Get Updates
Get notified of breaking news, exclusive insights, and must-see stories!

മെസ്സിയെ 'വിലയ്‌ക്കെടുത്ത്' സൗദി അറേബ്യ; കോടികളുടെ ഡീല്‍, അര്‍ജന്റീന താരം ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

റിയാദ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുമായി മെഗാ ഡീലിന് സൗദി അറേബ്യ. താരത്തെ സൗദി ക്ലബുകളില്‍ എത്തിക്കാന്‍ നേരത്തെ വമ്പന്‍ ശ്രമങ്ങള്‍ നടന്നതിന് പിന്നാലെയാണ് മറ്റൊരു ശ്രമം. ആദ്യത്തെ ശ്രമം പരാജയപ്പെട്ടപ്പോള്‍, രണ്ടാമത്തേത് വിജയിച്ചിരിക്കുകയാണ്.മെസ്സിയുമായി 25 മില്യണിന്റെ കരാര്‍ സൗദി ഒപ്പിട്ടതായിട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന്റെ വിശദാംശങ്ങള്‍ അമ്പരപ്പിക്കുന്നതാണ്.സൗദി ക്ലബുകളില്‍ താരം കളിച്ചില്ലെങ്കിലും, മെസ്സിയുടെ പ്രഭാവം രാജ്യത്താകെ ഈ കരാറിന് ശേഷം ഉണ്ടാവുമെന്ന് ഉറപ്പുവരുത്താനും സാധിച്ചിരിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് സൗദിയിലെ താരപൊലിമയ്ക്ക് മാറ്റുകൂട്ടുന്നതാണ് മെസ്സിയുമായുള്ള ഈ കരാര്‍.

lionel-messi-saudi-arabia

മെസ്സിയുടെ സ്വപ്‌ന തുല്യമായ കരാര്‍

ലയണല്‍ മെസ്സിയെ സൗദി ക്ലബുകളില്‍ എത്തിക്കാന്‍ സാധിക്കാത്തതില്‍ പല ആരാധകരും നേരത്തെ നിരാശ അറിയിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും ഒരേ ലീഗില്‍ കളിക്കുന്നത് കാണാന്‍ സാധിക്കില്ലെന്നായിരുന്നു പലരുടെയും പരാതി.സൗദിയുടെ എല്ലാ പരാതിയും പരിഹരിക്കുന്ന ഡീലാണ് മെസ്സിയുമായി ഉണ്ടാക്കിയിരിക്കുന്നത്. 25 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലാണെങ്കില്‍ 205 കോടി രൂപയില്‍ അധികം മൂല്യം വരും.

എന്തൊക്കെ ചെയ്യണം സൂപ്പര്‍ താരം

മൂന്ന് വര്‍ഷത്തേക്കാണ് ഈ കരാര്‍. മെസ്സി ഈ കരാര്‍ പ്രകാരം ചില കാര്യങ്ങള്‍ സൗദിക്കായി ചെയ്യണം. ആദ്യത്തേത് ചില സുപ്രധാനപ്പെട്ട പരസ്യങ്ങളുടെ ഭാഗമാവുകയാണ്. സൗദി ടൂറിസം വകുപ്പിന്റെ കരാര്‍ ആയത് കൊണ്ട് അതുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളായിരിക്കും ഉണ്ടാവുക.അതുപോലെ ഫുട്‌ബോള്‍ ലീഗ്, ടൂറിസത്തിലെ പ്രധാന ആകര്‍ഷണമായിട്ടാണ് സൗദി അവകാശപ്പെടുന്നത്.

പരസ്യങ്ങളില്‍ ഫുട്‌ബോളിന്റെ സാന്നിധ്യവുമുണ്ടാകാം. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, സൗദിയിലേക്ക് യാത്രകള്‍ എന്നിവ മെസ്സി ചെയ്യേണ്ടി വരും.കുടുംബവുമൊന്നിച്ച് അവധിയാഘോഷിക്കാന്‍ മെസ്സിക്കും കുടുംബത്തിനും സൗദിയിലേക്ക് വരാം. ടൂറിസത്തിന്റെ ഭാഗമായത് കൊണ്ട് ഈ യാത്ര സൗജന്യമായിരിക്കും.

വിവാദ യാത്രയ്ക്ക് പിന്നില്‍

മെസ്സി നേരത്തെ ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ ഭാഗമായിരുന്നു. ആ സമയം സൗദിയിലേക്ക് വിവാദ യാത്ര താരം നടത്തിയിരുന്നു. ടീമിന്റെ പരിശീലനത്തില്‍ പങ്കെടുക്കാതെയായിരുന്നു ഈ യാത്ര.പിന്നീട് മെസ്സി മാപ്പുപറഞ്ഞിരുന്നു. ഈ യാത്ര സൗദി ടൂറിസം വകുപ്പുമായുള്ള ചര്‍ച്ചകള്‍ക്കും, മെഗാ മില്യണ്‍ ഡീലിനും വേണ്ടിയായിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി ടൂറിസത്തെ പരമാവധി പ്രൊമോട്ട് ചെയ്യാനുള്ളതാണ് ഈ കരാര്‍.സൗദിയില്‍ നിരവധി പരിപാടികള്‍ നിക്ഷേപങ്ങളെ സ്വീകരിക്കാനായി നടത്തുന്നുണ്ട്. അതിലെല്ലാം മെസ്സിയുടെ പരസ്യങ്ങളും, സന്ദര്‍ശനങ്ങളുമെല്ലാം സഹായകരമായി മാറിയേക്കും.

സൗദിയുടെ ഓഫര്‍ തള്ളി

സൗദി ഫുട്‌ബോള്‍ ക്ലബുകളില്‍ നിന്നുള്ള ഓഫര്‍ നേരത്തെ മെസ്സി തള്ളിയിരുന്നു. അല്‍ അഹ്ലിയാണ് മെസ്സിയെ സമീപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ വമ്പന്‍ തുകയാണ് മെസ്സിക്ക് ഓഫര്‍ ചെയ്തത്. എന്നാല്‍ മേജര്‍ ലീഗ് സോക്കറിലേക്ക് പോകാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഇന്റര്‍ മയാമിയിലാണ് മെസ്സി കളിക്കുക. പണമായിരുന്നു വിഷയമെങ്കില്‍ താന്‍ മറ്റ് ക്ലബുകള്‍ക്ക് വേണ്ടി കളിക്കുമായിരുന്നു എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു.

ഒന്നും മിണ്ടാനാവില്ല

സൗദിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ മെസ്സിക്കുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ പുതിയ ഡീലിന്റെ പശ്ചാത്തലത്തില്‍ സൗദിക്കെതിരെ ഒന്നും പറയാന്‍ മെസ്സിക്ക് സാധിക്കില്ല. സൗദിയുടെ ഇമേജിനെ ബാധിക്കുന്ന ഒന്നും പറയില്ലെന്നും മെസ്സി തീരുമാനിച്ചിരിക്കുകയാണ്. അതേസമയം മെസ്സിയില്ലെങ്കില്‍ സൗദി പ്രൊ ലീഗ് മുന്നോട്ട് കുതിക്കുകയാണ്. കരീം ബെന്‍സേമ, എന്‍ഗോളെ കാന്റെ എന്നിവരെ ക്ലബുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഇനിയും ഒട്ടനവധി താരങ്ങള്‍ സൗദി ലീഗിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+