സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ക്രൂഡ് ഓയിലും വാതകവും കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ പ്രയാസത്തിലാണ് ജിസിസി രാജ്യങ്ങള്‍. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് സൗദി അറേബ്യ. ജിസിസിയിലെ മറ്റു രാജ്യങ്ങളും പ്രകൃതി വിഭവം കയറ്റുമതി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്.
ഹോര്‍മുസ് പാത ഇറാന് നിയന്ത്രിച്ചതോടെ ഖത്തറിന് വാതകം പൂര്‍ണ തോതില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നില്ല. ജാഫൂറയില്‍ നിന്ന് വാതകം കയറ്റുമതി ചെയ്ത് അടുത്തിടെ ലാഭം കൊയ്യാന്‍ തുടങ്ങിയതേയുള്ളൂ സൗദി അറേബ്യ. ഇപ്പോള്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്. വാതകത്തിന് ഖത്തറിനെ ആശ്രയിച്ച യൂറോപ്പും ഏഷ്യയും മറ്റുവഴികള്‍ തേടുകയാണ്. ഈ വേളയില്‍ അവസരം മുതലെടുക്കുകയാണ് മറ്റൊരു രാജ്യം.

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ആണ് അവസരം മുതലെടുത്ത് വാതക കയറ്റുമതി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. യൂറോപ്പിലെ വിപണിയാണ് ഇവരുടെ നോട്ടം. വലിയ തോതിലുള്ള നിക്ഷേപം വാതക കയറ്റുമതിക്ക് ആവശ്യമാണ്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ വാതകമുള്ളത് നൈജീരിയയിലാണ്. ലോകത്ത് കൂടുതല്‍ വാതക ശേഖരമുള്ള പ്രധാന രാജ്യങ്ങളിലൊന്നാണ് നൈജീരിയ.
എന്നിട്ടും ഇക്കാര്യത്തില്‍ വേണ്ടവിധം ശോഭിക്കാന്‍ നൈജീരിയ്ക്ക് സാധിച്ചിട്ടില്ല. നിക്ഷേപം ലഭിക്കാത്തതാണ് തടസം. കഴിഞ്ഞ ദിവസം നൈജീരിയയുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ബ്രിട്ടനിലെത്തി വന്‍കിട കമ്പനികളുമായി ചര്‍ച്ച നടത്തി. നൈജീരിയന്‍ വാതക കയറ്റുമതിക്ക് സൗകര്യം ചെയ്യാനുള്ള ചര്‍ച്ചകളായിരുന്നു മുഖ്യം. ഇതില്‍ പ്രതീക്ഷയോടെയാണ് സംഘം മടങ്ങിയത്.
3 രാജ്യങ്ങളിലൂടെ വാതക കുഴല്‍ വരുന്നു
കൂറ്റന്‍ വാതക കുഴല്‍ സ്ഥാപിക്കാനാണ് നൈജീരിയ ആലോചിക്കുന്നത്. ചാഡ്, ലിബിയ, സിസിലി തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിന് 2000 കോടി ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിലെ ചര്‍ച്ചയില്‍ നൈജീരിയ വലിയ പ്രതീക്ഷയിലാണ്. നിക്ഷേപം ലഭിച്ചാല്‍ ഉടന്‍ രാജ്യാന്തര പൈപ്പ് ലൈന്‍ സ്ഥാപിക്കും.
ഓരോ വര്‍ഷവും 30 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകം കയറ്റുമതി ചെയ്യാനാണ് നൈജീരിയയുടെ പദ്ധതി. ഖനനം ചെയ്യാന്‍ പണമില്ലാത്തതിനാല്‍ ഉപയോഗിക്കാതെ കിടക്കുകയാണ് നൈജീരിയയിലെ വാതകം. ഇവിടെ നിക്ഷേപം ലഭിച്ചാല്‍ ആഗോള വിപണിയിലെ ചിത്രം മാറും. ഖത്തറും സൗദി അറേബ്യയും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും നൈജീരിയയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നെറ്റ് ഓയില്‍ നയിക്കുന്ന കണ്‍സോര്‍ഷ്യം ആണ് കൂറ്റന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മതിയായ ഇളവുകള്‍ നല്കാന് തയ്യാറാണ് എന്ന് നൈജീരിയ സര്‍ക്കാര്‍ അരിയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ വാതകം ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കുമെന്നാണ് നൈജീരിയ പറയുന്നത്.
-
യുഎഇയിൽ മഴ പെയ്യാൻ സാധ്യത; പൊടിക്കാറ്റിനെ സൂക്ഷിക്കണം, അറബിക്കടൽ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ് -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; ഇതിപ്പോള്‍ യൂറോപ്പ് മൊത്തം വരികയാണോ? കൂടെ നിന്ന മെലോനി മാറി -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല"












Click it and Unblock the Notifications