കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ നിര്‍ണായക തീരുമാനം; എണ്ണവില കുത്തനെ കുറയും!! പിന്തുണച്ച് റഷ്യ, ഇന്ത്യയ്ക്ക് ആശ്വാസം

Google Oneindia Malayalam News

റിയാദ്: ആഗോള വിപണിയില്‍ എണ്ണ കുറഞ്ഞതാണ് വില കുത്തനെ വര്‍ധിക്കാന്‍ കാരണം. മുന്‍നിര നിര്‍മാതാക്കളായ സൗദി അറേബ്യ ഉല്‍പ്പാദനം കുറയ്ക്കുകയിരുന്നു. മറ്റു രാജ്യങ്ങളും സൗദിയുടെ വഴിയേ ഉല്‍പ്പാദനം കുറച്ചു. ഇതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യയില്‍ ഇതിന്റെ പ്രതിഫലനം കനത്തതായിരുന്നു. പെട്രോള്‍, ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. വില കുറയ്ക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാരിന് കുലുക്കമില്ലാതെ ഇരിക്കുമ്പോഴാണ് സൗദിയുടെ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്. സൗദിയുടെ തീരുമാനവും വിപണിയില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളും ഇങ്ങനെ....

ഉല്‍പ്പാദനം വര്‍ധിപ്പിക്കും

ഉല്‍പ്പാദനം വര്‍ധിപ്പിക്കും

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് സൗദി അറേബ്യ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സൗദിയും റഷ്യയും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ലോകത്തെ എണ്ണ ഉല്‍പ്പാദകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണിത്. ഇവരുടെ തീരുമാനത്തിന് തൊട്ടുപിന്നാലെ ആഗോള വിപണിയില്‍ വില കുറയാന്‍ തുടങ്ങി.

കുതിച്ചുയര്‍ന്നത് ഇങ്ങനെ

കുതിച്ചുയര്‍ന്നത് ഇങ്ങനെ

രണ്ട് വര്‍ഷം മുമ്പാണ് സൗദിയും റഷ്യയും ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. 2016 മുതല്‍ ഈ കരാര്‍ നിലവില്‍ വന്നു. ഉല്‍പ്പാദനം തീരെ കുറഞ്ഞു. ഇതോടെ വില ഉയരാന്‍ തുടങ്ങി. ബാരലിന് 25 ഡോളറില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 80 ഡോളര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത് ക്രമേണയായിരുന്നു.

ഇന്ത്യയടെ ആവശ്യം

ഇന്ത്യയടെ ആവശ്യം

എന്നാല്‍ ഈ എണ്ണവില വര്‍ധന ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങളെയാണ് വലച്ചത്. തുടര്‍ന്ന് ഇന്ത്യ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയോടും റഷ്യയോടും ആവശ്യപ്പെട്ടിരുന്നു. മറ്റു ചില രാജ്യങ്ങളും സമാനമായ ആവശ്യമുന്നിച്ചു. സമ്മര്‍ദ്ദം ശക്തമായതോടെ റഷ്യയും സൗദിയും നിര്‍ണായക തീരുമാനമെടുത്തു.

ആഗോള വിപണിയില്‍ വില കുറഞ്ഞു

ആഗോള വിപണിയില്‍ വില കുറഞ്ഞു

അമേരിക്കന്‍ ക്രൂഡ് ഓയില്‍ വിലയില്‍ 2.83 ഡോളറിന്റെ കുറവാണ് ശനിയാഴ്ചയുണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് വിപണിയിലും വില കുറഞ്ഞു. സൗദി, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൂന്ന് രാജ്യങ്ങള്‍. ഇവരുടെ തീരുമാനമാണ് ആഗോള എണ്ണവിപണിയെ നിയന്ത്രിക്കുന്നത്.

ആശങ്ക പരത്തി അമേരിക്ക

ആശങ്ക പരത്തി അമേരിക്ക

അമേരിക്ക ഇറാനെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിക്കുമെന്ന് അറിയിച്ചതോടെയാണ് വിലയുടെ കാര്യത്തില്‍ വീണ്ടും ആശങ്ക ഉയര്‍ന്നത്. ഉപരോധം ശക്തിപ്പെട്ടാല്‍ ഇറാന്റെ എണ്ണ വിപണിയില്‍ എത്താതെയാകും. ഈ സാഹചര്യത്തില്‍ വില വീണ്ടും കൂടും. സൗദിയും ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് സൗദി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

വിശദമായ ചര്‍ച്ചകള്‍

വിശദമായ ചര്‍ച്ചകള്‍

രണ്ടാഴ്ച മുമ്പ് ആഗോള എണ്ണ വിപണിയില്‍ വീപ്പയ്ക്ക് 77 ഡോളറായിരുന്നു വില. ഇറാന്‍ എണ്ണ വിപണിയില്‍ ഉള്ളപ്പോഴാണിത്. അമേരിക്ക ഉപരോധം ശക്തിപ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന ഉടനെ വില വീണ്ടും വര്‍ധിക്കുകയായിരുന്നു. ഇറാന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ റഷ്യ, യുഎഇ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തു. എല്ലാവര്‍ക്കും തുല്യമായ അളവില്‍ ഉല്‍പ്പാദനം കൂട്ടാമെന്നാണ് സൗദി മുന്നോട്ട് വച്ച നിര്‍ദേശം.

ആശങ്കയില്ലാതെ അമേരിക്ക

ആശങ്കയില്ലാതെ അമേരിക്ക

എന്നാല്‍ എണ്ണ വിപണിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ലെന്ന് അമേരിക്കന്‍ ട്രഷറി അറിയിച്ചു. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. എണ്ണ ഉല്‍പ്പാദ രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ നടപടി സ്വീകരിക്കണമെന്നും അമേരിക്കന്‍ ട്രഷറി അറിയിച്ചു. ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ സൗദി-റഷ്യ കൂടിക്കാഴ്ച വീണ്ടും നടന്നത്.

ശത്രുതയുടെ ഫലം

ശത്രുതയുടെ ഫലം

സൗദി അറേബ്യയും ഇറാനും എന്നും ശത്രുപക്ഷത്താണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ വരെ. എണ്ണവില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഒരു ബാരല്‍ എണ്ണയ്ക്ക് 85 ഡോളറിലെത്തിക്കാനാണ് സൗദിയുടെ പദ്ധതി. എന്നാല്‍ വില കൂട്ടുന്നതിനോട് യോജിപ്പില്ലെന്ന് ഇറാന്‍ പറയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതായിരുന്നു ഇറാന്റെ പ്രഖ്യാപനം.

എണ്ണവിലയില്‍ ഇറാന്‍ പറയുന്നത്

എണ്ണവിലയില്‍ ഇറാന്‍ പറയുന്നത്

ഒരു ബാരലിന് 60-65 ഡോളര്‍ വിലയാണ് വേണ്ടതെന്നും അതിനേക്കാള്‍ കൂടുന്നതിനോട് യോജിപ്പില്ലെന്നുമാണ് ഇറാന്‍ എണ്ണ വകുപ്പ് സഹമന്ത്രി അമിര്‍ ഹുസൈന്‍ സമാനിനിയ പറഞ്ഞത്. ന്യായമായ വിലയില്‍ നിലനില്‍ക്കണമെന്നാണ് ഇറാന്റെ നിലപാടെന്ന് മറ്റൊരു മന്ത്രി ബിജാന്‍ നംദാര്‍ സാഗ്നെ വ്യക്തമാക്കി. എന്നാല്‍ വില 85 ഡോളറിലെത്തിക്കണമെന്നാണ് സൗദിയുടെ നിലപാട്. അവരുടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനാണ് വില വര്‍ധിപ്പിക്കുന്നത്

കുടുങ്ങിയത് ഇന്ത്യ

കുടുങ്ങിയത് ഇന്ത്യ

എണ്ണ വിലയില്‍ സ്ഥിരതയില്ലാത്തത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന് ബിജാന്‍ നംദര്‍ പറയുന്നു. വിലയില്‍ തുടര്‍ച്ചയായി കയറ്റിറക്കമുണ്ടായാല്‍ നിക്ഷേപകര്‍ പിന്‍മാറും. എണ്ണവിപണി രാഷ്ട്രീയവല്‍ക്കരിക്കരുത്. രാഷ്ട്രീയ ഇടപെടലുകള്‍ വികസനത്തിന് തടസമാണെന്നും ബിജാന്‍ നംദര്‍ പറഞ്ഞു. അമേരിക്ക പിന്‍മാറിയാലും ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറില്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. ഇറാന്‍-അമേരിക്ക-സൗദി രാജ്യങ്ങളുടെ പോരില്‍ കുടുങ്ങിപ്പോകുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃരാജ്യങ്ങളാണ്.

ഇന്ത്യയില്‍ വീണ്ടും വില കൂടി

ഇന്ത്യയില്‍ വീണ്ടും വില കൂടി

എന്നാല്‍ പ്രശ്‌നം അതുമാത്രമല്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയും എണ്ണവിലയില്‍ ആഗോള വിപണിയില്‍ കുറവുണ്ടായിട്ടുണ്ട്. പക്ഷേ, ഇന്ത്യയില്‍ വില വര്‍ധിക്കുകയാണ് ചെയ്തത്. വില കുറയ്ക്കാന്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ തയ്യാറായിട്ടില്ല. ഇന്ത്യയില്‍ പെട്രോളിന് 82 രൂപ കടന്നു. ഡീസല്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതില്‍ പ്രകടമാകുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ബിജെപി അടിമുടി മാറുന്നു; സംസ്ഥാന അധ്യക്ഷനാകാന്‍ ഇവര്‍... ചര്‍ച്ച മുറുകി, ആര്‍എസ്എസ് ഇടപെടല്‍!!ബിജെപി അടിമുടി മാറുന്നു; സംസ്ഥാന അധ്യക്ഷനാകാന്‍ ഇവര്‍... ചര്‍ച്ച മുറുകി, ആര്‍എസ്എസ് ഇടപെടല്‍!!

English summary
Russia, Saudi Arabia Near Deal to Lift Output, price declaine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X