കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി സൗദി റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്; ഇല്ലെന്ന് സൗദി ഭരണകൂടം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള പോര് ശക്തമാകുന്നു. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം മുതല്‍ തുര്‍ക്കിയില്‍ നിന്നുള്ള ഇറച്ചി, മുട്ട തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ സൗദി ഇറക്കുന്നില്ല. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സൗദിയിലെ സോഷ്യല്‍ മീഡിയകളില്‍ നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ തുര്‍ക്കിയുമായി പ്രശ്‌നങ്ങളില്ല എന്നാണ് സൗദി ഔദ്യോഗികമായി പ്രതികരിച്ചിരുന്നത്. സൗദിയിലേക്കുള്ള വ്യാപര ഇടപാടില്‍ ഒട്ടേറെ തടസങ്ങള്‍ നേരിടുന്നുവെന്ന് തുര്‍ക്കി വ്യാപാരികള്‍ പറയുന്നു.

p

സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷഗ്ജി തുര്‍ക്കിയില്‍ വച്ച് കൊല്ലപ്പെട്ടതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷഗ്ജി കൊല്ലപ്പെട്ടത്. കേസില്‍ സൗദിയില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. ഖഷഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നില്ല എന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറിയിച്ചതെന്ന് തുര്‍ക്കി സര്‍ക്കാര്‍ പറയുന്നു.

ഇറാന്റെ രഹസ്യമറ തകര്‍ന്നു; മുഹ്‌സിന്‍ കൊല്ലപ്പെട്ടത് നടുറോഡില്‍!! പിന്നില്‍ ഇസ്രായേല്‍, തിരിച്ചടി വരുംഇറാന്റെ രഹസ്യമറ തകര്‍ന്നു; മുഹ്‌സിന്‍ കൊല്ലപ്പെട്ടത് നടുറോഡില്‍!! പിന്നില്‍ ഇസ്രായേല്‍, തിരിച്ചടി വരും

എന്നാല്‍ വ്യാപാരികള്‍ പറയുന്നത് മറിച്ചാണ്. സൗദിയിലേക്ക് ചരക്കുകള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. സൗദിയിലേക്കുള്ള കയറ്റുമതിയില്‍ 16 ശതമാനം ഇടിവ് വന്നിട്ടുണ്ട് എന്ന് ട്രേഡ് യൂണിയന്‍ അറിയിച്ചു. സൗദിയുടെ നടപടിക്കെതിരെ ഒരു പക്ഷേ തുര്‍ക്കി ലോക വ്യാപാര സംഘടനയെ സമീപിച്ചേക്കുമെന്നാണ് വിവരം. തുര്‍ക്കിയമായി നല്ല ബന്ധമാണുള്ളതെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്

കഴിഞ്ഞ വാരം ആദ്യത്തില്‍ സൗദി രാജാവ് സല്‍മാനെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചായിരുന്നു ചര്‍ച്ച. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ സൗദിയില്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നിരുന്നു. ഇതിന് തൊട്ടുമുമ്പാണ് ഉര്‍ദുഗാന്‍ സൗദി രാജാവിനെ വിളിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
UAE suspends issuance of visitor visas to Pakistan & 11 other countries | Oneindia Malayalam

ലിബിയ, സിറിയ സംഘര്‍ഷം, ഇറാന്‍ ബന്ധം, ഖത്തറുമായുള്ള അടുപ്പം എന്നീ കാര്യങ്ങളിലെല്ലാം രണ്ടു നിലപാടുകളാണ് സൗദിക്കും തുര്‍ക്കിക്കുമുള്ളത്. അതിനിടെയാണ് ജമാല്‍ ഖഷഗ്ജിയുടെ മരണം. സൗദി കോണ്‍സുലേറ്റിലേക്ക് കയറിപ്പോയ ഖഷഗ്ജിയെ പിന്നീട് കണ്ടിട്ടില്ല. ഓഫീസില്‍ വച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അജ്ഞാത കേന്ദ്രത്തില്‍ സംസ്‌കരിച്ചു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

English summary
Saudi Arabia suspended Some Turkish imports- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X