ഹജ്ജിനിടെ തിക്കും തിരക്കും: 717 പേര് മരിച്ചു, 13 ഇന്ത്യക്കാര്‍,മരിച്ചവരില്‍ മലയാളിയും
റിയാദ്: ബലി പെരുനാള് ദിനം വീണ്ടും കണ്ണീര് ദിനമായി. മിനായില്‍ ഹജ്ജ് അപകടത്തില്‍ 717 പേര് മരിച്ചു. അപകടത്തില്‍ 800 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദാണ് മരിച്ചത്. സ്വകാര്യ ഏജന്‍സി വഴി ആണ് മുഹമ്മദ് മിനായില്‍ എത്തിയത് . പരിക്കേറ്റ മുഹമ്മദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ജമീല എന്ന മലയാളിക്കും അപകടത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായിരിക്കുന്നത്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ ഡിഫന്‍സാണ് മരണം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മരിച്ചവരില്‍ പതിമൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ലക്ഷദ്വീപ് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മക്കയിലെ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മിനായിലെ കല്ലേറിനിടെയിലാണ് അപകടം നടക്കുന്നത്. സൗദി സമയം 11നാണ് അപകടം നടന്നത്. കല്ലേറ് കര്‍മ്മം കഴിഞ്ഞ് ടെന്റിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഹജ്ജ് കര്‍മത്തോടനുബന്ധിച്ച് രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.
കഴിഞ്ഞാഴ്ച ക്രെയിന്‍ തകര്‍ന്നതിനെത്തുടര്‍ന്ന് 107ഓളം പേര് മരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്കിയ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്ഥാടകര്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.മക്കയിലെ ഇന്ത്യന്‍ എംബസി ഹെല്പ് ലൈന്‍ നമ്പറുകള്‍: 00966125458000, 00966125496000
#BREAKING: 100 dead and 390 injured in Mina stampede: http://t.co/Gys7oGrJK0 pic.twitter.com/tqo5vzY5pZ
— Al Arabiya English (@AlArabiya_Eng) September 24, 2015 100 People Die In Crush During Hajj Pilgrimage http://t.co/eV3xLxexzB
— Sky News (@SkyNews) September 24, 2015 Update: Saudi civil defense now says 150 dead, 400 others injured in Hajj pilgrimage crush - @KSA_998 http://t.co/m2iKx2RBQk
— Breaking News (@BreakingNews) September 24, 2015 -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ?












Click it and Unblock the Notifications