• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി അതിര്‍ത്തി തുറന്നു; വിദേശികള്‍ തിരിച്ചെത്തുന്നു... ഉംറ ആരംഭിക്കും, പ്രവാസ ലോകത്ത് സന്തോഷം

റിയാദ്: അതിര്‍ത്തികള്‍ തുറന്നതോടെ സൗദി അറേബ്യയിലേക്ക് സ്വദേശികളും വിദേശികളും തിരിച്ചെത്തുന്നു. രാജ്യം വീണ്ടും സജീവമാകുകയാണ്. ഉംറ സര്‍വീസുകള്‍ ഭാഗികമായി ആരംഭിക്കാന്‍ തീരുമാനിച്ചു. വിമാന സര്‍വീസുകള്‍ക്കുണ്ടായിരുന്ന തടസങ്ങളും നീങ്ങി. പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വിവരങ്ങളാണിത്.

പലരും നാട്ടിലേക്ക് പോയാല്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലേ എന്ന ആശങ്കയോടെ നില്‍ക്കുകയായിരുന്നു. മാത്രമല്ല, നാട്ടിലെത്തിയ പ്രവാസികളില്‍ പലര്‍ക്കും ഇനി സൗദിയിലേക്ക് വരാന്‍ സാധിക്കില്ലേ എന്ന സന്ദേഹവുമുണ്ടായിരുന്നു. എല്ലാ ആശങ്കകള്‍ക്കും അന്ത്യമാകുമെന്ന സൂചന വന്നുകഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

ആളുകള്‍ എത്തിത്തുടങ്ങി

ആളുകള്‍ എത്തിത്തുടങ്ങി

അതിര്‍ത്തികള്‍ തുറന്നതോടെ സ്വദേശികളും വിദേശികളും ഇന്നലെ മുതല്‍ സൗദിയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങി. കരാതിര്‍ത്തികള്‍ തുറന്നതോടെ സൗദി വിപണി വേഗത്തില്‍ സജീവമാകുമെന്നാണ് കരുതുന്നത്. നിബന്ധനകളോടെയാണ് രാജ്യം വീണ്ടും സജീവമാകുന്നത് എന്നത് എടുത്തുപറയേണ്ടതാണ്.

വിമാന സര്‍വീസുകള്‍

വിമാന സര്‍വീസുകള്‍

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു. കൊറോണ രോഗം കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്നലെ എത്തിയത്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസ് മാത്രമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് സമ്പൂര്‍ണ തോതിലുള്ള സര്‍വീസ് ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും.

48 മണിക്കൂര്‍ മുമ്പ്

48 മണിക്കൂര്‍ മുമ്പ്

സൗദിയിലെത്തുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് എടുത്ത കൊറോണ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. കുവൈത്തിനും സൗദിക്കുമിടയിലെ അതിര്‍ത്തി ചെക്ക് പോയിന്റുകള്‍ തുറന്നിട്ടുണ്ട്. ആറ് മാസത്തിന് ശേഷമാണ് സാല്‍മി, നുവൈസീബ് അതിര്‍ത്തികള്‍ തുറക്കുന്നത്.

 ഉംറ തീര്‍ഥാടനം

ഉംറ തീര്‍ഥാടനം

സൗദിയില്‍ ഉംറ തീര്‍ഥാടനം ആരംഭിക്കാന്‍ പോകുകയാണ്. ആറ് മാസത്തോളമായി നിര്‍ത്തിവച്ചതായിരുന്നു ഉംറ തീര്‍ഥാടനം. ഘട്ടങ്ങളായിട്ടാണ് ഉംറ ആരംഭിക്കുക. ആദ്യഘട്ടത്തില്‍ സൗദിയിലുള്ളവര്‍ക്ക് മാത്രമാണ് തീര്‍ഥാടനം അനുവദിക്കുക.

പ്രത്യേക മൊബൈല്‍ ആപ്പ്

പ്രത്യേക മൊബൈല്‍ ആപ്പ്

ഉംറക്ക് ആഗ്രഹിക്കുന്നവര്‍ തിയ്യതിയും സമയവുമെല്ലാം പ്രത്യേക മൊബൈല്‍ ആപ്പ് വഴി രേഖപ്പെടുത്തണം. അനുമതി ലഭിച്ചവര്‍ക്ക് മാത്രമാകും ഉംറക്ക് അവസരം ഉണ്ടാകുക. കൊറോണ രോഗം ഇല്ലെന്ന രേഖ ആവശ്യമാണ്. പുതിയ വ്യവസ്ഥകള്‍ ഉടന്‍ സൗദി ഭരണകൂടം പുറത്തിറക്കും.

ഗാക സര്‍ക്കുലര്‍

ഗാക സര്‍ക്കുലര്‍

അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) അനുമതി നല്‍കി. സൗദി പൗരന്‍മാര്‍ക്കും എക്‌സിറ്റ്് എന്‍ട്രി വിസ, സന്ദര്‍ശന വിസ എന്നിവയുള്ള വിദേശികള്‍ക്കും യാത്ര ചെയ്യാം. 48 മണിക്കൂറിനുള്ളില്‍ എടുത്ത രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ അംഗീകൃത ലാബിലായിരിക്കണം പരിശോധന നടത്തേണ്ടത്.

cmsvideo
  ലോകത്തെ ഞെട്ടിക്കാന്‍ സൗദിയുടെ വമ്പന്‍ ടെക് സിറ്റി | Oneindia Malayalam
   ജനുവരി 1 മുതല്‍

  ജനുവരി 1 മുതല്‍

  ജനുവരി 1 മുതല്‍ എല്ലാ അതിര്‍ത്തികളും പഴയത് പോലെ തുറക്കുമെന്നാണ് വിവരം. അത് വരെ കര്‍ശന നിയന്ത്രണം തുടരും. ഇന്ത്യയില്‍ രോഗ വ്യാപനം കുറവില്ലാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെയും തീര്‍ഥാടകരുടെയും കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

  യുഎഇ, ബഹ്‌റൈന്‍, ഇസ്രായേല്‍ സഹകരണ കരാര്‍ ഒപ്പുവച്ചു; ചരിത്രത്തിന്റെ തിരുത്ത് എന്ന് ട്രംപ്

  ഇസ്രായേല്‍ ബന്ധം; നിലപാട് വ്യക്തമാക്കി ഖത്തര്‍, ഉപരോധത്തില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍

  അജിത് ഡോവല്‍ ഇറങ്ങിപ്പോന്നു; പാകിസ്താന് ചുട്ട മറുപടി, അമ്പരന്ന് റഷ്യ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍

  English summary
  Saudi Arabia Re-Opend Border; Starts Flight Services and Will give permission to Umrah pilgrimage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X