കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഐസിസ് പിടിമുറുക്കുന്നോ... 431 ഭീകരര്‍ പിടിയില്‍

Google Oneindia Malayalam News

റിയാദ്: സുന്നി ഭൂരിപക്ഷ രാഷ്ട്രമായ സൗദി അറേബ്യയില്‍ സുന്നി തീവ്രവാദികള്‍ക്ക് എന്താണ് ചെയ്യാനുള്ളത്. ഐസിസ് തീവ്രവാദികള്‍ക്ക് അത്തരം വേര്‍തിരിവുകളൊന്നും ഇല്ലെന്ന് കരുതേണ്ടി വരും.

സൗദിയില്‍ ഐസിസ് നടത്താന്‍ ഉദ്ദേശിച്ച നാല് ഭീകരാക്രമണങ്ങള്‍ തടഞ്ഞുവെന്നാണ് സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. റംസാന്‍ മാസത്തില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഐസിസ് പദ്ധതിയിട്ടിരുന്നതായും വ്യക്തമാക്കുന്നു.

ISIS

ഐസിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന 431 തീവ്രവാദികളെയാണ് സൗദി അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും സൗദി സ്വദേശികള്‍ തന്നെയാണ് എന്നതാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരം.

രാജ്യത്ത് ഐസിസിനെ ശക്തിപ്പെടുത്തുന്നതിനായി സൃഷ്ടിച്ച ശൃംഖലയിലെ അംഗങ്ങളാണ് പിടിയിലായവരില്‍ എല്ലാവരും. അടുത്തിടെ സൗദിയിലെ ഷിയ ഭൂരിപക്ഷ മേഖലകളില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നിലെല്ലാം തന്നെ ഐസിസ് ഭീകരര്‍ തന്നെ ആയിരുന്നു.

കിഴക്കന്‍ സൗദിയിലെ വലിയൊരു ആരാധനാലയത്തില്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഐസിസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു. 3000 ല്‍ അധികം ആളുകള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന സ്ഥലമാണിത്. ഈ ഭീകരാക്രമണ പദ്ധതി തകര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നാണ് സൗദിയുടെ അവകാശവാദം.

English summary
Saudi Arabia announced Saturday it has broken up planned Islamic State attacks in the kingdom and arrested more than 400 suspects in an anti-terrorism sweep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X