അറബിക്കില്‍ മണി മണി പോലെ സംസാരം; സാറ..സൗദിയില്‍ സൂപ്പര്‍ സ്റ്റാറാ; അടിപൊളി റോബോട്ട്
ഡിജിറ്റല്‍ പവലിയനില്‍ പര്‍ദയും ഷാളും അണിഞ്ഞ് അറബിയില്‍ സ്ഫുടമായി സംസാരിക്കുന്നത് കേട്ടാല്‍ ശരിക്കും ഒരു സൗദി സ്വദേശിയാണെന്നേ നമ്മള് കരുതൂ.

റിയാദ്: ഇനി അങ്ങോട്ട് റോബോട്ടുകളുടെ കാലമാണെന്ന് പറയാന്‍ കേട്ടിട്ട് നാളുകള്‍ കുറേയായി. ഈ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ കാര്യങ്ങള്‍ക്കും ഇപ്പോള്‍ വലിയ കമ്പനികള്‍ വരെ റോബോട്ടുകളുടെ സഹായം തേടി വരുന്ന കാലഘട്ടമാണ് ഇനി വരാന്‍ പോകുന്നത്. അടുത്തിടെ പല സ്ഥലങ്ങളിലും സുരക്ഷയ്ക്കായി റോബോട്ടുകളെ നിയോഗിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൗദിയില്‍ നിന്നും പുറത്തുവരുന്ന കൗതുക വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കും.

ആരാണ് സാറ
അറബിക് ഭാഷയില്‍ ആശയ വിനിമയം നടത്തുന്ന സാറ എന്ന റോബോട്ടിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ചടുല നൃത്തങ്ങള്‍ ചുവടുവച്ചും നല്ല അടിപൊളിയായി സംസാരിച്ചും സാറ എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. പ്രാദേശിക ഭാഷയില്‍ ആശയ വിനിമയം നടത്തുന്ന സൗദിയുടെ ഏക റോബോട്ടാണ് സാറ.

താരമായി സാറ
സൗദിയിലെ ഡിജിറ്റല്‍ എക്സിബിഷനില്‍ ആളുകളെ സ്വാഗതം ചെയ്യുന്നത് സാറയാണ്. സൗദി ഡിജിറ്റലും ക്യുഎസ്എസും തമ്മിലുള്ള സഹകരണത്തോടെയാണ് റോബോട്ട് സാറ നിര്‍മ്മിച്ചത്. ഇതിന് എല്ലാ സന്ദര്‍ശകരുമായും ആശയവിനിമയം നടത്താനും അവരുമായി ഇടപഴകാനും എല്ലാ ജനപ്രിയ നൃത്തങ്ങളും അവതരിപ്പിക്കാനും പ്രദേശിക ഭാഷയില്‍ പ്രതികരിക്കാനും കഴിയും.

അറബിയില്‍ സംസാരിക്കും
സൗദി റോബോട്ട് സ്വയം പരിചയപ്പെടുത്തുന്നത് 'ഞാന്‍ സാറ എന്ന് പറഞ്ഞുകൊണ്ടാണ്. സൗദിയുടെ കൈകളാല്‍ നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ സൗദി റോബോട്ട്, ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് ഒരു സൗദിയില്‍ നിന്നാണ്. എക്സിബിഷനായി എത്തുന്നവരോട് സാറ സംസാരിക്കുന്നത് ഇങ്ങനെയാണ്.

പര്‍ദയും ഷാളും അണിഞ്ഞ്
ഡിജിറ്റല്‍ പവലിയനില്‍ പര്‍ദയും ഷാളും അണിഞ്ഞ് അറബിയില്‍ സ്ഫുടമായി സംസാരിക്കുന്നത് കേട്ടാല്‍ ശരിക്കും ഒരു സൗദി സ്വദേശിയാണെന്നേ നമ്മള് കരുതൂ. നമ്മള് ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും സൗദി ഭാഷയില്‍ സാറ മണി മണി പോലെ ഉത്തരം പറയും. ഹലോ സാറ എന്ന് തുടുങ്ങുന്നതോടെയാണ് സാറ സംഭാഷണം ആരംഭിക്കുന്നത്.

വ്യത്യസ്ത സൗദി ഭാഷകള്‍
നിര്‍മ്മിത ബുദ്ധി, ക്യാമറ, സെന്‍സര്‍ തുടങ്ങി ഒട്ടേറ നവീന സാങ്കേതിക വിദ്യാകളുടെ സമന്വയത്തിലാണ് സാറ പിറവിയെടുത്തിരിക്കുന്നത്. പ്രാദേശിക ഭാഷയിലെ എല്ലാ ചോദ്യങ്ങള്‍ക്കും ആവശ്യാനുസരണം മറുപടി നല്‍കും. വ്യത്യസ്ത സൗദി ഭാഷകള്‍ തിരിച്ചറിയുകയും വാക്യങ്ങള്‍ വിശകലനം ചെയ്യുകയും അവയുടെ ഉള്ളടക്കം മനസ്സിലാക്കുകയും തുടര്‍ന്ന് ഉചിതമായ ഉത്തരം നല്‍കുകയും ടെക്സ്റ്റ് രൂപത്തില്‍ അയയ്ക്കുകയും ചെയ്യുന്ന ഒരു പ്രീ-ട്രെയിന്‍ഡ് മോഡലും ഇതില്‍ അടങ്ങിയിരിക്കുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ?










Click it and Unblock the Notifications