കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് സൗദിയുടെ ദീപാവലി സമ്മാനം; പാകിസ്താന്റെ ഭൂപടം അടിമുടി മാറ്റി, പക്ഷേ... കശ്മീര്‍ എവിടെ

Google Oneindia Malayalam News

റിയാദ്/ദില്ലി: സൗദി അറേബ്യയാണ് ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി നിലവില്‍ അലങ്കരിക്കുന്നത്. അടുത്ത മാസം 21-22 തിയ്യതികളില്‍ ജി 20 ഉച്ചകോടി സൗദിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വലിയ ആഘോഷമാക്കി മാറ്റുകയാണ് ഈ അവസരം. ഇതിന്റെ ഭാഗമായി പുതിയ 20 റിയാല്‍ നോട്ട് ഇറക്കിയിട്ടുണ്ട് സൗദി. ജി20 രാജ്യങ്ങളുടെയും മാപ്പുകള്‍ ഉള്‍ക്കൊള്ളിച്ചാണ് നോട്ട് ഇറക്കുന്നത്. വൈകാതെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടങ്ങി. ഭൂപടത്തില്‍ നിന്ന് കശ്മീര്‍ അപ്രത്യക്ഷമായിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ദീപാവലി സമ്മാനം

ദീപാവലി സമ്മാനം

പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരും ഗില്‍ഗിത്ത് ബാള്‍ടിസ്താന്‍ പ്രദേശവും ഒഴിവാക്കിയുള്ള പാകിസ്താന്റെ ഭൂപടമാണ് സൗദി നല്‍കിയിരിക്കുന്നത്. പാക് അധീന കശ്മീരിലെ ആക്ടിവിസ്റ്റ് അംജദ് അയ്യൂബ് മിര്‍സയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സൗദി അറേബ്യയുടെ ഇന്ത്യയ്ക്കുള്ള ദീപാവലി സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന് തിരിച്ചടി

പാകിസ്താന് തിരിച്ചടി

പാക് അധീന കശ്മീരും ഗില്‍ഗിത്ത് ബാള്‍ടിസ്താന്‍ പ്രദേശവും ഇന്ത്യയുടെതാണ് എന്ന് ഇന്ത്യ ഏറെ കാലമായി പറയുന്നതാണ്. ഇവിടെയുള്ള ജനങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് ഇന്ത്യയുമായി അടുക്കാന്‍ താല്‍പ്പര്യമുള്ളവാണ്. ഈ പ്രദേശം സൗദിയുടെ പുതിയ നോട്ടില്‍ പാകിസ്താന്റേതായി അടയാളപ്പെടുത്തിയില്ല എന്നതാണ് പാകിസ്താന് തിരിച്ചടിയായത്.

എല്ലാം ഇന്ത്യയുടേത്

എല്ലാം ഇന്ത്യയുടേത്

ഗില്‍ഗിത് ബാള്‍ടിസ്താന്‍ മേഖലയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പാകിസ്താന്‍ നീക്കം നടത്തിയിരുന്നു. നവംബര്‍ 15ന് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഇന്ത്യ ശക്തമായ എതിര്‍പ്പ് അറിയിച്ചു. കശ്മീര്‍, ലഡാക്ക്, ഗില്‍ഗിത്, ബാള്‍ടിസ്താന്‍ എന്നിവയെല്ലാം ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

പാകിസ്താന്റെ പ്രതികാരം

പാകിസ്താന്റെ പ്രതികാരം

അതിനിടെ പാകിസ്താന്‍ പുതിയ ഭൂപടം അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ ഒട്ടേറെ പ്രദേശങ്ങള്‍ പാകിസ്താന്റേതായിട്ടാണ് അതില്‍ അടയാളപ്പെടുത്തിയിരുന്നത്. ഇന്ത്യ വിഷയത്തില്‍ കടുത്ത എതിര്‍പ്പ് അറിയിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പ്രതികാരമായിട്ടാണ് പാകിസ്താന്‍ പുതിയ ഭൂപടം ഇറക്കിയത്.

കശ്മീര്‍ എവിടെ

കശ്മീര്‍ എവിടെ

എന്നാല്‍ സൗദിയുടെ പുതിയ നോട്ടില്‍ ഇന്ത്യയെ ബാധിക്കുന്ന വിഷയവുമുണ്ട്. കശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യയുടേതായി ഉള്‍പ്പെടുത്തി കാണിക്കുന്നില്ല. ഇതില്‍ ഇന്ത്യ സൗദി അറേബ്യയെ പ്രതിഷേധം അറിയിച്ചു. കശ്മീര്‍ മൊത്തമായി വേറെ മേഖല ആയിട്ടാണ് സൗദി അടയാളപ്പെടുത്തുന്നത്.

രണ്ടു രാജ്യങ്ങളെയും ബാധിക്കും

രണ്ടു രാജ്യങ്ങളെയും ബാധിക്കും

സൗദി പുറത്തിറക്കിയ പുതിയ നോട്ടില്‍ ഒരു ഭാഗത്ത് സൗദി രാജാവ് സല്‍മാന്റെ ചിത്രമാണ്. മറുഭാഗത്ത് ലോക ഭൂപടവും. അതില്‍ ജി 20 രാജ്യങ്ങളുടെ മേഖലകള്‍ പ്രത്യേകം സൂചിപ്പിക്കുന്നു. അതില്‍ ഇന്ത്യയുടെ ഭാഗമായി കശ്മീരിനെ കാണിക്കുന്നില്ല. പാകിസ്താന്റെ ഭാഗമായും കശ്മീരിനെ കാണിക്കുന്നില്ല. കശ്മീര്‍ പ്രത്യേക മേഖലയായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

രജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് റിപോര്‍ട്ട്; പ്രതികരണവുമായി താരം, ആ കുറിപ്പ് പാതി ശരിരജനികാന്ത് രാഷ്ട്രീയം വിടുന്നുവെന്ന് റിപോര്‍ട്ട്; പ്രതികരണവുമായി താരം, ആ കുറിപ്പ് പാതി ശരി

ഒരേ സ്വരത്തില്‍ സൗദിയും ഇറാനും; ഞെട്ടി പാകിസ്താന്‍, ഇനി ഇന്ത്യയോടൊപ്പം, കടന്നുകയറാന്‍ തുര്‍ക്കിഒരേ സ്വരത്തില്‍ സൗദിയും ഇറാനും; ഞെട്ടി പാകിസ്താന്‍, ഇനി ഇന്ത്യയോടൊപ്പം, കടന്നുകയറാന്‍ തുര്‍ക്കി

Recommended Video

cmsvideo
Indian Vaccine അവസാനഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

English summary
Saudi Arabia special G20 currency note; Kashmir is Missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X