കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദിനെ ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രണം; ശക്തമായ മറുപടിയുമായി സൗദി അറേബ്യ

Google Oneindia Malayalam News

റിയാദ്: കൊറോണ വൈറസ് വ്യാനത്തിന്‍റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ആക്രമം വീണ്ടും ആരംഭിച്ച് ഹുതികള്‍. സൗദി അറേബ്യന്‍ തലസ്ഥാനമായി റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമത്തെ ആക്രമണത്തെ സൗദി ഭരണകൂടം ശക്തമായി അപലപിച്ചു. റിയാദില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തി ഡ്രോണുകളും മിസൈലുകളും കഴിഞ്ഞ ദിവസം അറബ് സഖ്യസേന തകര്‍ത്തിരുന്നു. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സഖ്യസേനാ തലവന്‍ കേണല്‍ തുര്‍കി അല്‍ മാലിക്കി വ്യക്തമാക്കിയത്.

Recommended Video

cmsvideo
റിയാദിനെ ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രണം | Oneindia Malayalam
ശക്തമായ ഭാഷയില്‍

ശക്തമായ ഭാഷയില്‍

ആക്രമ​ണ നീക്കത്തെ ശക്തമായ ഭാഷയിലാണ് സൗദി ഭരമകൂടം അപലപിച്ചത്. എട്ട് സായുധ ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റിയാദിനെ അക്രമിക്കാനായിരുന്നു ഹൂതികള്‍ ലക്ഷ്യമിട്ടത്. ഈ ആക്രമണ പദ്ധതി തീര്‍ത്തും അപലപനീയമാണെന്ന് സൗദി മന്ത്രിസഭ അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സി എസ്പിഎ യാണ് സൗദി മന്ത്രിസഭ ആക്രമണത്തെ അപലപിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹൂതികള്‍ പദ്ധതിയിട്ടത്

ഹൂതികള്‍ പദ്ധതിയിട്ടത്

രാജ്യത്തെ നൂറ് കണക്കിന് പൗരന്‍മാരുടെ ജീവന് വെല്ലുവിളിയുയര്‍ത്തുന്ന ഭീകരാക്രമണമായിരുന്ന ഹൂതികള്‍ പദ്ധതിയിട്ടത്. രണ്ടോളം സ്ഫോടനങ്ങള്‍ സൗദിയില്‍ ചൊവ്വാഴ്ച നടന്നിട്ടുണ്ട്. സൗദിയുടെ പ്രതിരോധ മന്ത്രാലയത്തേയും സൈനിക താവളത്തേയും തങ്ങള്‍ ആക്രമിച്ചുവെന്ന് ഹൂതികളും വെളിപ്പെടുത്തിയിട്ടുണ്ട്.

ആക്രമിക്കപ്പെട്ടോ

ആക്രമിക്കപ്പെട്ടോ

അതേസമയം, പ്രതിരോധ മന്ത്രാലയം ആക്രമിക്കപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. പ്രധാന റോഡില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വ്യക്തമായി കാണാന്‍ കഴിയുന്ന പ്രതിരോധ മന്ത്രാലാലയത്തിന്‍റെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് അധിക സുരക്ഷാ നടപടികളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു.

റിയാദ് ലക്ഷ്യമാക്കി

റിയാദ് ലക്ഷ്യമാക്കി

എന്നാല്‍, റിയാദ് ലക്ഷ്യമാക്കി വന്ന ഒരു മിസൈല്‍ വെടിവെച്ചിട്ടതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പറഞ്ഞു. ഇതിന്‍റെ അവശിഷ്ടങ്ങള്‍ വീണ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൗദിയുമായി നടക്കുന്ന സംഘര്‍ഷത്തിനിടെ ഹൂതികള്‍ നിരന്തരം വെടിവെപ്പ് നടത്തിയിരുന്നെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മേഘലയില്‍ ഏപ്രില്‍ 24നാണ് മേഖലയില്‍ അറബ് സഖ്യസേന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ആക്രണം കുറവായിരുന്നു.

വീണ്ടും ആക്രമണം

വീണ്ടും ആക്രമണം

എന്നാല്‍ വെടിനിര്‍ത്തല്‍ കാലാവാധി കഴിഞ്ഞതോടെ സൗദിക്കെതിരെ വീണ്ടും ആക്രമണം ശക്തമാക്കുയാണ് ഹൂതികള്‍. സുന്നികളായ ഭരണവര്‍ഗ്ഗവും, ഷിയാക്കളായ വിമതരും തമ്മില്‍ നടന്ന യുദ്ധത്തില്‍ സൗദി ഇടപെട്ടതോടെയാണ് ഹൂതികള്‍ സൗദിക്കെതിരെ തിരിഞ്ഞത്. 2014 അവസാനത്തോടെ ഹൂതികൾ തലസ്ഥാനമായ സന പിടിച്ചടക്കിയതുമുതൽ തെക്ക് സൗദി പിന്തുണയുള്ള സർക്കാരും വടക്ക് ആസ്ഥാനമായുള്ള ഹൂത്തി പ്രസ്ഥാനവും തമ്മിൽ യെമൻ വിഭജിക്കപ്പെടുകയായിരുന്നു.

യമനില്‍ കൊല്ലപ്പെട്ടത്

യമനില്‍ കൊല്ലപ്പെട്ടത്

ഏതാനും മാസങ്ങൾക്കുശേഷം 2015 മാർച്ചിൽ സൗദി നേതൃത്വത്തിലുള്ള സഖ്യം യെമന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. അതിന് ശേഷം നടന്ന സംഘര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് യമനില്‍ കൊല്ലപ്പെട്ടത്."ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി" എന്നാണ് യമന്‍ സംഘര്‍ഷത്തെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.

 ഉച്ചകോടി

ഉച്ചകോടി

അതിനിടെ യെമനിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ധനസമാഹരണ ഉച്ചകോടി നടത്താന്‍ ഐക്യരാഷ്ട്ര സഭ ഈ മാസം ആദ്യം തീരുമാനിച്ചിരുന്നു. സൗദി അറേബ്യയാണ് ഉച്ചകോടിക്ക് സഹ ആതിഥേയത്വം വഹിക്കുന്നത്. 2.4 ബില്യണ്‍ ഡോളര്‍ യെമനിനായി സമാഹരിക്കാനാണ് വിര്‍ച്വല്‍ ഉച്ചകോടി ലക്ഷ്യം വെക്കുന്നത്. തകര്‍ന്ന് തരിപ്പണമായ യെമനിലെ ആരോഗ്യ മേഖലയെ പറ്റി യുഎന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എതിര്‍പ്പുകള്‍

എതിര്‍പ്പുകള്‍

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ യെമനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യു.എന്‍ ധനമഹാഹരണത്തിലേക്ക് 15 ബില്യണ്‍ ഡോളറാണ് സൗദി നല്‍കിയത്. അതേസമയം, യെമനിലെ ഹൂതി വിമതര്‍ക്കെതിരെ ആക്രമണങ്ങല്‍ നടത്തുന്ന സൗദി അറേബ്യ ഉച്ചകോടിക്ക് സഹ ആതിഥേയത്വം വഹിക്കുന്നതില്‍ ഹൂതികളും സൗദി വിരുദ്ധരും എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്.

 ഇടത് മുന്നണിയിലേക്ക് പോവാന്‍ ഒരുങ്ങുന്നത് പിജെ ജോസഫ്; തങ്ങള്‍ പോവില്ലെന്ന് ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് പോവാന്‍ ഒരുങ്ങുന്നത് പിജെ ജോസഫ്; തങ്ങള്‍ പോവില്ലെന്ന് ജോസ് കെ മാണി

English summary
Saudi Arabia strongly condemned Houthis' missile attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X