കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനഡയില്‍ ചികില്‍സയ്ക്ക് പോയ സൗദിക്കാര്‍ എന്തു ചെയ്യും; ബദല്‍മാര്‍ഗം കണ്ട് ഭരണകൂടം!!

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ കാനഡയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചത് രണ്ടുദിവസം മുമ്പാണ്. കാനഡയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. കനേഡിയന്‍ അംബാസഡറോട് രാജ്യം വിടാന്‍ ഉത്തരവിട്ടു. കാനഡയില്‍ പഠിക്കുന്ന സൗദിക്കാരായ വിദ്യാര്‍ഥികളെ മടക്കിവിളിച്ചു. യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്ന് വ്യക്തമാക്കുകയാണ് സൗദി ഭരണകൂടം. അപ്പോഴും സംശയമായിരുന്നത് സൗദിക്കാരായ രോഗികളുടെ കാര്യമാണ്. കാനഡയില്‍ ചികില്‍സ തേടിയ സൗദിക്കാരായ രോഗികളെ എന്തു ചെയ്യും. അതിനും ബദല്‍ മാര്‍ഗം കണ്ടിരിക്കുകയാണ് ഭരണകൂടം...

കാനഡയില്‍ ഒട്ടേറെ സൗദിക്കാര്‍

കാനഡയില്‍ ഒട്ടേറെ സൗദിക്കാര്‍

കാനഡയില്‍ ഒട്ടേറെ സൗദിക്കാരാണ് വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി പോയിട്ടുള്ളത്. അവരോടെല്ലാം കാനഡ വിടാന്‍ സൗദി അറേബ്യ ആവശ്യപ്പെട്ടു. കാനഡയ്ക്ക് പുറത്ത് ചികില്‍സ തേടാനും നിര്‍ദേശിച്ചു. രോഗികളെ കാനഡയ്ക്ക് പുറത്തേക്ക് എത്തിക്കുന്നത് പ്രത്യേക സൗകര്യവും ഒരുക്കി.

പ്രശ്‌നമില്ലെന്ന് കാനഡ

പ്രശ്‌നമില്ലെന്ന് കാനഡ

സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ സൗദിയുടെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രോഗികളെ മാറ്റുന്നത്. എന്നാല്‍ സൗദിയുടെ നടപടിയില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് വ്യക്തമാക്കി കനേഡിയന്‍ ഭരണകൂടവും രംഗത്തുവന്നിട്ടുണ്ട്.

 ഇനിയും സംസാരിക്കുമെന്ന് കാനഡ

ഇനിയും സംസാരിക്കുമെന്ന് കാനഡ

സൗദിയില്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അനുകൂലിച്ച് കാനഡ രംഗത്തെത്തിയതാണ് പുതിയ പ്രശ്‌നത്തിന് കാരണം. എന്നാല്‍ സൗദി നടപടി സ്വീകരിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ അവകാശത്തിന് വേണ്ടി സംസാരിക്കുമെന്നാണ് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

 1700 കോടി ഡോളറിന്റെ ഇടപാട്

1700 കോടി ഡോളറിന്റെ ഇടപാട്

സൗദിയും കാനഡയും തമ്മില്‍ 400 കോടി ഡോളറിന്റെ വ്യാപാര ഇടപാട് നിലവിലുണ്ട്. കൂടാതെ 1300 കോടി ഡോളറിന്റെ ആയുധ ഇടപാടുമുണ്ട്. ഈ രണ്ട് കരാറുകളുടെയും ഭാവി എന്താകുമെന്ന് വ്യക്തമല്ല. അമേരിക്ക സമവായ നീക്കവുമായി രംഗത്തെത്തുമെന്നാണ് കരുതുന്നത്.

 പല തീരുമാനങ്ങളും

പല തീരുമാനങ്ങളും

സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ പല തീരുമാനങ്ങളും വളരെ പെട്ടെന്നാണ്. വളരെ പ്രത്യാഘാതമുണ്ടാകുമെന്ന് സംശയിക്കുന്ന തീരുമാനങ്ങള്‍ പോരും ഞൊടിയിടയില്‍ എടുക്കും. കാനഡയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതും അത്തരത്തിലൊന്നായിരുന്നു. കാനഡ സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് ഭരണകൂടം നല്‍കിയ വിശദീകരണം.

 അമേരിക്കയുടെ സഖ്യകക്ഷി

അമേരിക്കയുടെ സഖ്യകക്ഷി

അമേരിക്കയുടെ സഖ്യകക്ഷിയാണ് സൗദി അറേബ്യ. കാനഡയും അങ്ങനെ തന്നെ. അടുത്തിടെ സൗദിയില്‍ ചില സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സൗദി ഭരണകൂടത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരാണ് അറസ്റ്റിലായത്. ഇതില്‍ വനിതകളും ഉള്‍പ്പെടും. ഈ നടപടിക്കെതിരെ കാനഡ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു.

 വിദേശ ഇടപെടല്‍ പാടില്ല

വിദേശ ഇടപെടല്‍ പാടില്ല

സൗദി-അമേരിക്കനായ വനിതാ അവകാശ പ്രവര്‍ത്തക സമര്‍ ബദവിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സൗദിയില്‍ പുരുഷ മേധാവിത്വമാണെന്നും അതവസാനിപ്പിക്കണമെന്നും ബദവി ആവശ്യപ്പെട്ടിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നടക്കുന്ന കാര്യത്തില്‍ വിദേശരാജ്യം ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 എന്തിനാണ് ഈ ആക്രമണം

എന്തിനാണ് ഈ ആക്രമണം

അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്നാണ് സൗദിയുടെ ചോദ്യം. കാനഡയുടെ നിലപാട് സൗദിയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും സൗദി വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

കൂടുതല്‍ നടപടികള്‍

കൂടുതല്‍ നടപടികള്‍

കാനഡക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സൗദി കൈക്കൊള്ളുമെന്നാണ് വിവരം. സൗദി അറേബ്യ ഒട്ടേറെ സ്ത്രീ അനുകൂല നടപടികള്‍ എടുത്തുവരികയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനം ഭരണകൂടം സ്വീകരിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വനിതകള്‍ക്ക് സ്വന്തമായി വ്യവസായങ്ങള്‍ തുടങ്ങാനും കായിക മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിന് മൈതാനങ്ങളില്‍ എത്താനും അവസരം നല്‍കിയിരുന്നു.

സ്വര്‍ണനിറമുള്ള ശവമഞ്ചം; കരുണാനിധി പറഞ്ഞപോലെ എഴുതി, ഒയ്‌വു എടുക്കാമല്‍ ഉഴൈത്തവന്‍...സ്വര്‍ണനിറമുള്ള ശവമഞ്ചം; കരുണാനിധി പറഞ്ഞപോലെ എഴുതി, ഒയ്‌വു എടുക്കാമല്‍ ഉഴൈത്തവന്‍...

English summary
Riyadh to transfer all Saudi patients in Canada out of the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X