കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചു.... ട്രെയിനിങ്, സ്‌കോളര്‍ഷിപ്പ് റദ്ദാക്കി, എല്ലാവരും മടങ്ങണം

Google Oneindia Malayalam News

റിയാദ്: കാനഡയ്‌ക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച് സൗദി അറേബ്യ. രണ്ടിലൊന്ന് കണ്ടിട്ടേ ഇനി പിന്‍മാറു എന്നാണ് സൗദിയുടെ നിലപാട്. കാനഡയുമായി എല്ലാ സാമ്പത്തിക ഇടപാടുകളും കണ്ണടച്ച് തുറക്കും മുമ്പ് റദ്ദാക്കിയ സൗദി ഇപ്പോള്‍ സൗദി പൗരത്വവുമായി കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ കാനഡ ഈ നീക്കത്തില്‍ അമ്പരന്ന് ്‌നില്‍ക്കുകയാണ്. സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെ കാനഡയിലേക്കുള്ള എല്ലാ വിമാനങ്ങളും സൗദി റദ്ദാക്കുകയും ചെയ്തു.

പോരിനൊരുങ്ങുകയാണ് തങ്ങളെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ട്വിറ്ററില്‍ വേള്‍ഡ് ട്രേഡ് സെന്റ് ടവറിലെ ആക്രമണത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രവും സൗദി പോസ്റ്റ് ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ യാത്രാവിലക്കിനെ സൂചിപ്പിക്കാനായിരുന്നു ഇത് ഉണ്ടാക്കിയതെങ്കിലും ഇത് വന്‍ വിവാദമായിരിക്കുകയാണ്. നേരത്തെ അമേരിക്കയിലെ ആക്രമണത്തിന് പിന്നില്‍ 15ഓളം സൗദി പൗരന്‍മാരുണ്ടായിരുന്നു. അതേസമയം ഈ ചിത്രം ഉണ്ടാക്കിയ സൗദി ഏജന്‍സി ക്ഷമ ചോദിക്കുകയും ചെയ്തു.

വിദ്യാഭ്യാസ പ്രവര്‍ത്തികള്‍ റദ്ദാക്കി

വിദ്യാഭ്യാസ പ്രവര്‍ത്തികള്‍ റദ്ദാക്കി

കാനഡയെ ഞെട്ടിച്ച് കൊണ്ട് ഞൊടിയിടയിലാണ് സൗദി എല്ലാ നീക്കങ്ങളും നടത്തുന്നത്. കാനഡയില്‍ സൗദി നടത്തുന്ന എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തികളും നിര്‍ത്തിയിരിക്കുകയാണ്. ട്രെയിനിങ് പ്രോഗ്രാമുകളും സ്‌കോളര്‍ഷിപ്പ്, ഫെല്ലോഷിപ്പുകളും നിര്‍ത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും സൗദി വിദ്യാഭ്യാസ വകുപ്പിന്റെ വക്താവ് മുബാറക്ക് അലോസെയ്മി പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തണം

ഒരു മാസത്തിനുള്ളില്‍ തിരിച്ചെത്തണം

സര്‍ക്കാര്‍ ചെലവിലോ സ്വന്തം ചെലവിലോ പഠിക്കുന്നവര്‍ ഇനി കാനഡയില്‍ തുടരേണ്ടതില്ല. ഈ വര്‍ഷത്തിനുള്ളില്‍ തന്നെ അവര്‍ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണം. അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ നാട്ടില്‍ തിരിച്ചെത്തണമെന്ന് സൗദി നിര്‍ദേശിച്ചിട്ടുണ്ട്. കാനഡയിലേക്കുള്ള വിമാനങ്ങള്‍ റദാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനങ്ങള്‍ സൗദി എടുത്തത്. അതേസമയം കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും സൗദി അവസാനിപ്പിച്ചിട്ടുണ്ട്. കാനഡയിലെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ചെയ്തു.

കാനഡയ്ക്ക് ആഘാതം

കാനഡയ്ക്ക് ആഘാതം

കാനഡയെ സംബന്ധിച്ച് ഏറ്റവും വലിയ ആഘാതമാണ് സൗദി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്. ദീര്‍ഘകാല വിദ്യാഭ്യാസത്തിനായി കാനഡയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ വളരെ കൂടുതലാണ്. ആദ്യ ആറു പത്ത് രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് സൗദി. 11650 വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠിക്കുന്നുണ്ടെന്നാണ് 2015ലെ കണക്ക്. 35000 ഡോളറിലധികം ഒരാള്‍ വര്‍ഷത്തില്‍ ഇവിടെ ചെലവഴിക്കുന്നുണ്ട്. ഇതിന് പുറമേ ഹ്രസ്വകാല കോഴ്‌സുകള്‍ക്കായി 5622 വിദ്യാര്‍ത്ഥികളും സൗദിയിലെത്തുന്നുണ്ട്. ആഴ്ച്ചയില്‍ 900 ഡോളര്‍ വെച്ചാണ് ഇവര്‍ ചെലവഴിക്കുന്നത്. ഇവര്‍ പോകുന്നത് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതിന് തുല്യമാണ്.

സമ്പദ് വ്യവസ്ഥയെ തകര്‍ക്കും

സമ്പദ് വ്യവസ്ഥയെ തകര്‍ക്കും

കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ ആഘാതമാണ് വരാന്‍ പോകുന്നത്. വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് 15 ബില്യണ്‍ ഡോളറാണ് വര്‍ഷത്തില്‍ കാനഡയ്ക്ക് ലഭിക്കുന്നത്. ഇതില്‍ 400 മില്യണ്‍ സൗദി വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഭിക്കുന്നത്. ഇത് നഷ്ടമായാല്‍ കാനഡയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ ആഘാതമാകും. അതേസമയം ഇത് തുടര്‍ന്ന് പോയാല്‍ കാനഡയുടെ വളര്‍ച്ചയെയും അത് ബാധിക്കും. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ

സൗദിയെ ആവശ്യമില്ല

സൗദിയെ ആവശ്യമില്ല

സൗദിയുടെ സഹായമില്ലാതെ തന്നെ വളരാന്‍ കഴിയുമെന്നാണ് കാനഡ തെളിയിക്കാന്‍ ഒരുങ്ങുന്നത്. വിദ്യാഭ്യാസ മേഖല മറ്റുള്ള രാജ്യങ്ങള്‍ക്കായി കൂടുതല്‍ തുറന്ന് കൊടുക്കാനാണ് കാനഡയുടെ നീക്കം. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമുണ്ടാകും. ഇത് വഴി വിദ്യാഭ്യാസ മേഖല വളരുമെന്നാണ് പ്രതീക്ഷ. കാനഡയില്‍ പഠിക്കാനുള്ള അവസരം സൗദി അറേബ്യന്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതാക്കുന്നത് നാണക്കേടാണെന്ന് വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് പറഞ്ഞു.

പിന്നോട്ടില്ല....

പിന്നോട്ടില്ല....

സൗദിയുടെ നടപടികള്‍ ഭയന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ഇനിയും സംസാരിക്കുമെന്ന ക്രിസ്റ്റിയ ഫ്രീലാന്റ് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങള്‍ തന്നെയാണെന്ന് അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശത്തിനായി വാദിക്കുന്ന സമര്‍ ബദാവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനകളാണ് സൗദിയെ ചൊടിപ്പിച്ചത്. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനത്തിന് സൗദിയില്‍ സ്വാതന്ത്ര്യമില്ലെന്ന് കാനഡ ആരോപിക്കുന്നുണ്ട്.

പ്രതിരോധ ഇടപാട്

പ്രതിരോധ ഇടപാട്

കാനഡയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും സൗദി അവസാനിപ്പിച്ചെങ്കിലും ഒരു ഇടപാട് ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. ഇത് 13 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ പ്രതിരോധ ഇടപാടാണ്. ഇതിന് പുറമേ നാല് മില്യണ്‍ ഡോളറിന്റെ മറ്റൊരു പ്രതിരോധ ഇടപാടുമുണ്ട്. ഇരുരാജ്യങ്ങളെയും സംബന്ധിച്ച് നിര്‍ണായക ഇടപാടാണിത്. ഇത് റദ്ദാക്കുന്നതായി ഇതുവരെ സൗദി പ്രഖ്യാപിച്ചിട്ടില്ല.

പാഠം പഠിപ്പിക്കാന്‍

പാഠം പഠിപ്പിക്കാന്‍

കാനഡയെ ചൂണ്ടിക്കാണിച്ച് ലോകത്തിന് മുമ്പില്‍ ഒരു ഉദാഹരണം കാണിക്കാനാണ് സൗദി ശ്രമിക്കുന്നത്. തങ്ങളെ വിമര്‍ശിക്കുന്ന കാര്യങ്ങളൊന്നും കേള്‍ക്കാന്‍ തയ്യാറല്ലെന്നാണ് സൗദി ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ അവധിക്കാലമാണ്. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ സ്‌കൂളുകളും കോളേജുകളും തുറക്കും. ഇപ്പോഴത്തെ നടപടികള്‍ അവര്‍ക്കും തിരിച്ചടിയാവും. ചെറിയ നഗരങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ അവിടെയുള്ള സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായകമാണ്. ഇവര്‍ നാട്ടിലേക്ക് മടങ്ങിയാല്‍ പ്രതിസന്ധി ഉണ്ടാവുമെന്ന് ഉറപ്പാണ്.

മാപ്പുപറഞ്ഞു

മാപ്പുപറഞ്ഞു

സൗദി ഗ്രൂപ്പ് ഇതിനിടെ പോസ്റ്റ് ചെയ്ത ഒരു ചിത്രം വലിയ വിവാദമായിരുന്നു. ടൊറന്റോയിലെ സിഎന്‍ ടവറിന് നേരെ ഒരു വിമാനം പറന്നുവരുന്നതായിരുന്നു ചിത്രം. ഇത് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റ് ടവര്‍ ആക്രമണത്തെ സൂചിപ്പിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നു. അന്നത്തെ ആക്രമണത്തിനെത്തിയ 19 പേരില്‍ 15 പേര്‍ സൗദി പൗരന്‍മാരായിരുന്നു. സംഭവം വിവാദമായതോടെ ഈ പോസ്റ്റര്‍ ഉണ്ടാക്കിയവര്‍ മാപ്പുപറഞ്ഞു. കാനഡയുടെ അംബാസഡര്‍ ഡെന്നീസ് ഹൊറാക്കിന്റെ മടക്കി അയച്ച സംഭവത്തെ സൂചിപ്പിച്ചാണ് ഇതെന്നാണ് വിശദീകരണം.

ചര്‍ച്ചയാണ് വേണ്ടതെങ്കില്‍ അതാവാം... ഉപാധികളില്ല.... ട്രംപിനെ സ്വാഗതം ചെയ്ത് ഹസന്‍ റൂഹാനി!!ചര്‍ച്ചയാണ് വേണ്ടതെങ്കില്‍ അതാവാം... ഉപാധികളില്ല.... ട്രംപിനെ സ്വാഗതം ചെയ്ത് ഹസന്‍ റൂഹാനി!!

ലീഗിനെ തകര്‍ക്കാന്‍ കെടി ജലീല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു?; നിലപാട് വ്യക്തമാക്കി മന്ത്രിലീഗിനെ തകര്‍ക്കാന്‍ കെടി ജലീല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു?; നിലപാട് വ്യക്തമാക്കി മന്ത്രി

English summary
Saudi Arabias demand that students go home could hurt Canadian economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X