കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പട്ടാളത്തില്‍ ഇനി വനിതകളും; സുപ്രധാന തീരുമാനവുമായി ഭരണകൂടം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് കൂടുതല്‍ മേഖലകളില്‍ അവസരം നല്‍കി ഭരണകൂടം. സൈന്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണിപ്പോള്‍. സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചുവടാണിതെന്ന് വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പറഞ്ഞു. പ്രൈവറ്റ് ഫസ്റ്റ് ക്ലാസ്, കോര്‍പറല്‍, സര്‍ജന്റ് തുടങ്ങി പട്ടാളത്തിലെ വിവിധ വിഭാഗങ്ങളില്‍ വനിതകള്‍ക്ക് ചേരാമെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

Sau

കഴിഞ്ഞവര്‍ഷം സുരക്ഷാ വിഭാഗങ്ങളില്‍ ചേരുന്നതിന് സൗദിയിലെ വനിതകള്‍ക്ക് ഭരണകൂടം അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ സൈന്യത്തില്‍ ചേരാനുള്ള അവസരവും നല്‍കി. സ്ത്രീകളുടെ അവകാശങ്ങള്‍ കവരുന്നുവെന്ന ആക്ഷേപത്തിന്റെ മുനയൊടിക്കുന്നതാണ് സൗദിയിലെ പുതിയ പരിഷ്‌കാരങ്ങള്‍.

ഡികെ ശിവകുമാറിന് പൂട്ടിട്ടു; ഇനി ജി പരമേശ്വരയും ജലപ്പയും, കര്‍ണാടകത്തില്‍ വ്യാപക ഐടി റെയ്ഡ്ഡികെ ശിവകുമാറിന് പൂട്ടിട്ടു; ഇനി ജി പരമേശ്വരയും ജലപ്പയും, കര്‍ണാടകത്തില്‍ വ്യാപക ഐടി റെയ്ഡ്

സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് സൗദിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിഷ്‌കാരമായിരുന്നു. പുരുഷന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്താനും സര്‍ക്കാര്‍ അവസരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങാനും അനുമതിയുണ്ട്. മൈതാനങ്ങളില്‍ വന്ന് കായിക മല്‍സരങ്ങള്‍ കാണുന്നതിനും ഇപ്പോള്‍ വിലക്കില്ല.

തുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്കതുര്‍ക്കി ആക്രമണം തുടങ്ങി; പടയെടുത്ത് ഇറാന്‍, കൂട്ടപലായനം, ജെറ്റ് നല്‍കി 'സോപ്പിടാന്‍' അമേരിക്ക

ആഗോള സമൂഹം സ്വാഗതം ചെയ്യുയാണ് സൗദിയിലെ പരിഷ്‌കാരങ്ങള്‍. ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. വിദേശ വനിതകള്‍ക്കു പുരുഷന്‍മാര്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുക്കുന്നതിനും സൗദിയില്‍ ഇപ്പോള്‍ വിലക്കില്ല. ടൂറിസ്റ്റുകള്‍ പര്‍ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല. അതേസമയം, മാന്യമായ വസ്ത്രം മാത്രമേ ധരിക്കാവൂ എന്നു നിര്‍ബന്ധമുണ്ട്. എണ്ണയെ ആശ്രയിച്ച് നിലനിന്നിരുന്ന സൗദിയുടെ സമ്പദ്‌വ്യവസ്ഥ ടൂറിസമുള്‍പ്പെടെയുള്ള മേഖലകളെ കൂടി ആശ്രയിക്കുകയാണിപ്പോള്‍.

English summary
Saudi Arabia rules women can join the army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X