കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നിന്റെ കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ട് തടയുമെന്ന് സൗദി, പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യം!

Google Oneindia Malayalam News

ഇഞ്ചിയോണ്‍: അമേരിക്കയ്ക്ക് പിന്നാലെ ഐക്യരാഷ്ട്ര സഭയെ വെല്ലുവിളിച്ച് സൗദി അറേബ്യ. യുഎന്നിന്റെ നിര്‍ണായകമായ കാലാവസ്ഥ വ്യതിയാന ബില്‍ തടയുമെന്നാണ് സൗദിയുടെ ഭീഷണി. സൗദി എതിര്‍ത്താല്‍ ഇത് പാസാകുന്ന കാര്യം കഷ്ടമാകും. പക്ഷേ സൗദിയുടെ എതിര്‍പ്പ് യുഎന്നിനല്‍ വലിയ പ്രശ്‌നങ്ങള്‍ വഴിവെക്കുമെന്നാണ് സൂചന. നേരത്തെ പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയിരുന്നു. ഇത് ഉടമ്പടിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതായിരുന്നു.

ഇതിന് പിന്നാലെയാണ് സൗദിയും യുഎന്നിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടെന്നാണ് സൂചന. അതേസമയം റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ സൗദിക്ക് താല്‍പര്യമില്ലാത്തതാണെന്ന് സൂചനയുണ്ട്. നേരത്തെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കിയതടക്കമുള്ള നീക്കങ്ങളിലൂടെ ഐക്യരാഷ്ട്രസഭയുമായി തുറന്ന പോരിലായിരുന്നു അമേരിക്ക. സൗദി കൂടി വന്നതോടെ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പിന്തുണയില്ലാതെ റിപ്പോര്‍ട്ട് പുറത്തിറക്കാനാവില്ല.

യുഎന്നിനെ എതിര്‍ക്കാന്‍ കാരണം

യുഎന്നിനെ എതിര്‍ക്കാന്‍ കാരണം

യുഎന്‍ റിപ്പോര്‍ട്ടില്‍ കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ടിലെ സുപ്രധാന കാര്യവും ഇതുതന്നെയാണ്. എന്നാല്‍ കാര്‍ബണ്‍ ഉപഭോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് സൗദി. ഇത് കുറയ്ക്കുന്നത് വ്യവസായങ്ങളെയും കയറ്റുമതിയെയും ബാധിക്കുമെന്ന് സൗദിക്കറിയാം. ഈ ഭാഗം റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കുകയോ അത് ഭേദഗതി വരുത്തുകയോ ചെയ്യണമെന്നാണ് സൗദിയുടെ ആവശ്യം. അതല്ലെങ്കില്‍ റിപ്പോര്‍ട്ടിനെ തടയുമെന്നാണ് സൗദിയുടെ ഭീഷണി.

 ആഗോള താപനം തടയാന്‍

ആഗോള താപനം തടയാന്‍

ആഗോള താപനം അതിരൂക്ഷമായ സൗഹചര്യത്തില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന റിപ്പോര്‍ട്ടാണ് ഇത്. 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ആഗോള താപത്തെ കുറയ്ക്കാനുള്ള കാര്യങ്ങളെ കുറിച്ചാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന യോഗത്തിലാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. സൗദി അറേബ്യയുടെ പ്രധാന കയറ്റുമതിയായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

 കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പഠനം

കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പഠനം

6000 കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് 500 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിരവധി പഠനങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇത് വിലയിരുത്തിയ ശേഷം സഭയില്‍ അംഗരാജ്യങ്ങളെല്ലാം ഒപ്പുവെയ്ക്കുന്നതാണ് രീതി. എന്നാല്‍ ഇതിനെ ഏതെങ്കിലും ഒരു രാജ്യം എതിര്‍ത്താല്‍ റിപ്പോര്‍ട്ട് പാസാകുമോയെന്നാണ് ഇനി അറിയാനുള്ളത്. അന്തരീക്ഷ താപത്തിന് കാരണമായ എല്ലാ വാതകങ്ങളെയും നിയന്ത്രിക്കണമെന്ന് റിപ്പോര്‍ട്ടുണ്ട്. ഐക്യരാഷ്ട്രസഭ സൗദിയെ വ്യാവസായികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

 സൗദിക്കൊപ്പം മറ്റ് രാജ്യങ്ങളും

സൗദിക്കൊപ്പം മറ്റ് രാജ്യങ്ങളും

റിപ്പോര്‍ട്ടിനെ തള്ളിക്കളയാന്‍ ചെറിയ ദ്വീപ് രാജ്യങ്ങളും അമേരിക്കയ്ക്കും സൗദിക്കൊപ്പമുണ്ട്. റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ചാല്‍ സൗദിയുടെ എണ്ണ വ്യാപാര മേഖല തകരുമെന്നാണ് സൗദി അധികൃതര്‍ പറയുന്നത്. അതേസമയം 2030ഓടെയെങ്കിലും കാര്‍ബണ്‍ ഉപയോഗം ആഗോള തലത്തില്‍ കുറഞ്ഞാല്‍ മാത്രമാണ് ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കാന്‍ സാധിക്കുവെന്നാണ് യുഎന്നിന്റെ വാദം.

പാരീസ് ഉടമ്പടി

പാരീസ് ഉടമ്പടി

പാരീസില്‍ ചേര്‍ന്ന യുഎന്‍ ഉച്ചകോടിയിലാണ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് കൃത്യമായ കാര്യങ്ങള്‍ സംസാരിച്ചത്. ആഗോള താപനം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുക എന്നതായിരുന്നു അതിന്റെ തീരുമാനം. പ്രധാനമായും ഹരിത വാതകങ്ങളെ ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഫ്രാന്‍സ് 2040 ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുമെന്നും, 2022 ഓടെ കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

 അമേരിക്ക പിന്‍മാറി

അമേരിക്ക പിന്‍മാറി

നിര്‍ണായക ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായിട്ടായിരുന്നു അമേരിക്കയുടെ പിന്‍മാറ്റം. പദ്ധതി തങ്ങള്‍ക്ക് അനുകൂലമല്ലെന്നായിരുന്നു ട്രംപിന്റെ വാദം. 2019 നവംബര്‍ നാലോടെ പൂര്‍ണമായും ഈ പദ്ധതിയില്‍ നിന്ന് അമേരിക്ക പുറത്താവും. അതേസമയം ട്രംപിന്റെ പിന്മാറ്റം പല രാജ്യങ്ങളെയും ബാധിക്കുകയും ചെയ്തു. വ്യാവസായിക രാജ്യങ്ങളൊന്നും പാരീസ് ഉടമ്പടി പ്രകാരം പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. അമേരിക്ക പിന്മാറിയതോടെ പാരീസ് ഉടമ്പടിക്ക് ഗൗരവമില്ലാതായെന്ന് സൂചനയുണ്ട്.

 സൗദിയുടെ ഭീഷണി എന്തിന്

സൗദിയുടെ ഭീഷണി എന്തിന്

കല്‍ക്കരി ഉപയോഗിച്ചുള്ള കാര്യങ്ങള്‍ ഏറ്റവുമധികം ചെയ്യുന്നത് സൗദിയാണ്. സൗദിയുടെ കയറ്റുമതി ഭൂരിഭാഗവും പെട്രോളും ഡീസലും മറ്റ് ഇന്ധന പദാര്‍ത്ഥങ്ങളുമാണ്. അങ്ങനെ വരുമ്പോള്‍ റിപ്പോര്‍ട്ട് ഏറ്റവുമധികം ബാധിക്കുക സൗദിയെയാണ്. ഇതാണ് റിപ്പോര്‍ട്ട് തടയാനുള്ള നീക്കത്തിന് പിന്നില്‍. അമേരിക്ക എതിര്‍ക്കുന്നതിനുള്ള കാരണവും ഇതാണ്. കല്‍ക്കരി ഉപയോഗം കുറച്ച് ഹരിത ഇന്ധനം ഉപയോഗിക്കുന്നതിനോടും സൗദിക്ക് യോജിപ്പില്ല. തങ്ങളുടെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തീരുമാനമാണ് ഇതെന്നും സൗദി പറയുന്നു.

ഉപരോധത്തിനും തളര്‍ത്താനായില്ല, ഖത്തര്‍ കുതിക്കുന്നു; ഭരണകൂടത്തിന് രാജ്യാന്തര ഏജന്‍സിയുടെ അംഗീകാരംഉപരോധത്തിനും തളര്‍ത്താനായില്ല, ഖത്തര്‍ കുതിക്കുന്നു; ഭരണകൂടത്തിന് രാജ്യാന്തര ഏജന്‍സിയുടെ അംഗീകാരം

2019 ലും മോദി അധികാരം തുടരുമെന്ന് സര്‍വ്വേ; ദക്ഷിണേന്ത്യ കോണ്‍ഗ്രസ്സിനൊപ്പം, കണക്കുകള്‍ ഇങ്ങനെ2019 ലും മോദി അധികാരം തുടരുമെന്ന് സര്‍വ്വേ; ദക്ഷിണേന്ത്യ കോണ്‍ഗ്രസ്സിനൊപ്പം, കണക്കുകള്‍ ഇങ്ങനെ

English summary
saudi arabia threatens to block key un climate report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X