സൗദി അറേബ്യയുടെ തന്ത്രം ഏറ്റു; ചൈന ഒഴികെ എല്ലാവരും കൂട്ടത്തോടെ എത്തി, ക്രൂഡ് വില മാറുന്നു
റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിലിന് വന്‍ ഡിമാന്റ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആവശ്യം വന്നിരിക്കുന്നത്. ഏഷ്യയിലേക്ക് നല്കുന്ന ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് സൗദി ക്രൂഡ് ഓയില്‍ വില്‍പ്പന നടത്തുന്നത്.
ഫെബ്രുവരിയില്‍ നല്കാനിരിക്കുന്ന എണ്ണയുടെ വില കുറച്ചതായി സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഏഷ്യ, അമേരിക്ക, നോര്‍ത്ത് വെസ്റ്റ് യൂറോപ്പ് തുടങ്ങിയ മേഖലയ്ക്ക് വില്‍ക്കുന്ന എണ്ണയുടെ വിലയാണ് സൗദി അരാംകോ കുറച്ചത്. ഇതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 90 ലക്ഷം ബാരല്‍ എണ്ണയുടെ ആവശ്യമാണ് വന്നിരിക്കുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയുടെ പ്രധാന ക്രൂഡ് ആയ അറബ് ലൈറ്റിന്റെ വിലയില്‍ 0.30 ഡോളര്‍ ആണ് കുറച്ചിരിക്കുന്നത്. മറ്റു ക്രൂഡുകളിലും ആനുപാതികമായ കുറവ് വരുത്തി. ഇതോടെ ഗള്‍ഫ് മേഖലയിലെ പ്രീമിയം ക്രൂഡ് ഓയിലുകളില്‍ വലിയ വിലക്കുറവിലാണ് സൗദിയുടെ എണ്ണ കിട്ടുന്നത്. സൗദി എണ്ണ വില കുറയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് ചില എണ്ണ ശുദ്ധീകരണ ശാലകള്‍ നേരത്തെ പ്രതീക്ഷ പങ്കുവച്ചിരുന്നു. ഇക്കാര്യം ശരിവച്ചാണ് കഴിഞ്ഞ ദിവസം സൗദിയുടെ പ്രഖ്യാപനം വന്നത്.
ക്രൂഡ് ഓയില്‍ വില കുറച്ച സൗദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യയില്‍ നിന്ന് വലിയ തോതിലുള്ള ആവശ്യം വന്നു. ലോകത്തെ പ്രധാന വിപണികള്‍ പിടിക്കുക എന്ന ലക്ഷ്യവും സൗദിക്കുണ്ടായിരുന്നു. അതേസമയം, മറുഭാഗത്ത് ഓയിലിന്റെ വില ഉയരാനുള്ള സാധ്യത ഏറി. രാജ്യാന്തര രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. എല്ലായിടത്തും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളാണ് കക്ഷികളായുള്ളത്. ഇതോടെയാണ് ക്രൂഡ് വില കുതിക്കാന്‍ തുടങ്ങിയത്.
3 കാര്യങ്ങള്‍ ക്രൂഡ് വില ഉയര്‍ത്തുന്നു
എണ്ണ രാജ്യങ്ങളായ സൗദി അറേബ്യയും യുഎഇയും തമ്മില്‍ തര്‍ക്കമുണ്ടായത് എണ്ണ വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. യമന്‍ വിഷയത്തിലാണ് ഇരുരാജ്യങ്ങളും കൊമ്പുകോര്‍ത്തത്. യമനിലെ വിഘടന വാദികളായ എസ്ടിസിക്ക് പിന്തുണ നല്കുന്നു, എസ്ടിസിയുടെ നേതാവിനെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളാണ് സൗദി സഖ്യം യുഎഇക്കെതിരെ ഉന്നയിക്കുന്നത്.
മറുഭാഗത്ത് അമേരിക്ക വെനസ്വേലക്കെതിരെ ആക്രമണം നടത്തിയതും പ്രസിഡന്റിന്റെ തടവിലാക്കിയതും എണ്ണ വിപണിയില്‍ ആശങ്ക ഇരട്ടിയാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. ഇവിടെയുള്ള ക്രൂഡ് ഓയില്‍ അമേരിക്ക നിയന്ത്രണത്തിലാക്കുമെന്നാണ് ഒടുവിലെ വിവരങ്ങള്‍. അമേരിക്ക കൂടുതലായി വെനസ്വേലയിലെ എണ്ണ വാങ്ങാന്‍ ഒരുങ്ങുകയാണ്. തങ്ങള്‍ക്കും അവസരം വേണമെന്ന് റിലയന്‍സ് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തിപ്പെടുകയാണ്. അമേരിക്കയും ഇസ്രായേലുമാണ് ഇതിന് പിന്നില്‍ എന്ന് ഇറാന് ആരോപിക്കുന്നു. എന്നാല്‍ അവശ്യ വസ്തുക്കളുടെ വില വര്‍ധിച്ചതാണ് കാരണം എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന് ലോകത്തെ പ്രധാന എണ്ണ രാജ്യമാണ്. ഈ മൂന്ന് സംഭവങ്ങളുമാണ് വിപണിയില്‍ ക്രൂഡ് വില കൂട്ടുന്നത്. സൗദി അറേബ്യ ആഗ്രഹിക്കുന്നതും ഇതാണ്. ക്രൂഡ് വരുമാനമാണ് സൗദിയുടെ പ്രധാന ആശ്രയം. വരുമാനം ഉയര്‍ന്നാല്‍ മാത്രമേ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ബ്രഹദ് പദ്ധതികള്‍ നടപ്പാകൂ.
-
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
പെട്രോൾ-ഡീസൽ വില വർധന; നിർണായക തീരുമാനം എടുത്ത് കേന്ദ്ര സർക്കാർ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications