കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര റദ്ദാക്കി സൗദി അറേബ്യ

Google Oneindia Malayalam News

റിയാദ്: ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയുടെ തീരുമാനം. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനിച്ചു. കൊറോണ രോഗം ഇന്ത്യയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളലേക്കുള്ള വിമാന സര്‍വീസുകളും സൗദി താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
saudi arabia cancelled all flights from india | Oneindia Malayalam

സൗദി സിവില്‍ വ്യോമയാന അതോറിറ്റിയായ ഗാക ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. എത്ര കാലത്തേക്കാണ് വിമാന യാത്ര നിര്‍ത്തിവച്ചത് എന്ന് വ്യക്തമല്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

 14 ദിവസം മുമ്പ് വരെ

14 ദിവസം മുമ്പ് വരെ

സൗദിയിലേക്ക് എത്തുന്നതിന് 14 ദിവസം മുമ്പ് വരെ ഇന്ത്യയിലോ ബ്രസീലിലോ അര്‍ജന്റീനയിലോ ആണ് യാത്രക്കാരന്‍ താമസിച്ചിരുന്നത് എങ്കില്‍ പ്രവേശനം അനുവദിക്കില്ല എന്നാണ് വിമാന കമ്പനികള്‍ക്ക് നല്‍കിയ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തുന്നവര്‍ക്ക് ഇതില്‍ ഇളവ് നല്‍കുമെന്നും ഗാക വിശദീകരിച്ചു. സൗദിയില്‍ നിന്ന് ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് തിരിക്കാന്‍ അവസരം കാത്തിരിക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

എത്രകാലത്തേക്കാണ് നിരോധനം

എത്രകാലത്തേക്കാണ് നിരോധനം

എത്രകാലത്തേക്കാണ് യാത്രാ നിരോധനം എന്ന് ഗാക വ്യക്തമാക്കുന്നില്ല. സെപ്തബര്‍ 22ന് രാത്രിയാണ് വിമാന കമ്പനികള്‍ക്ക് ഈ നിര്‍ദേശം ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള വിമാന കമ്പനികള്‍ക്ക് സൗദിയിലേക്ക് സര്‍വീസ് നടത്താന്‍ ഇനിയൊരു അറിയിപ്പ ഉണ്ടാകും വരെ സാധിക്കില്ല. മാത്രമല്ല, ഇന്ത്യയില്‍ നിന്ന് വരുന്ന ഗള്‍ഫ് മേഖലയിലെ വിമാനങ്ങള്‍ക്കും സര്‍വീസ് അസാധ്യമാകും.

മറ്റു രാജ്യങ്ങളും നിലപാട് കടുപ്പിക്കുമോ

മറ്റു രാജ്യങ്ങളും നിലപാട് കടുപ്പിക്കുമോ

ഇന്ത്യയില്‍ കൊറോണ രോഗം അതിവേഗം വ്യാപിക്കുകയാണ്. ഇതു തന്നെയാണ് സൗദിയുടെ കടുത്ത തീരുമാനത്തിന് കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൗദി തീരുമാനം കടുപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളും സമാനമായ തീരുമാനം എടുത്തേക്കും. ഇതാകട്ടെ മലയാളികളായ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുകയും ചെയ്യും.

കേന്ദ്രം ഇടപെടാന്‍ സാധ്യത

കേന്ദ്രം ഇടപെടാന്‍ സാധ്യത

കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്നാണ് കരുതുന്നത്. എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ വിമാന കമ്പനികളെല്ലാം സൗദിയിലേക്കും തിരിച്ചും കഴിഞ്ഞ കുറച്ച് ആഴ്ചകളായി സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യ ഒട്ടേറെ രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും അതില്‍ സൗദിയില്ല. ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നിവയുമായെല്ലാം എയര്‍ ബബിള്‍ കരാറുണ്ട്.

ഇന്ത്യയില്‍ നിരോധനം 30 വരെ

ഇന്ത്യയില്‍ നിരോധനം 30 വരെ

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് നിരോധനം നിലവിലുണ്ട്. സെപ്തംബര്‍ 30 വരെയാണ് നിരോധനം. അതേസമയം, എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ച രാജ്യങ്ങളിലേക്കും വന്ദേഭാരത് പദ്ധതിയുടെ ഭാഗമായുള്ള സര്‍വീസുകളും തുടരുന്നുണ്ട്. ഇതിനിടെയാണ് സൗദിയുടെ തീരുമാനം വന്നിരിക്കുന്നത്. ഇതോടെ വന്ദേഭാരത് ദൗത്യവും നിലക്കുമെന്നാണ് വിവരം.

സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്സൗദി അറേബ്യ ഉംറ തീര്‍ഥാടനം ആരംഭിക്കുന്നു; ഒക്ടോബര്‍ 4 മുതല്‍, ആദ്യഘട്ട അനുമതി ലഭിക്കുന്നവര്‍ ഇവരാണ്

കശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചുകശ്മീരില്‍ തൊട്ട് വീണ്ടും തുര്‍ക്കി; കത്തുന്ന വിഷയം എന്ന് ഉര്‍ദുഗാന്‍, ഇന്ത്യയുടെ താക്കീത് അവഗണിച്ചു

English summary
Saudi Arabia suspends flights to and from India and Brazil, Argentina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X