം സുഡാന് ആണ്. 12.43 രൂപ നല്കിയാല് ഇവിടെ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടും.
കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മലേഷ്യയാണ് നാലാം സ്ഥാനത്ത്. 24.86 രൂപ നല്കിയാല് മലേഷ്യയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടും. ആഫ്രിക്കന്‍ രാജ്യമായ അംഗോളയാണ് അഞ്ചാം സ്ഥാനത്ത്. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന് 25.75 രൂപ നല്‍കണം. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പെട്രോളിന് 28.41 രൂപയാണ് നല്‍കേണ്ടത്. ഈ രാജ്യത്ത് യഥേഷ്ടം ക്രൂഡ് ഓയില്‍ ഉണ്ട് എന്നതും എടുത്തു പറയണം.
പശ്ചിമേഷ്യയിലെ അള്‍ജീരിയയില്‍ പെട്രോളിന് 29.30 രൂപയാണ് നല്‍കേണ്ടത്. കുവൈത്തില്‍ 30.19 രൂപ നല്‍കണം. ഖത്തറില്‍ 31.96 രൂപ നല്‍കേണ്ടതുണ്ട്. സൗദി അറേബ്യയില്‍ 34.63 രൂപ നല്‍കണം. ഇന്ത്യയില്‍ 100 രൂപയ്ക്ക് മുകളില്‍ വരും. ഇന്ത്യയില്‍ എണ്ണ വിലയുടെ പകുതിയും നികുതിയാണ്.
സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, അള്‍ജീരിയ, നൈജീരിയ, അംഗോള, മലേഷ്യ എന്നീ രാജ്യങ്ങളിലെല്ലാം എണ്ണയുടെ ലഭ്യതകയ്ക്ക് കുറവില്ല. എന്നാല്‍ സുഡാനും ഇറാനും വെനസ്വേലയും ഉപരോധം കാരണം പ്രതിസന്ധി നേരിടുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ നാട്ടിലെ ഉയര്‍ന്ന വിലയ്ക്കാണ് എണ്ണ വില്‍പ്പന. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ കുറഞ്ഞ വിലയാകും.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?











Click it and Unblock the Notifications