കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൌദി- ഖത്തർ വിമാന സർവീസ് തിങ്കളാഴ്ച മുതൽ: തുടക്കത്തിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ വീതം!!

Google Oneindia Malayalam News

ജിദ്ദ: ഗൾഫ് രാജ്യങ്ങൾ ഖത്തറിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചതിന് പിന്നാലെ സൌദി- ഖത്തർ വിമാന സർവീസിന് നാളെ തുടക്കമാകും. ആദ്യ ഘട്ടത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്ച തോറും ഏഴ് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക. സൌദി എയർലൈൻസാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കണ്ടെത്തിയത്‌ ജാവക്കടലില്‍തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കണ്ടെത്തിയത്‌ ജാവക്കടലില്‍

റിയാദിൽ നിന്ന് ജിദ്ദയിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളും ജിദ്ദയിൽ നിന്ന് റിയാദിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങ്ങളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. വിമാന സർവീസുകൾക്ക് പച്ചക്കൊടി ലഭിച്ചതോടെ ഖത്തർ എയർവേയ്സ് തിങ്കളാഴ്ച മുതൽ സൌദിയിലേക്ക് സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ റിയാദിലേക്കായിരിക്കും സർവീസ് ആരംഭിക്കുക. തിങ്കളാഴ്ച വൈകിട്ട് 4. 40നാണ് ആദ്യ വിമാന സർവീസ് നടത്തുക. ജനുവരി 14ന് ജിദ്ദയിലേക്കും ജനുവരി 16ന് ദമ്മാമിലേക്കും ഖത്തർ എയർവേയ്സ് സർവീസ് നടത്തുമെന്നും കമ്പനി വ്യക്തമാക്കി.

flights1-15894

സൌദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ മൂന്നരവർഷത്തിലധികമായി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിമാന സർവീസുകൾ ഉൾപ്പെടെ നിർത്തിവെച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അൽഉലയിൽ വെച്ച് നടന്ന ജിസിസി ഉച്ചകോടിയിലാണ് ഉപരോധം നീക്കാനും പ്രവേശന കവാടങ്ങൾ തുറക്കുന്നതിനും ധാരണയായത്. അൽഉല കരാർ ഒപ്പുവെച്ചതിന്റെ തൊട്ടടുത്ത ദിവസം സൌദിയുടെ വ്യോമപാത ഖത്തർ എയർവേയ്സിനായി തുറന്നുനൽകിയിരുന്നു.

അതിർത്തികൾ തുറന്നുകൊടുത്തതോടെ ശനിയാഴ്ച മുതൽ തന്നെ കരമാർഗ്ഗമുള്ള ജനസഞ്ചാരം ആരംഭിച്ചിട്ടുണ്ട്. സാൽവ പ്രവേശന കവാടവും വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഉപരോധം നീക്കിയതോടെ വരും ആഴ്ചകളിലായി ഇരു രാജ്യങ്ങൾക്കുമിടയിൽ കുടുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Saudi Arabia-Qatar flight service resumes tomorrow after three and half years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X