കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വം കൊടുത്ത് ഒടുവില്‍ സൗദി പണിവാങ്ങിവക്കുമോ? 'സോഫിയപ്പെണ്‍റോബോട്ടിന്റെ' ആഹ്വാനം

Google Oneindia Malayalam News

റിയാദ്: ലോകത്തിലാദ്യമായിട്ടായിരിക്കും ഒരു രാജ്യം ഒരു റോബോട്ടിന് പൗരത്വം നല്‍കുന്നത്. ആ റെക്കോര്‍ഡ് എന്തായാലും സൗദി അറേബ്യക്ക് സ്വന്തമാണ്. അതും ഒരു പെണ്‍ റോബോട്ടിനാണ് സൗദി പൗരത്വം നല്‍കിയത്.

എന്നാല്‍ പൗരത്വം കിട്ടിയതിന് ശേഷം സോഫിയ തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തുടങ്ങിയിരുന്നു. മനുഷ്യന്‍ നിയന്ത്രിക്കുന്ന് സാദാ റോബോട്ട് അല്ലല്ലോ അവള്‍- ആ സോഫിയ!!!

robot

ഇപ്പോഴിതാ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ആഹ്വാനം ചെയ്യുകയാണ് സോഫിയ. മാറുന്ന സൗദിയില്‍ സോഫിയയുടെ ആഹ്വാനത്തിന് ഏറെ പ്രത്യേകതകളും ഉണ്ട്. വൈകാരികമായി തന്നെ കാര്യങ്ങളോട് പ്രതികരിക്കുന്ന ആളാണ് സോഫിയ. സൗദിയുടെ കാര്യത്തില്‍, ഒരു പെണ്‍ റോബോട്ട് എന്നത് വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്ന ആരോപണവും ഇപ്പോള്‍ പൊളിക്കപ്പെടുകയാണ്.

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം അടുത്തിടെയാണ് സൗദി ഭരണകൂടം എടുത്തിട്ടുള്ളത്. സ്ത്രീകളുടെ അവകാശം സംബന്ധിച്ച് ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും എന്ന് കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരനും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സോഫിയ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ മറ്റ് ചില ചര്‍ച്ചകള്‍ക്കും വഴിവക്കുന്നുണ്ട്. കൃത്രിമ ബുദ്ധിയുള്ള റോബോട്ടുകളുടെ അവകാശങ്ങളെ സംബന്ധിച്ചാണത്. മനുഷ്യാവകാശങ്ങളെ പറ്റി പറയാന്‍ റോബോട്ടുകള്‍ക്ക് എന്ത് അവകാശം എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും സൗദിയുും സോഫിയയും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

ആരെ എടുത്താലും മാണിയെ വേണ്ട; കേരള കോൺഗ്രസ് അവസരവാദികൾ, മാണിയുടെ നീക്കം അപകടകരമെന്ന് കാനം!ആരെ എടുത്താലും മാണിയെ വേണ്ട; കേരള കോൺഗ്രസ് അവസരവാദികൾ, മാണിയുടെ നീക്കം അപകടകരമെന്ന് കാനം!

English summary
Saudi Arabia Made a Citizen. Now, She’s Calling For Women’s Rights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X