കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവൾ സൗദിയിലെ ആദ്യ നാടക നടി! ചരിത്രംകുറിച്ച് നജാത്തിന്റെ അരങ്ങേറ്റം... നിറഞ്ഞ കൈയടി...

റിയാദ് ദാറൂൽ ഉലൂം കോളേജിലെ പൊതുവേദിയിൽ വെള്ളിയാഴ്ച അവതരിപ്പിച്ച 'എംപറർസ് ന്യൂ ഗ്രൂവ്' എന്ന നാടകത്തിലായിരുന്നു നജാത് അഭിനയിച്ച് തകർത്തത്.

Google Oneindia Malayalam News

റിയാദ്: മാറ്റത്തിന്റെ പാതയിലേക്ക് കുതിക്കുന്ന സൗദി അറേബ്യയിൽ ചരിത്രംകുറിച്ച് ആദ്യ നാടക നടിയുടെ അരങ്ങേറ്റം. സൗദിയിലെ ഐടി വിദ്യാർത്ഥിനിയായ നജാത് മുഫ്താഹാണ് സൗദിയിലെ ആദ്യ നാടക നടിയായി കഴിഞ്ഞദിവസം അരങ്ങേറ്റം കുറിച്ചത്.

അന്നത്തെ കൈയബദ്ധത്തിന് മരണശേഷം അമ്മയുടെ തിരുത്ത്... ആ കണ്ണിലൂടെ ഗോകുൽരാജിന് കാഴ്ചകൾ കാണാം...അന്നത്തെ കൈയബദ്ധത്തിന് മരണശേഷം അമ്മയുടെ തിരുത്ത്... ആ കണ്ണിലൂടെ ഗോകുൽരാജിന് കാഴ്ചകൾ കാണാം...

റിയാദ് ദാറൂൽ ഉലൂം കോളേജിലെ പൊതുവേദിയിൽ വെള്ളിയാഴ്ച അവതരിപ്പിച്ച 'എംപറർസ് ന്യൂ ഗ്രൂവ്' എന്ന നാടകത്തിലായിരുന്നു നജാത് അഭിനയിച്ച് തകർത്തത്. സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പുരുഷന്മാരോടൊപ്പം നാടകത്തിൽ അഭിനയിക്കുന്നത്. അരങ്ങേറ്റത്തിൽ നജാത് മുഫ്താഹ് തങ്ങളുടെ
മനംകവർന്നെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.

വിദ്യാർത്ഥി...

വിദ്യാർത്ഥി...

സൗദിയിലെ ഐടി വിദ്യാർത്ഥിനിയായ നജാത് മുഫ്താഹിന് ചെറുപ്പം മുതലേ അഭിനയമോഹമുണ്ടായിരുന്നു. നേരത്തെ ചെറിയ സ്ക്റ്റിുകൾ അവതരിപ്പിച്ചിട്ടുള്ള നജാത്, തികച്ചും അപ്രതീക്ഷിതമായാണ് നാടകരംഗത്തേക്ക് വരുന്നത്.

സുഹൃത്ത്...

സുഹൃത്ത്...

സൗദിയിലെ റെഡ് കർട്ടൻസ് എന്ന തിയേറ്റർ ട്രൂപ്പിലൂടെയാണ് നജാത് നാടക രംഗത്ത് എത്തിയത്. റെഡ് കർട്ടൻസിന്റെ ഓഡിഷനിൽ പങ്കെടുത്ത നജാതിന് അവരുടെ അടുത്ത നാടകത്തിലേക്ക് സിലക്ഷൻ ലഭിച്ചു. ഒരു സുഹൃത്ത് വഴിയായിരുന്നു നജാത്ത് ഓഡിഷനെത്തിയത്.

 ആത്മവിശ്വാസം...

ആത്മവിശ്വാസം...

പുതിയ നാടകത്തിലേക്ക് സിലക്ഷൻ ലഭിച്ച് റിഹേഴ്സൽ കഴിഞ്ഞെങ്കിലും എത്രത്തോളം മികവ് പുലർത്താനാകുമെന്നത് സംബന്ധിച്ച് നജാതിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസം റിയാദിലെ ആദ്യ നാടകം കഴിഞ്ഞതോടെ ആത്മവിശ്വാസവും പ്രതീക്ഷയും വർദ്ധിച്ചു.

വിശ്വസിക്കാനായില്ല...

വിശ്വസിക്കാനായില്ല...

അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഉമ്മയ്ക്ക് ഭയമായിരുന്നെന്ന് നജാത് പറഞ്ഞു. മകൾക്ക് ഒരു പൊതുവേദിയിൽ നാടകം അവതരിപ്പിക്കാനാകുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാൽ അരങ്ങേറ്റം കഴിഞ്ഞതോടെ സംഭവിച്ചതൊന്നും ഉമ്മയ്ക്ക് വിശ്വസിക്കാനായില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മൂന്നാഴ്ച...

മൂന്നാഴ്ച...

വീട്ടിലെ വേദിയിൽ മാത്രമേ തനിക്ക് അഭിനയിക്കാൻ കഴിയുകയുള്ളു എന്നായിരുന്നു ഉമ്മ കരുതിയിരുന്നതെന്നും നജാത് പറഞ്ഞു. മൂന്നാഴ്ചത്തെ റിഹേഴ്സലിന് ശേഷമാണ് റിയാദിലെ വേദിയിൽ നാടകം അവതരിപ്പിച്ചത്. ഇതേനാടകം നേരത്തെ ജിദ്ദയിൽ അവതരിപ്പിച്ചിരുന്നെങ്കിലും അന്ന് പുരുഷന്മാരായിരുന്നു പെൺവേഷത്തിൽ അഭിനയിച്ചത്.

ഇനിയും വേദികൾ...

ഇനിയും വേദികൾ...

ലോക പ്രശസ്ത ചലച്ചിത്രകാരൻ വാൾട്ട് ഡിസ്നി രചിച്ച കഥയുടെ നാടകരൂപമാണ് എംപറർസ് ന്യൂ ഗ്രൂവ്. റിയാദിലെ അരങ്ങേറ്റം കഴിഞ്ഞതോടെ ഇനിയും ഒരുപാട് വേദികൾ ലഭിക്കുമെന്നും, അവിടെയെല്ലാം മികച്ച അഭിനയം കാഴ്ചവെക്കാനാകുമെന്നുമാണ് നജാതിന്റെ പ്രതീക്ഷ.

ആദ്യ വനിത...

ആദ്യ വനിത...

പരമ്പരാഗതരീതികളിൽ നിന്ന് മാറി മാറ്റത്തിന്റെ പാതയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് സൗദിയിലെ പല നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരിക്കുന്നത്. സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പല വിലക്കുകളും സൗദി ഭരണകൂടം നേരത്തെ പിൻവലിച്ചിരുന്നു.

ഡ്രൈവിങ്...

ഡ്രൈവിങ്...

വനിതകൾ ഡ്രൈവിങ് ലൈസൻസെടുക്കാനും, കായിക വേദികളിൽ മത്സരങ്ങൾ കാണാനും സൗദി ഭരണകൂടം അനുമതി നൽകി. ഇതിനു പിന്നാലെ സൗദിയിൽ സിനിമാ തിയേറ്ററുകൾ സ്ഥാപിക്കാനും തീരുമാനമെടുത്തു. മാർച്ച് അവസാനത്തോടെ സൗദിയിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധുവിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു

പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗുരുതര ആരോപണം! സിപിഎം നേതാക്കൾ രംഗത്ത്...പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഗുരുതര ആരോപണം! സിപിഎം നേതാക്കൾ രംഗത്ത്...

English summary
saudi arabia's first woman to star in a drama.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X