കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലിലെ പ്രതികാരമല്ലെന്ന് സൗദി... ഇറാനിയന്‍ കപ്പലിനെ രക്ഷിക്കുമായിരുന്നു, വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

റിയാദ്: ഇറാന്‍ എണ്ണക്കപ്പലിന് നേരെയുള്ള ആക്രമണം തങ്ങളുടെ പ്രതികാരമല്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധ സമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വിശദീകരണം. സൗദിയെ സഹായിക്കാന്‍ അമേരിക്ക കൂടുതല്‍ സൈന്യത്തെ അയച്ചതടക്കമുള്ള കാര്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കനക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

അതേസമയം സൗദിയുടെ വിശദീകരണം വന്നെങ്കിലും ഒരുവശത്ത് പടയൊരുക്കത്തിലാണ് അവര്‍. ഇറാന്റെ പരമോന്നത് നേതാവ് ആയത്തൊള്ള ഖമേനി സൈന്യത്തോട് അത്യാധുനിക ആയുധങ്ങള്‍ ഒരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും യുദ്ധത്തിനുള്ള സൂചനകളാണ് നല്‍കുന്നത്. സൗദിയുടെ എണ്ണ ഉല്‍പ്പാദന ശാലകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പകരം വീട്ടലാണ് ഇറാന്റെ ടാങ്കറിന് നേരെയുള്ള ആക്രമണമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

സഹായിക്കാന്‍ ഉറപ്പിച്ചു

സഹായിക്കാന്‍ ഉറപ്പിച്ചു

തങ്ങളുടെ തീരത്ത് വെച്ച് ആക്രമിക്കപ്പെട്ട ഇറാനിയന്‍ ടാങ്കറിനെ സഹായിക്കാന്‍ തയ്യാറായിരുന്നുവെന്ന് സൗദി പറയുന്നു. എന്നാല്‍ ഈ ടാങ്കര്‍ ട്രാക്കിംഗ് സംവിധാനം ഓഫാക്കിയെന്നും, അതുകൊണ്ട് കൃത്യമായി ഇതിനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും സൗദി പറയുന്നു. ജിദ്ദയിലെ തുറമുഖത്ത് വെച്ചാണ് ഇറാനിയന്‍ ടാങ്കറായ സബീത്തിക്ക് നേരെ ആക്രമണമുണ്ടായത്. എന്നാല്‍ സൗദി ആക്രമണം നടത്തിയിട്ടേയില്ലെന്ന് വിശദീകരിച്ചിട്ടുണ്ട്.

ഇന്ധന ചോര്‍ച്ച

ഇന്ധന ചോര്‍ച്ച

ഇറാനിയന്‍ ടാങ്കറിലെ ക്യാപ്റ്റന്റെ ഇമെയില്‍ പ്രകാരം കപ്പലിനറെ മുന്‍ഭാഗം തകര്‍ന്നിരുന്നു. ഇത് ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കപ്പലിന് അടിയന്തര സഹായം ഉറപ്പാക്കാനായി ബന്ധപ്പെട്ടെങ്കിലും ട്രാക്കിംഗ് സിസ്റ്റം ഓഫായിരുന്നു. അതുകൊണ്ട് ഇവരുമായി ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും സൗദി പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള തങ്ങളുടെ കടല്‍മാര്‍ഗം പോകുന്ന എല്ലാ കപ്പലുകള്‍ക്കും സുരക്ഷ ഒരുക്കാറുണ്ടെന്നും സൗദി പറഞ്ഞു.

യുഎസ് ട്രൂപ്പുകള്‍ക്ക് അംഗീകാരം

യുഎസ് ട്രൂപ്പുകള്‍ക്ക് അംഗീകാരം

കപ്പലിന് നേരെയുള്ള ആക്രമണത്തില്‍ തിരിച്ചടി നല്‍കുമെന്നും, വെറുതെ വിടില്ലെന്നും ഇറാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമേരിക്ക കൂടുതല്‍ സഹായം സൗദിക്ക് നല്‍കിയിരുന്നു. 3000 ട്രൂപ്പുകളാണ് സൗദിയിലേക്കെത്തുന്നത്. ഇതിന് അനുമതി നല്‍കിയിരിക്കുകയാണ് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. അരാംകോ ആക്രമണം പോലെ മറ്റൊന്ന് സൗദിയില്‍ നടക്കുമെന്ന ഭയമാണ് പ്രധാന കാരണം. യുദ്ധവിമാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ച നാവിക സേനാ ഉദ്യോഗസ്ഥരും ഇതോടൊപ്പം എത്തുന്നുണ്ട്.

പണം കൊടുക്കുന്നത് സൗദി

പണം കൊടുക്കുന്നത് സൗദി

സ്വന്തം ണ്ണിലെ സുരക്ഷയ്ക്ക് എല്ലാ ചെലവുകളും നല്‍കുന്നത് സൗദി തന്നെയാണ്. അമേരിക്ക പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് അധിക ചെലവുകള്‍ നല്‍കുന്നതാണ് സൈന്യത്തിന്റെ വിദേശ രാജ്യങ്ങളിലെ സാന്നിധ്യമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. യെമനില്‍ നിന്ന് ഘട്ടം ഘട്ടമായി മാറാനുള്ള സാഹചര്യവും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ചെലവ് വഹിച്ചോളാമെന്ന് സൗദി ട്രംപിനോട് പറഞ്ഞതിന് പിന്നാലെയാണ് സൈന്യത്തെ വിട്ടുനല്‍കിയത്.

ഖമേനിയുടെ നിര്‍ദേശം

ഖമേനിയുടെ നിര്‍ദേശം

സൗദി പ്രകോപനം ഉയര്‍ത്തിയതിന് പിന്നാലെ ഇറാനിയന്‍ സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ്‌സ് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കണമെന്നും, അത് വികസിപ്പിച്ചെടുക്കണമെന്നും ഖമേനി ആഹ്വാനം ചെയ്തു. അത് ഇറാനില്‍ തന്നെ നിര്‍മിക്കണമെന്നാണ് ഖമേനിയുടെ ആവശ്യം. യെമനിലെ ഹൂത്തികള്‍ക്ക് ഇറാന്‍ ആയുധം എത്തിച്ച് നല്‍കുന്നുണ്ടെന്നാണ് ആരോപണം. അപ്പോള്‍ ആയുധങ്ങളുടെ കുറവുണ്ടാവാതിരിക്കാനാണ് ഈ നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.

യുദ്ധ സാഹചര്യം

യുദ്ധ സാഹചര്യം

ഇരുരാജ്യങ്ങളും പ്രകോപനം ഉയര്‍ത്തിയ മേഖലയെ സംഘര്‍ഷത്തിന്റെ വക്കിലേക്കാണ് നയിക്കുന്നത്. അതേസമയം സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സൗദി നിയോഗിച്ചിരുന്നു. ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയ്ക്കായി ഇറാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ മധ്യസ്ഥ ശ്രമത്തെ ഇറാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ഇരുവരും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വിജയിച്ചാല്‍ ഇമ്രാന്‍ ഖാന് അത് വലിയ നേട്ടമാകും. ഇരുവിപണികളില്‍ നിന്നുള്ള കൂടുതല്‍ സഹായവും പാകിസ്താന് ലഭിക്കും.

കടലില്‍ പ്രതികാരം? ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്ക് ഇരട്ട മിസൈല്‍ പ്രഹരം.. തീവ്രവാദ ആക്രമണമെന്ന്കടലില്‍ പ്രതികാരം? ഇറാന്റെ എണ്ണക്കപ്പലിന് നേര്‍ക്ക് ഇരട്ട മിസൈല്‍ പ്രഹരം.. തീവ്രവാദ ആക്രമണമെന്ന്

English summary
saudi arabia says ready to help iran ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X