കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖാത് വ്യവസ്ഥയ്ക്ക് പ്രായപരിധി: സ്വദേശികൾക്കുള്ള ചട്ടങ്ങൾ പരിഷ്കരിച്ച് സൌദി

Google Oneindia Malayalam News

റിയാദ്: സൌദി അറേബ്യയിൽ നിതാഖാതിൽ പരിഷ്കാരം പ്രാബല്യത്തിൽ വരുത്തി സർക്കാർ. നിതാഖാത് വ്യവസ്ഥയിൽ സ്വദേശി അനുപാതം പരിഗണിക്കുന്നതിനുള്ള ജീവനക്കാരുടെ പരിധിയാണ് മന്ത്രാലയം ഇതോടെ നിശ്ചയിച്ചിട്ടുള്ളത്. നിതാഖാതിൽ രജിസ്റ്റർ ചെയ്യുന്ന സൌദി പൌരന്മാരുടെ കുറഞ്ഞ പ്രായം 18 വയസ്സായും ഉയർന്ന പ്രായം 60 ആയുമാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രായപൂർത്തിയാകാത്തവരെയും ജോലിയിൽ നിന്ന് വിരമിച്ചവരെയും നിതാഖാതിൽ ഉൾപ്പെടുത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മന്ത്രാലയം പ്രായപരിധി സംബന്ധിച്ച് പുതിയ വിശദീകരണം നൽകിയിട്ടുള്ളത്.

 16കാരിയെ പിതൃസഹോദരി കാഴ്ചവച്ചത് 200ഓളം പേര്‍ക്ക്, നേരിട്ടത് ക്രൂരപീഡനം; വലയിലായത് വമ്പന്‍ സെക്‌സ് റാക്കറ്റ് 16കാരിയെ പിതൃസഹോദരി കാഴ്ചവച്ചത് 200ഓളം പേര്‍ക്ക്, നേരിട്ടത് ക്രൂരപീഡനം; വലയിലായത് വമ്പന്‍ സെക്‌സ് റാക്കറ്റ്

സൌദിയിൽ സ്വദേശി വൽക്കരണത്തിന്റെ ഭാഗമായാണ് നിതാഖാത് സംവിധാനം പ്രാബല്യത്തിൽ വരുത്തുന്നത്. നിതാഖാത് വ്യവസ്ഥയിൽ കമ്പനികൾ പ്രായം കണക്കിലെടുക്കാതെ തങ്ങൾക്ക് അനുവദനീയമായ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രാലയം ഈ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതോടെ 18 വയസ്സിന് താഴെയുള്ളവരെയും 60 വയസ്സിന് മുകളിലുള്ളവരെയും സ്വദേശി അനുപാതത്തിന് പരിഗണിക്കില്ലെന്ന് മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിതാഖാത് പദ്ധതിയിൽ ഉൾപ്പെടുന്ന സൌദി പൌരന്മാരുടെ മിനിമം വേതനവും അടുത്തിടെ മന്ത്രാലയം ഉയർത്തിയിരുന്നു. കുറഞ്ഞ ശമ്പളം 3000 റിയാലിൽ നിന്ന് 4000 റിയാലായി ഉയർത്തിയിട്ടുണ്ട്.

26-1488084182-11-1

ശമ്പളപരിഷ്കാരം നടപ്പിലാക്കാൻ സൌദിയിലെ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാലായിരം സൌദി റിയാലിൽ താഴെ ശമ്പളം വാങ്ങുന്ന സൌദി പൌരന്മാരെ നിതാഖാത് പ്രകാരം പൂർണ്ണ സ്വദേശിയായി പരിഗണിക്കില്ല. 3000 റിയാലിനും 4000 റിയാലിനും ഇടയിൽ ശമ്പളമുള്ളവരെയാണെങ്കിൽ അർധ ജീവനക്കാരായി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ശമ്പളപരിധി നിശ്ചയിച്ചിട്ടുള്ളത്.

English summary
Saudi Arabia sets age limit for nitaqat system
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X