പ്രഥമ ബഹിരാകാശ മിഷന് സൗദി അറേബ്യ, സംഘത്തിലുള്ളവര്‍ ആരെല്ലാം, ഇതാ സ്വകാര്യ മിഷന്റെ വിവരങ്ങള്‍
വാഷിംഗ്ടണ്‍: ശാസ്ത്ര മേഖലയിലേക്ക് പ്രഥമ ചുവടുവെക്കാന്‍ സൗദി അറേബ്യ. അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്കാണ് സൗദിയുടെ സംഘം യാത്ര തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ വമ്പന്‍ മിഷനുകളിലൊന്നാണിത്. സ്വകാര്യ മിഷനായി തന്നെയാണ് ഇത് ആരംഭിച്ചത്. ആക്‌സിയോ സ്‌പേസാണ് ഈ മിഷന് നേതൃത്വം നല്‍കുന്നത്.
ഇന്ന് ഫ്‌ളോറിഡയില്‍ നിന്ന് ഈ മിഷന്‍ കുതിച്ചുയരും. സൗദിയില്‍ നിന്നുള്ള രണ്ട് ബഹിരാകാശ സഞ്ചാരികളെയാണ് സ്‌പേസ് സ്റ്റേഷനില്‍ എത്തിക്കുക. സൗദി അറേബ്യയെ സംബന്ധിച്ച് ഇതൊരു ചരിത്ര നിയോഗമാണ്. ആദ്യമായിട്ടാണ് അവര്‍ ശാസ്ത്ര മേഖലയില്‍ കഴിവ് തെളിയിക്കാന്‍ പോകുന്നത്. അതുകൊണ്ട് മിഷന്‍ നേരത്തെ തന്നെ ചര്‍ച്ച നേടിയിരുന്നു.

IMAGE CREDIT: ARAB NEWS
സ്തനാര്‍ബുദ വിദഗ്ധയായ റയ്യാന ബര്‍നാവി ഈ യാത്രയോടെ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. ബഹിരാകാശത്തേക്ക് യാത്രയാകുന്ന ആദ്യ സൗദി വനിതയായി മാറിയിരിക്കുകയാണ്. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ട്. ഫൈറ്റര്‍ പൈലറ്റായ അലി അല്‍ ഖര്‍നിയാണ് ബഹിരാകാശ പര്യടനത്തില്‍ ഇവര്‍ക്കൊപ്പമുള്ളത്.
കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് അക്‌സിയോ മിഷന്‍ പറന്നുയരുക. മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്‌സന്‍ ആയിരിക്കും മിഷന്‍ ലീഡ്. ജോണ്‍ ഷോഫ്‌നര്‍ ആണ് മിഷന്‍ പൈലറ്റ്. സൗദി അറേബ്യയിലെ ജനങ്ങളെയും, എല്ലാ വനിതകളെയും പ്രതീക്ഷകളെയും, സ്വപ്‌നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റയ്യാന പറഞ്ഞു.
അതേസമയം ഒരു ആധുനിക സസമൂഹമായി സൗദിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി ലിംഗ സമത്വം കൊണ്ടുവരാന്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് റയ്യാന ബഹിരാകാശ യാത്രയ്ക്ക് തയാറെടുക്കുന്നത്. ബഹിരാകാശ നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം അടുത്തിടെയാണ് യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി െൈകവരിച്ചത്.
അദ്ദേഹം ഇപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ്. റയാന ബയോ മഡെിക്കല്‍ സയന്‍സില്‍ ബിരുദവും, അല്‍ഫൈസല്‍ സര്‍കലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട്.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയം സ്‌പേസാണ് ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. പത്ത് ദിവസം അന്താരാഷ്ട്ര ചെലവിടുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. എഎക്‌സ് 2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര.
സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റില്‍ ദൗത്യസംഘവുമായിട്ടാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. അതേസമയം കമ്പനിയുടെ രണ്ടാം സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. സൗദിയുടെ ആദ്യ ബഹിരാകാശ സഞ്ചാരികള്‍ കിരീടാവകാശിയെ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications