അമേരിക്കയും 'പിടിച്ചടക്കി' സൗദി അറേബ്യ!!! ഡൊണാള്‍ഡ് ട്രംപും ലോകവും ഒരുപോലെ ഞെട്ടി...
സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ കമ്പനിയായ സൗദി അരാംകോയാണ് ആര്‍തര്‍ റിഫൈനറി ഏറ്റെടുത്തത്.
ഓസ്റ്റിന്‍: ലോകം ഞെട്ടിത്തരിച്ച ഒരു സ്വന്തമാക്കലാണ് കഴിഞ്ഞ ദിവസം നടന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയായ ആര്‍തര്‍ റിഫൈനറി ഇനി സൗദി അറേബ്യയുടെ നിയന്ത്രണത്തില്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഉടമ്പടി പ്രകാരമാണ് സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓയില്‍ കമ്പനിയായ സൗദി അരാംകോ ആര്‍തര്‍ റിഫൈനറി ഏറ്റെടുത്തത്.
അമേരിക്കയിലെ ഏറ്റവും വലിയ റിഫൈനറിയാണ് പോര്‍ട്ട് ആര്‍തര്‍. സൗദി അരാംകോ പോര്‍ട്ട് ആര്‍തര്‍ റിഫൈനറിയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തതോടെ ദിവസേന ആറു ലക്ഷത്തിലധികം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന, വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ റിഫൈനറിയായി മാറുമെന്നാണ് സിഎന്‍എന്‍ മണി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംയുക്ത സംരഭം...
മോട്ടിവ എന്റര്‍പ്രൈസസ് എന്ന് വിളിക്കുന്ന റോയല്‍ ഡച്ച് ഷെല്‍(ആര്‍ഡിഎസ്എ)മായി ചേര്‍ന്നാണ് സൗദി അരാംകോ ആദ്യമായി ആര്‍തര്‍ റിഫൈറിയില്‍ പങ്കാളിത്തം ആരംഭിക്കുന്നത്. ഇരു കമ്പനികളുടെയും സംയുക്ത സംരഭ പ്രകാരം 50% ഓഹരി മാത്രമാണ് അരാംകോയ്ക്ക് ആദ്യമുണ്ടായിരുന്നത്.

പൂര്‍ണ്ണമായും ഏറ്റെടുത്തു...
സൗദി അരാംകോയുമായുള്ള സംയുക്ത സംരഭത്തില്‍ പിന്മാറാന്‍ 2016ലാണ് ഷെല്‍ തീരുമാനമെടുത്തത്. ഇതുപ്രകാരം മുഴുവന്‍ നിയന്ത്രണവും സൗദി അരാംകോയ്ക്ക് നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.

സൗദി അരാംകോ
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ഷെല്‍ അറിയിച്ചത്. ഇതോടെ ആര്‍തര്‍ റിഫൈനറിയുടെ പൂര്‍ണ്ണ നിയന്ത്രണം സൗദി അരാംകോ സ്വന്തമാക്കിയിരിക്കുകയാണ്.

പൂര്‍ണ്ണമായും...
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതോടെ പോര്‍ട്ട് ആര്‍തര്‍ റിഫൈനറിയുടെ സമ്പൂര്‍ണ്ണ ഉടമസ്ഥതാവകാശം സൗദി അരാംകോയ്ക്ക് സ്വന്തമായി.

അവകാശവും സൗദി അരാംകോയ്ക്ക്...
24 വിതരണ കേന്ദ്രങ്ങളിലൂടെ ഷെല്‍ ബ്രാന്‍ഡിലുള്ള പെട്രോളും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന, ടെക്‌സാസ് തുടങ്ങിയ മേഖലകളില്‍ വില്‍ക്കാനുള്ള അവകാശവും സൗദി അരാംകോയ്ക്ക് ലഭിച്ചു.

ക്രൂഡോയില്‍ ഇറക്കുമതിയില്‍ വര്‍ദ്ധന...
കാനഡ കഴിഞ്ഞാല്‍ അമേരിക്കയിലേക്ക് ഏറ്റവുമധികം ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്നുമാണ്. 1.3മില്യണ്‍ ബാരലാണ് ഫെബ്രുവരിയിലെ കണക്ക് പ്രകാരം ഒരു ദിവസം ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൗദിയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയില്‍ 32% വര്‍ദ്ധനയുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications