Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ കടുപ്പിച്ചു; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ചൈനയും വെട്ടിലാകും... കാരണം ഇതാണ്

റിയാദ്: എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച പിന്നാലെ സൗദി അറേബ്യയുടെ മറ്റൊരു നീക്കം. ഏഷ്യയിലേക്കുള്ള കയറ്റുമതി കുറയ്ക്കാനാണ് പദ്ധതി. സൗദിയുടെ എണ്ണ കൂടുതല്‍ വാങ്ങുന്നത് ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും ഇന്ത്യയുമാണ്. ഈ രാജ്യങ്ങളിലേക്കുള്ള അറബ് ഹെവി ക്രൂഡ് ആണ് കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എണ്ണ വില കുറയുന്നതില്‍ സൗദി അറേബ്യ അതൃപ്തിയിലാണ്. വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദി തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച വെട്ടിക്കുറയ്ക്കല്‍ ഈ വര്‍ഷം ജൂണ്‍ വരെ തുടരാനാണ് ഏറ്റവും ഒടുവിലെ തീരുമാനം. വിപണിയില്‍ ലഭ്യത കുറയുമ്പോള്‍ വില കൂടുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ സംഭവിക്കുന്നു...

oil-price

ഒപെക് പ്ലസ് രാജ്യങ്ങള്‍ ഓരോ ദിവസവും 2.2 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുറയ്ക്കുക സൗദി അറേബ്യയാണ്. ഈ തീരുമാനത്തിന് പിന്നാലെയാണ് ഏപ്രില്‍ മാസത്തില്‍ ഏഷ്യയിലേക്കുള്ള വിതരണം കുറയ്ക്കുന്നത്. ഈ തീരുമാനമാണ് ഇന്ത്യയെയും ചൈനയെയും ബാധിക്കുക.

മാര്‍ച്ചില്‍ ചൈനയ്ക്ക് സൗദി വിറ്റ എണ്ണ 47 ദശലക്ഷമാണ്. എന്നാല്‍ കൂടുതല്‍ എണ്ണ ഏപ്രിലില്‍ നല്‍കണം എന്ന് ചൈനീസ് എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സൗദി പരിഗണിച്ചില്ല. 47.5 ദശലക്ഷം ബാരലാകും ഏപ്രിലില്‍ നല്‍കുക എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അറബ് മീഡിയം ക്രൂഡും അറബ് ഹെവി ക്രൂഡും കൂടുതല്‍ വേണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള പല എണ്ണ കമ്പനികളും കൂടുതല്‍ എണ്ണ സൗദിയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഒരു കമ്പനിക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എത്രത്തോളം ഹെവി ക്രൂഡ് ഓയിലാണ് സൗദി കുറയ്ക്കാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമല്ല. സംഭരണശാലകളുടെ അറ്റക്കുറ്റ പണി കാരണമാണ് ഏഷ്യയിലേക്കുള്ള കയറ്റുമതി കുറയ്ക്കുന്നതെന്നാണ് വിവരം.

അതേസമയം, ഉല്‍പ്പാദനം കുറച്ച് വില ഉയര്‍ത്താനുള്ള സൗദിയുടെ നീക്കം നിലവില്‍ ഫലം കണ്ടിട്ടില്ല. ചൈനയിലെ ഉപയോഗം മാര്‍ച്ച് മാസത്തില്‍ കുറഞ്ഞതാണ് ഒരു കാരണം. മറ്റൊന്ന്, ഒപെക് പ്ലസ് രാജ്യങ്ങളുടെ ഭാഗമല്ലാത്ത എണ്ണ രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ പങ്കാണ് ഇതില്‍ കൂടുതലുള്ളത്. വില കൂട്ടാനുള്ള തന്ത്രങ്ങള്‍ ഫലിക്കാത്തതിനാല്‍ പുതിയ പദ്ധതി സൗദി നടപ്പാക്കിയേക്കുമെന്നാണ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+