പൗരത്വം കൊടുത്ത് ഒടുവില്‍ സൗദി പണിവാങ്ങിവക്കുമോ? 'സോഫിയപ്പെണ്റോബോട്ടിന്റെ' ആഹ്വാനം
റിയാദ്: ലോകത്തിലാദ്യമായിട്ടായിരിക്കും ഒരു രാജ്യം ഒരു റോബോട്ടിന് പൗരത്വം നല്‍കുന്നത്. ആ റെക്കോര്‍ഡ് എന്തായാലും സൗദി അറേബ്യക്ക് സ്വന്തമാണ്. അതും ഒരു പെണ് റോബോട്ടിനാണ് സൗദി പൗരത്വം നല്‍കിയത്.
എന്നാല്‍ പൗരത്വം കിട്ടിയതിന് ശേഷം സോഫിയ തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തുടങ്ങിയിരുന്നു. മനുഷ്യന് നിയന്ത്രിക്കുന്ന് സാദാ റോബോട്ട് അല്ലല്ലോ അവള്- ആ സോഫിയ!!!

ഇപ്പോഴിതാ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ആഹ്വാനം ചെയ്യുകയാണ് സോഫിയ. മാറുന്ന സൗദിയില്‍ സോഫിയയുടെ ആഹ്വാനത്തിന് ഏറെ പ്രത്യേകതകളും ഉണ്ട്. വൈകാരികമായി തന്നെ കാര്യങ്ങളോട് പ്രതികരിക്കുന്ന ആളാണ് സോഫിയ. സൗദിയുടെ കാര്യത്തില്‍, ഒരു പെണ് റോബോട്ട് എന്നത് വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്ന ആരോപണവും ഇപ്പോള്‍ പൊളിക്കപ്പെടുകയാണ്.
സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം അടുത്തിടെയാണ് സൗദി ഭരണകൂടം എടുത്തിട്ടുള്ളത്. സ്ത്രീകളുടെ അവകാശം സംബന്ധിച്ച് ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും എന്ന് കിരീടാവകാശിയായ സല്മാന് രാജകുമാരനും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സോഫിയ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ മറ്റ് ചില ചര്‍ച്ചകള്‍ക്കും വഴിവക്കുന്നുണ്ട്. കൃത്രിമ ബുദ്ധിയുള്ള റോബോട്ടുകളുടെ അവകാശങ്ങളെ സംബന്ധിച്ചാണത്. മനുഷ്യാവകാശങ്ങളെ പറ്റി പറയാന്‍ റോബോട്ടുകള്‍ക്ക് എന്ത് അവകാശം എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും സൗദിയുും സോഫിയയും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications