ഇന്ത്യയില്‍ ഇറാഖിനെ മലർത്തി അടിച്ച് സൗദി അറേബ്യയുടെ മുന്നേറ്റം: സമീപകാലത്തെ വന്‍ നേട്ടം
ഡല്‍ഹി: ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഫെബ്രുവരിയില്‍ വന്‍ ഇടിവ്. ഫെബ്രുവരിയിൽ 3.61 ബില്യൺ ഡോളറിൻ്റെ വിതരണവുമായി റഷ്യ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി തുടരുന്നുവെങ്കിലും ഇത് മുന്‍ മാസത്തെ അപേക്ഷിച്ച് 19 ശതമാനത്തേക്കാള്‍ കുറവാണ്. ജനുവരിയിൽ റഷ്യയിൽ നിന്ന് 4.47 ബില്യൺ ഡോളറിൻ്റെ എണ്ണയായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്.
റഷ്യ വാഗ്ദാനം ചെയ്യുന്ന വിലക്കിഴിവ് കുറഞ്ഞ് വരുന്ന പശ്ചാത്തലത്തില്‍ കൂടിയിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതിയും മാസാമാസം കുറഞ്ഞ് വരുന്നത്. 2022 ഫെബ്രുവരിയിൽ ഉക്രെയ്‌നിലെ അധിനിവേശത്തിന് ശേഷം ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് സ്രോതസ്സാണ് റഷ്യ. പശ്ചാത്യ ഉപരോധങ്ങളുടെ പശ്ചാതലത്തില്‍ വലിയ തോതിലുള്ള ഇളവുകള്‍ വാഗ്ദാനം ചെയ്താരുന്ന റഷ്യ ഇന്ത്യന്‍ വിപണി പിടിച്ചത്.

2022-ൽ ബാരലിന് 30 ഡോളർ വരെ കിഴിവായിരുന്നു ഇന്ത്യയക്ക് ചൈന നല്‍കിയിരുന്നത്. ഇന്ത്യക്ക് മാത്രമല്ല, ചൈനയ്ക്കും സമാനമായ ഇളവ് റഷ്യ നല്‍കി. ഇതോടെ ചൈനയുടേയും ഏറ്റവും വലിയ എണ്ണ ഇറക്കുമതി പങ്കാളികളായി റഷ്യ മാറി. എന്നാല്‍ അടുത്തിടെ ബാരലിന് 5 ഡോളർ വരെയായി റഷ്യയുടെ വിലക്കിഴിവ് താഴ്ന്നിരുന്നു.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ വിതരണം ഫെബ്രുവരിയില്‍ 67.5% ഉയർന്ന് 2.6 ബില്യൺ ഡോളറിലെത്തി. ഇതോടെ ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത് എത്തി. സമീപകാലത്തെ സൗദി അറേബ്യയുടെ ഏറ്റവും വലിയ നേട്ടമാണിത്. ജനുവരിയിൽ 1.55 ബില്യൺ ഡോളറായിരുന്നു സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭൂരിഭാഗം സമയവും ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വലിയ വിതരണക്കാർ ഇറാഖായിരുന്നു. എന്നാല്‍ സൗദി അറേബ്യയുടെ കുതിപ്പ് ഫെബ്രുവരിയില്‍ അവർക്ക് വലിയ തിരിച്ചടിയായി. ജനുവരിയിലെ 2.54 ബില്യൺ ഡോളറിൽ നിന്ന് 11.6 ശതമാനം ഇടിഞ്ഞ് ഫെബ്രുവരിയിൽ 2.24 ബില്യൺ ഡോളർ മൂല്യമുള്ള വിതരണവുമായി ഇറാഖ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2024 ഫെബ്രുവരിയിലെ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതി ബിൽ 13.25 ബില്യൺ ഡോളറായിരുന്നു. ജനുവരിയിലെ 12.04 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 10% കൂടുതലാണിത്. ഫെബ്രുവരിയിൽ രാജ്യത്തെ പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം നേരിയ തോതിൽ കുറഞ്ഞിട്ടുമുണ്ട്. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ (പിപിഎസി) നിന്നുള്ള ഡാറ്റ കാണിക്കുന്നത് ഫെബ്രുവരിയിൽ പെട്രോളിയം ഉൽപ്പന്ന ഉപഭോഗം 19.75 ദശലക്ഷം ടണ്ണാണ്. ജനുവരിയിലെ 20.01 ദശലക്ഷം ടണ്ണിൽ നിന്നും 1.3 ശതമാനം കുറവാണ് ഇത്. എന്നാൽ, മാർച്ചിൽ ഇത് 21.09 ദശലക്ഷം ടണ്ണായി ഉയർന്നിട്ടുമുണ്ട്.












Click it and Unblock the Notifications