Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ എല്ലാം വളരെ പെട്ടെന്ന്!! കനേഡിയന്‍ അംബാസഡറെ പുറത്താക്കി; ബന്ധം അവസാനിപ്പിച്ചു

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ പല തീരുമാനങ്ങളും വളരെ പെട്ടെന്നാണ്. വളരെ പ്രത്യാഘാതമുണ്ടാകുമെന്ന് സംശയിക്കുന്ന തീരുമാനങ്ങള്‍ പോരും ഞൊടിയിടയില്‍ എടുക്കും. കാനഡയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ. കാനഡ സൗദിയെ ആക്രമിക്കുന്നുവെന്നാണ് ഭരണകൂടം നല്‍കിയ വിശദീകരണം. അമേരിക്കയുടെ സഖ്യകക്ഷിയാണ് സൗദി അറേബ്യ. കാനഡയും അങ്ങനെ തന്നെ. സഖ്യരാജ്യങ്ങളുടെ ഏറ്റുമുട്ടലില്‍ പ്രശ്‌നപരിഹാരത്തിന് അമേരിക്ക ഇടപെടുമെന്നാണ് കരുതുന്നത്. എന്താണ് കാനഡയുമായി ബന്ധം അവസാനിപ്പിക്കാന്‍ സൗദിയെ പ്രകോപിപ്പിച്ച വിഷയം. വിവരിക്കാം....

എല്ലാ ബന്ധങ്ങളും റദ്ദാക്കി

എല്ലാ ബന്ധങ്ങളും റദ്ദാക്കി

കാനഡയുമായുള്ള എല്ലാ ബന്ധങ്ങളും സൗദി അറേബ്യ റദ്ദാക്കി. അവരുമായി സാമ്പത്തിക ഇടപാടുകള്‍ ഇനിയില്ലെന്ന് പ്രഖ്യാപിച്ചു. വ്യാപാര ഇടപാടുകളും മരവിപ്പിച്ചു. നേരത്തെയുണ്ടാക്കിയ ആയുധ ഇടപാടുകളുടെ കാര്യം അനിശ്ചിതത്വത്തിലാണ്.

 കാരണം ഇതാണ്

കാരണം ഇതാണ്

കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നാണ് സൗദി അറേബ്യ പറയുന്നത്. കാനഡയുടെ അംബാസഡറെ സൗദി അറേബ്യ പുറത്താക്കി. കാനഡയിലുള്ള സൗദി അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. 24 മണിക്കൂറുകള്‍ക്കകം കാനഡയുടെ അംബാസഡര്‍ രാജ്യം വിടണമെന്നാണ് നല്‍കിയ നിര്‍ദേശം.

കാനഡയുടെ വിമര്‍ശനം

കാനഡയുടെ വിമര്‍ശനം

അടുത്തിടെ സൗദിയില്‍ ചില സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സൗദി ഭരണകൂടത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരാണ് അറസ്റ്റിലായത്. ഇതില്‍ വനിതകളും ഉള്‍പ്പെടും. ഈ നടപടിക്കെതിരെ കാനഡ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു.

വിദേശ ഇടപെടല്‍

വിദേശ ഇടപെടല്‍

സൗദി-അമേരിക്കനായ വനിതാ അവകാശ പ്രവര്‍ത്തക സമര്‍ ബദവിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സൗദിയില്‍ പുരുഷ മേധാവിത്വമാണെന്നും അതവസാനിപ്പിക്കണമെന്നും ബദവി ആവശ്യപ്പെട്ടിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് നടക്കുന്ന കാര്യത്തില്‍ വിദേശരാജ്യം ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 ആക്രമിക്കുന്നതിന് തുല്യം

ആക്രമിക്കുന്നതിന് തുല്യം

അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് കാനഡ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതെന്നാണ് സൗദിയുടെ ചോദ്യം. കാനഡയുടെ നിലപാട് സൗദിയെ ആക്രമിക്കുന്നതിന് തുല്യമാണെന്നും സൗദി വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

കൂടുതല്‍ ശക്തമായ നടപടികള്‍

കൂടുതല്‍ ശക്തമായ നടപടികള്‍

കാനഡക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സൗദി കൈക്കൊള്ളുമെന്നാണ് വിവരം. കാനഡ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത്രയും ശക്തമായ നടപടിയെടുക്കാന്‍ കാരണമെന്താണ് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം രേഖാമൂലം സൗദിയോട് ചോദിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

സൗദി പരിഷ്‌കരണ പാത

സൗദി പരിഷ്‌കരണ പാത

സൗദി അറേബ്യ ഒട്ടേറെ സ്ത്രീ അനുകൂല നടപടികള്‍ എടുത്തുവരികയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനം ഭരണകൂടം സ്വീകരിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വനിതകള്‍ക്ക് സ്വന്തമായി വ്യവസായങ്ങള്‍ തുടങ്ങാനും കായിക മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിന് മൈതാനങ്ങളില്‍ എത്താനും അവസരം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+