കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ ഞെട്ടിക്കുന്നു; വീണ്ടും കൂട്ട അറസ്റ്റ്, 10 ലക്ഷം പേര്‍!! വിദേശികളെ ലക്ഷ്യമിട്ട് നീക്കം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ വീണ്ടും കൂട്ട അറസ്റ്റ് | Oneindia Malayalam

റിയാദ്: സൗദി അറേബ്യയുടെ ചില നീക്കങ്ങള്‍ ലോകത്തിന് അല്‍ഭുതമാണ്. പല തീരുമാനങ്ങളും വരുന്നത് വളരെ പെട്ടെന്നാണ്. നടപടിയെടുക്കുമ്പോള്‍ പ്രമുഖരെന്നോ വിദേശികളെന്നോ നോക്കാറില്ല. സാമ്പത്തിക രംഗത്താകട്ടെ, കുറ്റകൃത്യത്തിലേര്‍പ്പെട്ടവരെ പൂട്ടുന്നതിലാകട്ടെ.. ശക്തവും വേഗത്തിലുള്ളതുമായ നടപടിയാണ് സൗദി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുക.
ലോക കോടീശ്വരന്‍മാരായ രാജകുമാരന്‍മാരെയും മന്ത്രിമാരെയും സൗദി പോലീസ് ഒറ്റരാത്രി കൊണ്ട് കൂട്ടത്തോടെ പിടിച്ചു തടവിലാക്കിയത് ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ മറ്റൊരു അറസ്റ്റ് വാര്‍ത്ത സൗദിയില്‍ നിന്ന് വന്നരിക്കുന്നു. 10 ലക്ഷം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും നാല് ദിവസത്തിനിടെ. കൂടുതലും വിദേശികള്‍. എന്താണവര്‍ ചെയ്ത കുറ്റം. വിശദീകരിക്കാം...

വിവരങ്ങള്‍ പുറത്തുവിട്ടത്

വിവരങ്ങള്‍ പുറത്തുവിട്ടത്

പത്ത് ലക്ഷം പേരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമോ? അതും നാല് ദിവസം കൊണ്ട്. ആര്‍ക്കും സംശയം തോന്നുന്ന കാര്യമാണിത്. എന്നാല്‍ സംശയിക്കാന്‍ വകയില്ല ഈ വാര്‍ത്തയില്‍. കാരണം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സൗദിയിലെ പ്രമുഖ പത്രമായ ഒക്കാസ് ആണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഒക്കാസിന്റെ റിപ്പോര്‍ട്ട്.

കൂടുതലും വിദേശികള്‍

കൂടുതലും വിദേശികള്‍

ഏപ്രില്‍ 18 മുതല്‍ 22 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അറസ്റ്റ് സംബന്ധിച്ചാണ് വാര്‍ത്ത. ഇതില്‍ പിടിയിലായവരില്‍ കൂടുതലും വിദേശികളാണെന്നതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ആശങ്കപ്പെടുത്തുന്ന കാര്യം. പക്ഷേ, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി ഇതുവരെ വിവരങ്ങള്‍ ലഭ്യമല്ല.

994000 പേരെ പിടിക്കാനുള്ള കാരണം

994000 പേരെ പിടിക്കാനുള്ള കാരണം

994000 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് സൗദി അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്രയും പേരുടെ അറസ്റ്റിന്റെ ഓരോ കാരണങ്ങളും അക്കമിട്ടു വിവരിക്കുക പ്രയാസമായിരിക്കും. ആകെയുള്ള വിവരങ്ങള്‍ മാത്രമാണ് ഒക്കാസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റിലായ വിദേശികളുടെ ചില സൂചനകളും റിപ്പോര്‍ട്ടിലുണ്ട്.

അതിര്‍ത്തിയിലെ നീക്കങ്ങള്‍

അതിര്‍ത്തിയിലെ നീക്കങ്ങള്‍

ചട്ടങ്ങള്‍ ലംഘിച്ചുള്ള താമസം, തൊഴില്‍ നിയമങ്ങളുടെ ലംഘനം, അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റമാണ് സൗദി ഭരണകൂടം ഗൗരവത്തിലെടുക്കുന്നത്. ഇത്തരത്തില്‍ എത്തുന്നവരുടെ പശ്ചാത്തലം സൗദി പരിശോധിക്കുന്നുണ്ട്.

കൂടുതലും ഈ രാജ്യക്കാര്‍

കൂടുതലും ഈ രാജ്യക്കാര്‍

അറസ്റ്റിലായവരില്‍ കൂടുതല്‍ പേര്‍ യമനില്‍ നിന്നുള്ളവരാണ്. 58 ശതമാനം യമന്‍കാരാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 39 ശതമാനം എത്യോപ്യക്കാരുമാണ്. ബാക്കി വിവിധ രാജ്യക്കാരും. യമനിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആ രാജ്യത്തുള്ളവരെ കൂടുതലായി നിരീക്ഷിക്കുന്നത്.

യമനികള്‍ക്കെതിരെ എന്തുകൊണ്ട്

യമനികള്‍ക്കെതിരെ എന്തുകൊണ്ട്

നേരത്തെ യമനികള്‍ സൗദിയില്‍ നിരവധി പേരുണ്ടായിരുന്നു. ഹൂത്തികളുടെ ആക്രമണവും സംഘര്‍ഷവും ശക്തമായ പശ്ചാത്തലത്തില്‍ ഇവരെ പരമാവധി ഒഴിവാക്കുകയാണ് സൗദി ഭരണകൂടം. നിരവധി യമനില്‍ നാട്ടിലേക്ക് തിരിച്ചുപോയി. ഒട്ടേറെ പേരെ തടവിലാക്കിയിട്ടുണ്ട്. യമന്‍ സൗദി അതിര്‍ത്തി മേഖലകളിലെ സംഘര്‍ഷ സാധ്യത കൂടി കണക്കിലെടുത്താണ് ഇവര്‍ക്കെതിരായ നടപടി.

രക്ഷപ്പെടാന്‍ നോക്കുന്നവരും

രക്ഷപ്പെടാന്‍ നോക്കുന്നവരും

അതേസമയം, സൗദിയില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. ദുരൂഹ സാഹചര്യത്തില്‍ രക്ഷപ്പെടുന്നവരെയാണ് പിടികൂടുന്നത്. അതിര്‍ത്തി കാവല്‍പ്പുരകളിലും പരിശോധനാ കേന്ദ്രത്തിലും വച്ച് നിരവധി പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഒക്കാസ് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

ഭീകരപ്രവര്‍ത്തനത്തിന് 12 രാജ്യക്കാര്‍

ഭീകരപ്രവര്‍ത്തനത്തിന് 12 രാജ്യക്കാര്‍

ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സൗദി അറേബ്യന്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ബഹ്‌റൈനില്‍ നിന്നുള്ളവര്‍ വരെ ഈ കൂട്ടത്തിലുണ്ട്. സൗദിയുടെ സഖ്യരാജ്യമാണ് ബഹ്‌റൈന്‍. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റമാരോപിച്ച് പിടികൂടിയവരുടെ രാജ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഫ്രം സുഡാനി

ഫ്രം സുഡാനി

സുഡാന്‍, യമന്‍, ഈജിപ്ത്, തുര്‍ക്കി, കെനിയ, ഇറാന്‍, സോമാലിയ, സിറിയ, ബഹ്‌റൈന്‍, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഭീകര പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് പിടികൂടിയത്. സുഡാനില്‍ നിന്നുള്ളവരാണ് ഈ കുറ്റത്തിന് അറസ്റ്റിലായവരില്‍ കൂടുതല്‍. യമനില്‍ സൗദിക്കൊപ്പം ചേര്‍ന്ന് ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച രാജ്യമാണ് ആഫ്രിക്കയിലെ പ്രബല രാജ്യമായ സുഡാന്‍.

ഇന്ത്യക്കാര്‍ പിടിയിലായത്

ഇന്ത്യക്കാര്‍ പിടിയിലായത്

അതേസമയം, താമസ രേഖകളിലെ അപര്യാപ്ത പോലുള്ള കേസില്‍ ഇന്ത്യക്കാരും പിടിയിലായിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായവരുടെ കേസുകള്‍ അന്വേഷിച്ചുവരികയാണ്. വിശദമായ അന്വേഷണത്തില്‍ അറസ്റ്റിലായവര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ വെറുതെ വിടും. അല്ലാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തെ അതിശയപ്പിച്ച അറസ്റ്റ്

നേരത്തെ അതിശയപ്പിച്ച അറസ്റ്റ്

നാല് ദിവസത്തിനിടെ പത്ത് ലക്ഷം പേരെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത എന്തുകൊണ്ടും അതിശയിപ്പിക്കുന്നത് തന്നെയാണ്. ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള 200 ലധികം പ്രമുഖരെ സൗദിയില്‍ അറസ്റ്റ് ചെയ്തതു നവംബറില്‍ വന്‍ വാര്‍ത്തയായിരുന്നു. അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഇവരെ അറസ്റ്റ് ചെയ്തതിരുന്നത്.

 നഷ്ടപരിഹാരം ഈടാക്കിയ ശേഷം

നഷ്ടപരിഹാരം ഈടാക്കിയ ശേഷം

കഴിഞ്ഞ നവംബര്‍ അഞ്ചിന് അറസ്റ്റിലായ ഇവരെ റിയാദില്‍ ആഡംബര ഹോട്ടലിലാണ് പാര്‍പ്പിച്ചിരുന്നത്. മൂന്ന് മാസത്തോളം തടവില്‍ കഴിഞ്ഞ ശേഷം നഷ്ടപരിഹാരം ഈടാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. പ്രമുഖരുടെ അറസ്റ്റിലൂടെ 10000 കോടിയോളം ഡോളറാണ് സൗദി ഖജനാവിലേക്ക് എത്തിയത്. ഏറ്റവും വലിയ തുക കെട്ടിവച്ച് മോചിതനായത് ബിന്‍ തലാല്‍ രാജകുമാരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Saudi Arabia arrests nearly 1m people in four days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X