രക്ഷാസമിതിയില്‍ അംഗത്വം വേണ്ടെന്ന് സൗദി
റിയാദ്: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ തങ്ങള്‍ക്ക് അംഗത്വം വേണ്ടെന്ന് സൗദി അറേബ്യ ഭരണകൂടം. അന്താരാഷ്ട്രതലത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ബാധ്യസ്ഥരായ രക്ഷാസമിതി സിറിയന്‍ പ്രശ്നത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞാണ് സൗദി രക്ഷാസമിതി അംഗത്വം നിരസിച്ചത്.
ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രക്ഷാ സമിതി പരാജയമാണ്. പ്രത്യേകിച്ച് സിറിയയിലെ പ്രശ്നങ്ങളില്‍ രക്ഷാസമിതി ശരിയായ ഇടപെടല്‍ നടത്തിയില്ലെന്നും സൗദി അറേബ്യ ആരോപിക്കുന്നു. സിറിയയില്‍ പ്രസിഡന്റ് അസദിനെതിരെ പോരാടുന്ന വിമതര്‍ക്കാണ് സൗദി അറേബ്യയുടെ പിന്തുണ.

ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സൗദി അംഗത്വം തിരസ്കരിച്ചത്. 15 അംഗ രക്ഷാസമിതിയില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് സ്ഥിര അംഗങ്ങള്‍. ബാക്കി 10 രാജ്യങ്ങളെ രണ്ട് വര്‍ഷം കൂടുമ്പോള്‍ ആണ് തിരഞ്ഞെടുക്കുക. കഴിഞ്ഞ മാസം സൗദി വിദേശ കാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധനചെയ്യാന്‍ വിസമ്മതിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.
ദീര്‍ഘകാല സുഹൃത്തുക്കളായ സൗദിയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളാണ് രക്ഷാസമിതി അംഗത്വം തിരസ്കരിച്ചതിലൂടെ പുറത്ത് വരുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈജിപ്തിലേയും സിറിയയിലേയും പ്രശ്നങ്ങളിലെ അമേരിക്കന്‍ ഇടപെടലുകള്‍ സൗദിക്ക് തൃപ്തികരമല്ല. അമേരിക്ക ഇറാനുമായി നടത്തിയ സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളേയും സൗദി സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
സിറിയന്‍ പ്രശ്നം തന്നെയാണ് അംഗത്വം നിരസിക്കുന്നതിനുള്ള പ്രധാന കാരണമായി സൗദി ഉയര്‍ത്തിക്കാട്ടുന്നത്. രാസായുധം ഉപയോഗിച്ച് രാജ്യത്തെ ആയിരക്കണക്കിന് പേരെ കുരുതി കൊടുത്ത അസദിനെതിരെ ഒരു ശിക്ഷാനടപടിയും രക്ഷാസമിതി സ്വീകരിച്ചില്ലെന്നത് തന്നെയാണ് പ്രശ്നം. 65 വര്‍ഷമായി തുടരുന്ന പലസ്തീന് പ്രശ്നം രക്ഷാ സമിതിക്ക് ഇതുവരേയും പരിഹരിക്കാനായിട്ടില്ല. മധ്യേഷ്യയെ ആണവ ഭീഷണിയില്‍ നിന്ന് മുക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും രക്ഷാ സമിതിക്ക് കഴിഞ്ഞിട്ടില്ല. പല കാര്യങ്ങളിലും ഇരട്ടത്താപ്പാണ് എടുക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ രക്ഷാസമിതി അംഗമായിക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ് സൗദിയുടെ നിലപാട്.
രക്ഷാസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉടന്‍ സൗദിയുടെ യുഎന്‍ അംബാസഡര്‍ ആഹ്ലാദം പ്രകടിപ്പിക്കുകയാണ് ചെയ്തത്. രാഷ്ട്രം ഇത്രകാലം തുടര്‍ന്നുപോന്ന നിലപാടുകള്‍ക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ മണിക്കൂറുകള്‍ക്കം അംഗത്വം തിരസ്കരിച്ചുകൊണ്ടുള്ള അറിയിപ്പാണ് സൗദിയില്‍ നിന്ന് പുറത്ത് വന്നത്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications