കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഇനി വനിതകളും പന്ത് തട്ടും, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒരുങ്ങുന്നു, ചരിത്രത്തില്‍ ആദ്യം!!

Google Oneindia Malayalam News

റിയാദ്: സ്ത്രീശാക്തീകരണത്തില്‍ ഒരുപടി മുന്നോട്ട് നീങ്ങുകയാണ് സൗദി അറേബ്യ. ചരിത്രത്തില്‍ ആദ്യമായി വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഒരുങ്ങുകയാണ് സൗദി. 24 ടീമുകള്‍ അടങ്ങുന്ന ടൂര്‍ണമെന്റാണ് ഇത്. അടുത്ത ചൊവ്വാഴ്ച്ചയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ് മത്സരിക്കുന്നത്. 2018 ജനുവരിയില്‍ സൗദിയിലെ സ്‌റ്റേഡിയങ്ങള്‍ വനിതാ ഫുട്‌ബോള്‍ ആരാധകര്‍ക്കായി ഭരണകൂടം തുറന്ന് കൊടുത്തിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കളിക്കാനുള്ള അവസരം ഇവര്‍ക്കില്ലായിരുന്നു. എന്നാല്‍ ഇപ്പോഴതും സാധ്യമാക്കിയിരിക്കുകയാണ് സൗദി.

1

ചാമ്പ്യന്‍സ് ട്രോഫിയും അഞ്ച് ലക്ഷം സൗദി റിയാല്‍ ക്യാഷ് പ ്‌പ്രൈസുമാണ് ജേതാക്കള്‍ക്ക് ലഭിക്കുക. സൗദി വിമന്‍സ് ഫുട്‌ബോള്‍ ലീഗ് എന്നാണ് ടൂര്‍ണമെന്റ് അറിയപ്പെടുക. അറുന്നൂറോളം കളിക്കാര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും. അതേസമയം വലിയ പിന്തുണയാണ് ടൂര്‍ണമെന്റിന് ലോകത്തെമ്പാടും നിന്ന് ലഭിക്കുന്നത്. വനിതാ ശാക്തീകരണത്തിനായുള്ള സൗദിയുടെ ചുവടുവെപ്പിന് കൂടിയുള്ള പിന്തുണയാണിത്. പോസിറ്റീവായ ചുവടുവെപ്പെന്നാണ് സൗദി ഫുട്‌ബോള്‍ കോച്ച് അബ്ദുള്ള അല്‍യാമി പറഞ്ഞത്. ഭാവിയില്‍ ഓരോ ടൂര്‍ണമെന്റിലും ഒരുപാട് സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അല്‍യാമി പറഞ്ഞു.

അതേസമയം വനിതാ ടൂര്‍ണമെന്റ് മാര്‍ച്ചില്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഇത് നീട്ടിവെക്കുകയായിരുന്നു. കളിക്കാര്‍ക്ക് പുറമേ മത്സരത്തിന്റെ സംഘാടനത്തിലും വനിതകളുടെ പങ്കാളിത്തമുണ്ട്. പ്രമുഖ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ റിയാന്‍ അല്‍ ജിദാനിയും വനിതാ ടൂര്‍ണമെന്റിനെ പിന്തുണച്ചു. സൗദിയുടെ ആഗോള ചിന്താഗതി ശരിയായ ദിശയിലാണെന്ന് ഈ ട ടൂര്‍ണമെന്റിന്റെ വിജയം തെളിയിക്കും. വിദേശ രാജ്യങ്ങളില്‍ ഇത് നമ്മുടെ രാജ്യത്തെ അടയാളപ്പെടുത്തും. നമ്മുടെ ദേശീയ പതാക ഏതൊരു കായിക ടൂര്‍ണമെന്റിലും ഉയരുന്നത് അഭിമാനിക്കാവുന്ന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി താരമത്യം ചെയ്യുമ്പോള്‍ സൗദിയിലെ ഫുട്‌ബോള്‍ ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. 2018ന് ശേഷം മാത്രം വരുന്ന ടൂര്‍ണമെന്റാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ വര്‍ഷം സൗദി ഫുട്‌ബോള്‍ ഫെഡറേഷന് വനിതാ ടൂര്‍ണമെന്റ് നടത്തിയിരുന്നു. ജിദ്ദ വുമണ്‍സ് ഫുട്‌ബോള്‍ ലീഗ് എന്നായിരുന്നു പേര്. ജിദ്ദ ഈഗിള്‍സ് ഇതില്‍ ജേതാക്കളായി. ഇതിന് ശേഷമാണ് സൗദി വുമണ്‍സ് ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നത്. ഗോള്‍ഫ് ടൂര്‍ണമെന്റും ഇത്തരത്തില്‍ സൗദി തുടങ്ങിയിരുന്നു. എന്നാല്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളെ മറച്ചുപിടിക്കാനാണ് ഈ വനിതാ ടൂര്‍ണമെന്റ് എന്നാണ് വിമര്‍ശനം. പക്ഷേ ഇത് എത്രത്തോളം സത്യമാണെന്ന് ഉറപ്പില്ല.

Recommended Video

cmsvideo
സൗദിയിൽ മരം മുറിച്ചാൽ വമ്പൻ പിഴയും 10 കൊല്ലം തടവും | Oneindia Malayalam

English summary
saudi arabia starting first women's football league a historic move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X