കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹ കുറ്റം: സൗദിയില്‍ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി

Google Oneindia Malayalam News

റിയാദ്: രാജ്യദ്രോഹ കുറ്റം ചെയ്തുവെന്ന് ആരോപിച്ച് സൗദി അറേബ്യയില്‍ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി. രാജ്യത്തിന്റെ ശത്രുക്കളെ സഹായിച്ചു എന്നാണ് ആരോപണം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടിട്ടില്ല. പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതികള്‍ എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏത് രീതിയിലാണ് പ്രതികള്‍ ശത്രുക്കളെ സഹായിച്ചത് എന്ന് വാര്‍ത്തയില്‍ ഇല്ല.

15

ഇറാനെയും ഇറാന്റെ പിന്തുണയുള്ള യമനിലെ ഷിയാ വിഭാഗമായ ഹൂത്തികളെയും സൗദി അറേബ്യ ശത്രുക്കളായിട്ടാണ് കാണുന്നത്. സൗദിക്കെതിരെ ഇടയ്ക്കിടെ ആക്രമണം നടത്തുന്നവരാണ് ഹൂത്തികള്‍. അതുകൊണ്ടുതന്നെ ഇവരെ സഹായിച്ചതാകാം സൈനികര്‍ ചെയ്ത കുറ്റമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

വട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളിവട്ടിയൂര്‍ക്കാവ് കൈവിട്ടു? കോണ്‍ഗ്രസ് വെട്ടില്‍, പ്രമുഖര്‍ പാലം വലിച്ചു... കടുത്ത നടപടിയെന്ന് മുല്ലപ്പള്ളി

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

പ്രതികളെ വിചാരണ ചെയ്തിരുന്നു. കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് വധശിക്ഷ വിധിച്ചതും നടപ്പാക്കിയതുമെന്ന് സൗദി അറേബ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2019ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. ചൈനയും ഇറാനുമാണ് ആദ്യ രണ്ടു രാജ്യങ്ങള്‍. 2019ല്‍ സൗദി അറേബ്യ 184 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി എന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.

തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

English summary
Saudi Arabia says it executed 3 soldiers for treason case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X