കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരായ യുദ്ധം; വ്യത്യസ്ത പ്രഖ്യാപനവുമായി ബിന്‍ സല്‍മാന്‍, ആഗോള സമ്പദ്‌വ്യവസ്ഥ തകരും

Google Oneindia Malayalam News

Recommended Video

cmsvideo
Saudi Arabia's MBS: No War with Iran, Need Peaceful Solution | Oneindia Malayalam

റിയാദ്: സൗദിയിലെ അരാംകോ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം നിലനില്‍ക്കെ, ഇറാനെതിരായ സൈനിക നീക്കം സാഹചര്യം വഷളാക്കുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാനെതിരെ യുദ്ധമുണ്ടായാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ തകരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിന് ബിന്‍ സല്‍മാന്‍ ചില കാരണങ്ങളും എടുത്തുപറഞ്ഞു.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിന്‍ സല്‍മാന്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സമാധാനപരമായ പരിഹാരമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, സൗദിക്കും ഇറാനുമിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ബഗ്ദാദ് കേന്ദ്രമായി ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇരുരാജ്യങ്ങളുടെയും നേതാക്കളെ ഇറാഖിലേക്ക് ക്ഷണിക്കാനും ചര്‍ച്ചയ്ക്ക്് കളമൊരുക്കാനുമാണ് ശ്രമങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ......

ഇറാനുമായി യുദ്ധമുണ്ടായാല്‍

ഇറാനുമായി യുദ്ധമുണ്ടായാല്‍

ഇറാനുമായി യുദ്ധമുണ്ടായാല്‍ ആഗോള സാമ്പത്തിക മേഖല തകരുമെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. സൈനിക നടപടിയേക്കാള്‍ താന്‍ ആഗ്രഹിക്കുന്നത് സമാധാനപരമായ പരിഹാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇറാനെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് ബിന്‍ സല്‍മാന്‍ സൂചന നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്.

 ഇതാണ് കാരണങ്ങള്‍

ഇതാണ് കാരണങ്ങള്‍

ഇറാനെതിരായ സൈനിക നീക്കം എണ്ണവില വര്‍ധിക്കാന്‍ കാരണമാകുമെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ഊര്‍ജമേഖലയിലെ 30 ശതമാനം വിതരണം ചെയ്യുന്നത് ഗള്‍ഫ് മേഖലയിലാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ആഗോള ചരക്ക് കടത്തിന്റെ 20 ശതമാനം ഗള്‍ഫിലൂടെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇടപാടുകള്‍ തകരും

ഇടപാടുകള്‍ തകരും

ആഗോള സാമ്പത്തിക മേഖലയിലെ ജിഡിപിയുടെ നാല് ശതമാനം ഗള്‍ഫ് മേഖലയിലാണെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇറാനെതിരായ യുദ്ധം ആരംഭിച്ചാല്‍ ഇതെല്ലാം നിലയ്ക്കും. ഇടപാടുകള്‍ തകരും. ഇതോട ആഗോള സാമ്പത്തിക രംഗം പൂര്‍ണമായും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു.

സൗദിയോ പശ്ചിമേഷ്യയോ മാത്രമല്ല

സൗദിയോ പശ്ചിമേഷ്യയോ മാത്രമല്ല

ഇറാനെതിരായ യുദ്ധമുണ്ടാകുകയും സാമ്പത്തിക മേഖല തകരുകയും ചെയ്താല്‍ സൗദി അറേബ്യയോ പശ്ചിമേഷ്യയോ മാത്രമല്ല, മുഴുവന്‍ രാജ്യങ്ങളെയും ബാധിക്കുമെന്ന് ബിന്‍ സല്‍മാന്‍ വിശദീകരിച്ചു. ഇറാനെതിരെ ശക്തമായ നടപടി വേണം. എന്നാല്‍ സൈനിക നീക്കത്തിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയോട് യോജിക്കുന്നു

അമേരിക്കയോട് യോജിക്കുന്നു

അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണ് എന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ആദ്യം പറഞ്ഞത്. ഇതിനോട് താന്‍ യോജിക്കുന്നുവെന്ന് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ അഭിപ്രായം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇറാന്‍ നിഷേധിക്കുകയാണ് ചെയ്തത്.

 ട്രംപ് ഇറാന്‍ പ്രസിഡന്റിനെ കാണണം

ട്രംപ് ഇറാന്‍ പ്രസിഡന്റിനെ കാണണം

ഇറാന്റെ ആണവ പദ്ധതി പശ്ചിമേഷ്യയെ മൊത്തം ബാധിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തണം. പുതിയ ആണവ കരാര്‍ തയ്യാറാക്കണമെന്നും ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

മധ്യസ്ഥ ശ്രമങ്ങള്‍

മധ്യസ്ഥ ശ്രമങ്ങള്‍

അതേസമയം, ഇറാനും സൗദിക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റു ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി മുന്‍കൈെയ്യടുത്താണ് നീക്കങ്ങള്‍. അദ്ദേഹം ഉടന്‍ ഇറാനിലെത്തി ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ചു.

 ബഗ്ദാദില്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നു

ബഗ്ദാദില്‍ ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നു

ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ സൗദി-ഇറാന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് ഇറാഖ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അദ്ദേഹം സൗദിയിലെത്തി ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തും. ഇറാഖിലേക്ക് ക്ഷണിക്കുകയും ചെയ്യും. ശേഷമാകും ഇറാന്‍ നേതാക്കളെയും ബഗ്ദാദിലേക്ക് ക്ഷണിക്കുക. ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് ഇറാഖ് പ്രധാനമന്ത്രി പറയുന്നത്.

പാകിസ്താന്റെ ശ്രമം

പാകിസ്താന്റെ ശ്രമം

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലും സമാധാന ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇറാനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. റിയാദിലെത്തി സൗദി നേതാക്കളുമായി ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ വച്ച് ഇറാന്‍ പ്രസിഡന്റിനെയും കണ്ടിരുന്നു.

വധത്തില്‍ തനിക്ക് പങ്കില്ല

വധത്തില്‍ തനിക്ക് പങ്കില്ല

സിബിഎസ്സിന് നല്‍കിയ അഭിമുഖത്തില്‍ ചില വിവാദ വിഷയങ്ങളിലും ബിന്‍ സല്‍മാന്‍ പ്രതികരിച്ചു. സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ കഷഗ്ജിയുടെ വധത്തില്‍ തനിക്ക് യാതൊരു ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കഷഗ്ജി കൊല്ലപ്പെട്ടത്.

ഉത്തരവാദിത്തം ഏല്‍ക്കുന്നു

ഉത്തരവാദിത്തം ഏല്‍ക്കുന്നു

കഷഗ്ജി വധത്തില്‍ തനിക്ക് ബന്ധമില്ല. കൊലപാതകം നടത്താന്‍ താന്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ല. സൗദി ഭരണകൂടത്തിന് വേണ്ടി ജോലി ചെയ്യുന്നവര്‍ കൊലപാതകത്തില്‍ പങ്കാളികളായിട്ടുണ്ട്. അതുകൊണ്ട് മാത്രം താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

English summary
Saudi Arabia's MBS: No War with Iran, Need Peaceful Solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X