കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ അരാംകോ കേന്ദ്രം തകര്‍ക്കാന്‍ ശ്രമം; തുറമുഖം ലക്ഷ്യമിട്ട് നീക്കങ്ങള്‍, തിരിച്ചടി ആകാശത്ത്

ഹൂത്തികളുടെ രണ്ടാമത്തെ നേതാവായി പരിഗണിക്കുന്ന സാലിഹ് അല്‍ സമദ് ആണ് കൊല്ലപ്പെട്ടത്. ഹൂത്തി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു ഇദ്ദേഹം.

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയില്‍ അരാംകോ കേന്ദ്രം തകര്‍ക്കാന്‍ ശ്രമം

റിയാദ്: ലോകത്ത് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പ്രബല ശക്തിയാണ് സൗദി അറേബ്യ. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള എണ്ണ കമ്പനിയാണ് അരാംകോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരാംകോയ്ക്ക് നിക്ഷേപമുണ്ട്. ഈ കമ്പനിക്കുണ്ടാകുന്ന നഷ്ടവും തിരിച്ചടിയും സൗദി ഭരണകൂടത്തെ നേരിട്ട് ബാധിക്കും.

ഇക്കാര്യം ശത്രുക്കള്‍ക്കും അറിയാം. അതുകൊണ്ടുതന്നെയാണ് സൗദിയുടെ ശത്രുക്കള്‍ അരാംകോയെ ലക്ഷ്യമിടാന്‍ കാരണം. അരാംകോ തകര്‍ത്ത് സൗദിയെ പാഠം പഠിപ്പിക്കാനുള്ള നീക്കമാണ് തിങ്കളാഴ്ചയുണ്ടായത്. ഇത് കണ്ടെത്തി ഉചിതമായ മറുപടി നല്‍കിയിരിക്കുകയാണ് സൗദി. സംഭവം ഇങ്ങനെ...

ജിസാനിലെ അരാംകോ കേന്ദ്രം

ജിസാനിലെ അരാംകോ കേന്ദ്രം

സൗദിയുടെ തെക്കന്‍ നഗരമായ ജിസാനില്‍ അരാംകോയുടെ കൂറ്റന്‍ കേന്ദ്രമുണ്ട്. ഈ കേന്ദ്രം തകര്‍ക്കാനായിരുന്നു ശ്രമം. രണ്ടു മിസൈലുകള്‍ അരാംകോ കേന്ദ്രം ലക്ഷ്യമിട്ടെത്തി. സൗദി സൈന്യം അവസരോചിതമായി ഇടപെട്ടു. രണ്ടു മിസൈലുകളും വെടിവച്ചിട്ടു.

 ഹൂത്തികള്‍ പറയുന്നു

ഹൂത്തികള്‍ പറയുന്നു

യമനിലെ ഹൂത്തികളാണ് അരാംകോ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിച്ചത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടെലിവിഷന്‍ ഇക്കാര്യം സ്ഥിരീകരച്ചു. അരാംകോയുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹൂത്തികള്‍ അറിയിച്ചു.

 ആകാശത്ത് വച്ച് തിരിച്ചടി

ആകാശത്ത് വച്ച് തിരിച്ചടി

അരാംകോയെ ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തും മുമ്പാണ് സൗദി സൈന്യം തകര്‍ത്തത്. ആകാശത്ത് വച്ച് തകര്‍ക്കുകയായിരുന്നു. ഇതോടെ ഹൂത്തി മിസൈല്‍ നിലം പതിച്ചു. ജിസാനിലെ ജനവാസ മേഖലയിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത്. ആര്‍ക്കും പരിക്കില്ലെന്ന് സൈന്യം അറിയിച്ചു.

ജിസാന്‍ കേന്ദ്രത്തിന്റെ പ്രത്യേകത

ജിസാന്‍ കേന്ദ്രത്തിന്റെ പ്രത്യേകത

എന്നാല്‍ അരാംകോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അരാംകോയുടെ മറ്റു എണ്ണ കേന്ദ്രങ്ങളെ പോലെയല്ല ജിസാനിലെ കേന്ദ്രം. വളരെ തന്ത്രപ്രധാനമാണിത്. ഓരോ ദിവസവും നാല് ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരണത്തിന് ശേഷിയുള്ള കേന്ദ്രം ഇവിടെ അരാംകോ നിര്‍മിക്കുന്നുണ്ട്. ചെങ്കടലിലെ പുതിയ സാമ്പത്തിക നഗരത്തിന്റെ ഭാഗമായിട്ടാണ് അരാംകോയുടെ പുതിയ കേന്ദ്രം വരുന്നത്.

സമ്പദ് മേഖല ശക്തമാകും

സമ്പദ് മേഖല ശക്തമാകും

ജിസാനിലെ അരാംകോ കേന്ദ്രത്തിന്റെ നിര്‍മാണം ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം ഇത് പ്രവര്‍ത്തനക്ഷമമാകും. ഈ കേന്ദ്രം വരുന്നതോടെ സൗദിയുടെ സാമ്പത്തിക മേഖല കുറച്ചുകൂടി ശക്തമാകും. അതുകൊണ്ടുതന്നെയാണ് ഈ കേന്ദ്രം തകര്‍ക്കാന്‍ ഹൂത്തികള്‍ ശ്രമിച്ചത്.

2018 മിസൈല്‍ വര്‍ഷം

2018 മിസൈല്‍ വര്‍ഷം

എന്നാല്‍ 2018 മിസൈല്‍ വര്‍ഷമാണെന്നാണ് ഹൂത്തികള്‍ പറയുന്നത്. സൗദിയിലെ എല്ലാ ഭാഗങ്ങളിലും മിസൈലുകള്‍ പതിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞാഴ്ച റിയാദിലെ കൊട്ടാരം ലക്ഷ്യമിട്ട് മിസൈലുകള്‍ വന്നത് സൗദി ഭരണകൂടത്തെ ഞെട്ടിച്ചിരുന്നു.

സൗദിയെ തകര്‍ക്കും

സൗദിയെ തകര്‍ക്കും

സൗദി സൈന്യം യമനില്‍ ആക്രമണം നടത്തുന്നതാണ് ഹൂത്തികളെ പ്രകോപിപ്പിക്കുന്നത്. സൗദിയുടെ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും സൗദിയെ തകര്‍ക്കുമെന്നും ഹൂത്തികള്‍ പറയുന്നു. 2015 മുതല്‍ ഹൂത്തികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈന്യം യമനില്‍ ആക്രമണം നടത്തുന്നുണ്ട്.

ദരിദ്ര്യ രാജ്യം

ദരിദ്ര്യ രാജ്യം

ലോകത്ത് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെയാണ് ശക്തമായ ആക്രമണങ്ങളും നടക്കുന്നത്. അതിനിടെ യമനിലേക്ക് എത്തുന്ന ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഉപരോധം മൂലം തടയപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ മൂലമാണ് ഉപരോധത്തില്‍ ഇളവ് നല്‍കിയത്.

ഈ രാജ്യത്തിന്റെ ദുരവസ്ഥ

ഈ രാജ്യത്തിന്റെ ദുരവസ്ഥ

ഭക്ഷണവും പോഷക ആഹാരവും കിട്ടാതെ യമനില്‍ നിരവധി കുട്ടികള്‍ മരിക്കുന്നുണ്ട്. അതിന് പുറമെയാണ് മിസൈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇതുവരെ അറബ് സേനയുടെ ആക്രമണത്തില്‍ 10000 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

ഒരിടവും സുരക്ഷിതമല്ല

ഒരിടവും സുരക്ഷിതമല്ല

സ്‌കൂളുകള്‍, അങ്ങാടികള്‍, ആശുപത്രികള്‍ തുടങ്ങി യമനിലെ എല്ലായിടങ്ങളും സഖ്യസേനയുടെ ആക്രമണത്തില്‍ തകരുന്നത് പതിവാണ്. 20 ലക്ഷത്തിലധികം ആളുകളാണ് യമനില്‍ അഭയാര്‍ഥികളാക്കപ്പെട്ടത്. കഴിഞ്ഞദിവസം കല്യാണ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രധാന നേതാവ് കൊല്ലപ്പെട്ടു

പ്രധാന നേതാവ് കൊല്ലപ്പെട്ടു

ഹൂത്തികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നാണ് അമേരിക്കയും സൗദിയും ആരോപിക്കുന്നത്. എന്നാല്‍ ഹൂത്തികള്‍ ഇക്കാര്യം നിഷേധിക്കുന്നു. ഇറാനും സൗദിയുടെ ആരോപണം തള്ളിക്കളയുന്നു. അതിനിടെ സൗദിയുടെ ആക്രമണത്തില്‍ ഹൂത്തികളുടെ പ്രധാന നേതാവ് കൊല്ലപ്പെട്ടു.

ഹൂത്തികളുടെ രണ്ടാമന്‍

ഹൂത്തികളുടെ രണ്ടാമന്‍

ഹൂത്തികളുടെ രണ്ടാമത്തെ നേതാവായി പരിഗണിക്കുന്ന സാലിഹ് അല്‍ സമദ് ആണ് കൊല്ലപ്പെട്ടത്. ഹൂത്തി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അധ്യക്ഷനായിരുന്നു ഇദ്ദേഹം. ഹുദൈദയിലുണ്ടായ ആക്രമണത്തിലാണ് സമദ് കൊല്ലപ്പെട്ടതെന്ന് ഹൂത്തികള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ്

പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ്

മൂന്ന് മിസൈലുകളാണ് ഹുദൈദയില്‍ പതിച്ചത്. സമദിന്റെ കൂടെ ആറ് സഹായികളും കൊല്ലപ്പെട്ടു. അമേരിക്കയോടും സൗദിയോടും ശക്തമായ രീതിയില്‍ തന്നെ പ്രതികാരം ചെയ്യുമെന്ന് ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി വ്യക്തമാക്കി. സമദിനെ പിടികൂടുന്നവര്‍ക്ക് രണ്ട് കോടി ഡോളര്‍ സമ്മാനം നല്‍കുമെന്ന് അറബ് സൈന്യം പ്രഖ്യാപിച്ചിരുന്നു.

നവജാത ശിശുവിനെ കൊന്നത് അമ്മ തന്നെ!! നെഞ്ചത്തമര്‍ത്തി ശ്വാസം മുട്ടിച്ചു; ഗര്‍ഭത്തിലിരിക്കെ പറ്റാത്തത്നവജാത ശിശുവിനെ കൊന്നത് അമ്മ തന്നെ!! നെഞ്ചത്തമര്‍ത്തി ശ്വാസം മുട്ടിച്ചു; ഗര്‍ഭത്തിലിരിക്കെ പറ്റാത്തത്

English summary
Saudi says it intercepted missiles fired at Aramco facility by Houthis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X