കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ ഇന്ന് തുറക്കും; പ്രവേശനം നിബന്ധനകളോടെ, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

റിയാദ്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സൗദി അറേബ്യയുടെ അതിര്‍ത്തി ഇന്ന് തുറക്കും. ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന നിയന്ത്രണങ്ങള്ക്ക് ശേഷമാണ് കര, വായു, കടല്‍ തുടങ്ങിയ അതിര്‍ത്തികള്‍ തുറക്കുന്നത്. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോുകള്‍ എടുത്തവര്‍ക്കും യാത്രയ്ക്ക് ഒരാഴ്ച മുമ്പെങ്കിലും ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആറ് മാസത്തിനുള്ളില്‍ കൊവിഡ് മുക്തരായവര്‍ക്കും ഇനി രാജ്യത്ത് പ്രവേശിക്കാം. 18 വയസിന് താഴെയുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് കുട്ടികള്‍ക്കും യാത്ര ചെയ്യാം.

saudi

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

എകെ ശശീന്ദ്രന്‍റെ മോഹം നടക്കില്ല; തടയിട്ടത്ത് ടിപി പീതാബരന്‍, ഒടുവില്‍ പോംവഴിയായിഎകെ ശശീന്ദ്രന്‍റെ മോഹം നടക്കില്ല; തടയിട്ടത്ത് ടിപി പീതാബരന്‍, ഒടുവില്‍ പോംവഴിയായി

രാജ്യത്ത് ഇതുവരെ ഫൈസര്‍/ബയോടെക്, ആസ്ട്രസെനക്ക, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് അംഗീകരിച്ച വാക്‌സിനുകള്‍. അതേസമയം, ടൂറിസ്റ്റ് വീസയുള്ള സൗദി ഇതര പൗരന്മാര്‍ക്ക് യാത്ര ചെയ്യാനുള്ള അനുവാദമില്ല. യാത്രയ്ക്ക് മുന്നോടിയായി 72 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല.

Recommended Video

cmsvideo
61k Covid deaths not counted in Gujarat: Report

31 ലക്ഷം ബിജെപി മെമ്പര്‍മാര്‍; എന്നിട്ടും ആകെ ലഭിച്ച് വോട്ട് കണ്ട് ഞെട്ടി നേതൃത്വം; വന്‍ കുറവ്31 ലക്ഷം ബിജെപി മെമ്പര്‍മാര്‍; എന്നിട്ടും ആകെ ലഭിച്ച് വോട്ട് കണ്ട് ഞെട്ടി നേതൃത്വം; വന്‍ കുറവ്

2020ല്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്തേക്കും പുറത്തുമുള്ള യാത്ര നിരോധിച്ചിരുന്നു. എന്നാല്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു.

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Saudi Arabia's borders open today; Entry is subject to conditions only, Things to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X