കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ വന്‍ അഴിച്ചുപണി; അരാംകോ കമ്പനി മേധാവിയെ മാറ്റി, ഊര്‍ജ വകുപ്പ് വിഭജിച്ചു

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ തലത്തില്‍ വന്‍ അഴിച്ചുപണി. പ്രധാന വരുമാന വിഭാഗമായ ഊര്‍ജവകുപ്പിലാണ് കാതലായ മാറ്റങ്ങള്‍ വരുത്തിയത്. സൗദിയുടെ എണ്ണ കമ്പനിയായ അരാകോയുടെ മേധാവിയെ മാറ്റി പുതിയ ഒരാളെ നിയമിച്ചു. മാത്രമല്ല, ഊര്‍ജ വകുപ്പ് വിഭജിക്കുകയും ചെയ്തു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി എണ്ണയുടെ വില വരുംമാസങ്ങളില്‍ വര്‍ധിക്കുമെന്നും സൂചനയുണ്ട്. അരാംകോയുടെ ഓഹരികള്‍ വിപണിയില്‍ വില്‍ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടികള്‍ ത്വരിതപ്പെടുത്തുകയും പുതിയ മാറ്റങ്ങളുടെ ലക്ഷ്യമാണ്. ഊര്‍ജ വകുപ്പ് മന്ത്രിയായിരുന്നു നേരത്തെ അരാംകോയുടെ മേധാവി. അദ്ദേഹത്തെ മാറ്റി യാസിര്‍ അല്‍ റുമയ്യാനെ പുതിയ മേധാവിയായി നിയമിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 വെല്‍ത്ത് ഫണ്ടിന്റെ മേധാവി

വെല്‍ത്ത് ഫണ്ടിന്റെ മേധാവി

ഏറെ കാലമായി സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ആയിരുന്നു അരാംകോയുടെ മേധാവി. ഇദ്ദേഹത്തെ മാറ്റിയാണ് യാസിര്‍ അല്‍ റുമയ്യാനെ ചെയര്‍മാനാക്കിയിരിക്കുന്നത്. സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ മേധാവിയായിരുന്നു യാസിര്‍ അല്‍ റുമയ്യാന്‍.

ഓഹരി വില്‍പ്പനയ്ക്ക് വേഗത കൂടും

ഓഹരി വില്‍പ്പനയ്ക്ക് വേഗത കൂടും

അരാംകോയുടെ ബോര്‍ഡ് അംഗമായിരുന്നു നേരത്തെ യാസിര്‍. അരാംകോയുടെ അഞ്ച് ശതമാനം ഓഹരിയാണ് വിപണിയില്‍ വില്‍ക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പരമാവധി വിലയ്ക്ക് വില്‍ക്കാനാണ് നീക്കം. ഈ നടപടികള്‍ വേഗത്തിലാക്കുകയാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍

എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍

സൗദിയിലെ എല്ലാ നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പദ്ധതികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് വെല്‍ത്ത് ഫണ്ട് ആണ്. ഇതിലേകുള്ള പ്രധാന വരുമാന സ്രോതസ് അരാംകോ കമ്പനിയായിരുന്നു. എണ്ണവില കുറഞ്ഞത് അരാംകോയുടെ വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മേധാവിയെ മാറ്റിയിരിക്കുന്നത്.

പുതിയ മന്ത്രാലയം

പുതിയ മന്ത്രാലയം

ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് തന്നെയായിരുന്നു ഇതുവരെ അരാംകോയുടെ മേധാവി. ഊര്‍ജ മന്ത്രിയായി അദ്ദേഹം തുടരും. അതേസമയം, ഊര്‍ജ മന്ത്രാലയത്തിന് കീഴിലായിരുന്ന ചില വകുപ്പുകള്‍ക്ക് പുതിയ മന്ത്രാലയം രൂപീകരിക്കുകയും ചെയ്തു. വ്യവസായം, ധാതു സമ്പത്ത് എന്നിവയ്ക്ക് പ്രത്യേക മന്ത്രാലയമുണ്ടാകും.

വരുമാനം വര്‍ധിപ്പിക്കും

വരുമാനം വര്‍ധിപ്പിക്കും

എണ്ണ ഇതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് വിഭജിച്ചതെന്ന് ഭരണകൂടം വിശദീകരിക്കുന്നു. ഊര്‍ജ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സൗദി രാജാവിന് അതൃപ്തിയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എണ്ണ വില വര്‍ധിപ്പിക്കാനുള്ള നീക്കവും സൗദി നടത്തുന്നുണ്ടെന്നാണ് വിവരം.

 ഏഷ്യയിലേക്കുള്ള വില വര്‍ധിപ്പിക്കും

ഏഷ്യയിലേക്കുള്ള വില വര്‍ധിപ്പിക്കും

ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ വില വര്‍ധിപ്പിക്കാന്‍ സൗദി തീരുമാനിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ മുതലാണ് വില വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. നിലവില്‍ എണ്ണവില കുറഞ്ഞത് സൗദിക്ക് തിരിച്ചടിയാണ്.

2020ന് ശേഷം

2020ന് ശേഷം

2020ന് ശേഷം അരാംകോയുടെ അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനിയാണ് അരാംകോ. അതുകൊണ്ടുതന്നെ അരാംകോയുടെ ഓഹരില്‍ വില്‍പ്പന ഏറ്റവും വലിയ അളവിലാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം.

രണ്ടുലക്ഷം കോടി ഡോളര്‍

രണ്ടുലക്ഷം കോടി ഡോളര്‍

രണ്ടുലക്ഷം കോടി ഡോളറാണ് അരാംകോയുടെ മൂല്യം. അഞ്ച് ശതമാനം ഓഹരി വില്‍ക്കുന്നതിലൂടെ 10000 കോടി ഡോളര്‍ മൂല്യം ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ എണ്ണവില കുറയുന്നത് കമ്പനിയുടെ മൂല്യം കുറയ്ക്കുമോ എന്നാണ് ഭരണകൂടത്തിന്റെ ആശങ്ക. ഈ സാഹചര്യത്തിലാണ് മേധാവിയെ മാറ്റിയിരിക്കുന്നത്.

 കോട്ടം തട്ടാതെ അരാംകോ

കോട്ടം തട്ടാതെ അരാംകോ

ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി എന്ന പദവിയുള്ളത് അരാംകോയ്ക്കാണ്. ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും സൗദി അരാംകോയ്ക്ക് കോട്ടം തട്ടിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തെ ഓഹരി വിഹിതം കമ്പനി കൊടുത്തുതീര്‍ത്തുവെന്നാണ് അധികൃതര്‍ കഴിഞ്ഞ മാസം അറിയിച്ചത്.

4600 കോടി ഡോളര്‍

4600 കോടി ഡോളര്‍

4600 കോടി ഡോളര്‍ ലാഭവിഹിതമാണ് ഈ വര്‍ഷം കമ്പനി കൊടുത്തുതീര്‍ത്തത്. കമ്പനിയുടെ മൊത്തം ലാഭവിഹിതത്തില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കെയാണിത്. ലോകത്തെ വന്‍കിട കമ്പനികളായ ആപ്പിള്‍, ആമസോണ്‍ എന്നിവയെ എല്ലാം പിന്നിലാക്കിയാണ് സൗദി അരാംകോ ഒന്നാംസ്ഥാനത്ത് തുടരുന്നത്.

ഏറ്റവും വലിയ എണ്ണ നിക്ഷേപം

ഏറ്റവും വലിയ എണ്ണ നിക്ഷേപം

ഭൂമിയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം തങ്ങളുടെ കൈവശമുണ്ട് എന്ന് പലപ്പോഴും സൗദി നേതാക്കള്‍ പറയാറുണ്ട്. കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ വിശദീകരിക്കവെ സൗദി അരാംകോയുടെ ധനകാര്യ വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ ദബ്ബാഗ് ഇക്കാര്യം ആവര്‍ത്തിച്ചു. എണ്ണ വില കുറയുന്നത് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും അരാകോയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറയുന്നു.

വാഹന വിപണി തകര്‍ന്നടിയുന്നു!! അടച്ചുപൂട്ടാന്‍ കേന്ദ്രം; സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്കും താഴ് വീഴുംവാഹന വിപണി തകര്‍ന്നടിയുന്നു!! അടച്ചുപൂട്ടാന്‍ കേന്ദ്രം; സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്കും താഴ് വീഴും

English summary
Saudi Arabia Replaces Oil Giant Aramco Chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X