കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഞെട്ടിച്ച് സ്കൂളില്‍ വെടിവപ്പ്... വെടിവച്ചത്‌ അധ്യാപകന്‍? ആറ് പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ സ്‌കൂളില്‍ അധ്യാപകന്‍ നടത്തിയ വെടിവപ്പില്‍ ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിയുതിര്‍ത്ത ആള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്ക് നേര്‍ക്കാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും പറയപ്പെടുന്നു.

ജിസാന്‍ പ്രവിശ്യയില്‍ യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് വെടിവപ്പ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ തന്നെയാണോ വെടിവപ്പ് നടന്നത് എന്നത് സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങളുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് വെടിവപ്പ് നടന്നതെന്നും വെടിയുതിര്‍ത്തത് അധ്യാപകനല്ലെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ജിസ്സാന്‍ പ്രവിശ്യയില്‍

ജിസ്സാന്‍ പ്രവിശ്യയില്‍

സൗദി അറേബ്യയിലെ ജിസ്സാന്‍ പ്രവിശ്യയില്‍ ആണ് വെടിവപ്പ് നടന്നത്. ദേശീയ മാധ്യമം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

സ്‌കൂളില്‍?

സ്‌കൂളില്‍?

വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് വെടിവപ്പ് നടന്നതെന്നും സ്‌കൂളില്‍ ആണ് വെടിവപ്പ് നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അധ്യാപകന്‍?

അധ്യാപകന്‍?

അധ്യാപകന്‍ തന്നെയാണോ വെടിയുതിര്‍ത്ത് എന്നത് സംബന്ധിച്ചും വ്യക്തമായ വിവരം പുറത്ത് വന്നിട്ടില്ല. ഇയാള്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന്‍ അല്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രകോപനമില്ലാതെ

പ്രകോപനമില്ലാതെ

ഒരു പ്രകോപനവും ഇല്ലാതെയാണ് ഇയാള്‍ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദിയെ ഞെട്ടിച്ചു

സൗദിയെ ഞെട്ടിച്ചു

സൗദി അറേബ്യയില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഉണ്ടാകാറുള്ളു. ഇതിന്റെ ഞെട്ടലില്‍ നിന്ന് ജനങ്ങള്‍ മോചിതരായിട്ടില്ല.

English summary
A teacher in southern Saudi Arabia opened fire on colleagues Thursday, killing at least six people and wounding two, state television reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X