കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വിദേശികള്‍ക്ക് ചാകര; നിരവധി തൊഴിലുകള്‍!! വിദേശികളില്ലാതെ നടക്കില്ലെന്ന് സൗദി

Google Oneindia Malayalam News

Recommended Video

cmsvideo
വിദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തു സൗദി | Oneindia Malayalam

റിയാദ്: സൗദി അറേബ്യയും ഗള്‍ഫ് നാടുകളും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭൂമിയാണ്. അകലുംതോറും മാടി വിളിക്കുന്ന മരുഭൂമിയിലെ മരുപ്പച്ച. നിതാഖാത്തും സ്വകാര്യവല്‍ക്കരണവുമൊക്കെ ഒരു ഭാഗത്ത് സൗദിയില്‍ നടക്കുമ്പോള്‍ തന്നെ, ആ രാജ്യത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍ വിദേശകളെ കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അനധികൃതമായി താമസിച്ചിരുന്ന പതിനായിരങ്ങളെയാണ് സൗദി അടുത്തിടെ നാടുകടത്തിയത്. കൂടാതെ നിരവധി പേര്‍ ജോലി മതിയാക്കി നാടാണ് സുരക്ഷിതം എന്ന നിലപാടില്‍ രാജ്യം വിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിരവധി തൊഴിലുകള്‍ ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. സൗദി വളരുമ്പോള്‍ വിദേശികള്‍ക്കും ഗുണമാണെന്ന് കഴിഞ്ഞദിവസം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞത് വെറുതെയല്ല...

നിയമലംഘകര്‍ പോയി, അവസരങ്ങള്‍ ഏറെ

നിയമലംഘകര്‍ പോയി, അവസരങ്ങള്‍ ഏറെ

സൗദി അറേബ്യയില്‍ നിയമലംഘകരായി താമസിക്കുന്നവര്‍ അനേകായിരമാണ്. ഉംറക്കും മറ്റുമെത്തി രാജ്യത്ത് തങ്ങുന്നവര്‍ നിരവധിയായിരുന്നു. ഇവരെ കണ്ടെത്താന്‍ അടുത്തിടെ സര്‍ക്കാര്‍ കടുത്ത ചില നീക്കങ്ങള്‍ നടത്തി. മാത്രമല്ല സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ചില മേഖലകളില്‍ സ്വദേശികളെ കൂടുതല്‍ നിയമിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ജോലി മതിയാക്കി സൗദി വിട്ടവരും ഏറെയാണ്. എന്നാല്‍ ഇക്കാലയളവില്‍ സൗദിയിലേക്ക് ജോലി തേടിയെത്തിയ വിദേശികളുടെ എണ്ണം കുറവല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍ വിദേശികള്‍

കൂടുതല്‍ വിദേശികള്‍

സൗദിയില്‍ സ്വദേശി തൊഴിലാളികളെക്കാള്‍ കൂടുതല്‍ വിദേശി തൊഴിലാളികളാണ്. സ്വദേശികളെക്കാള്‍ നാലിരട്ടി വിദേശി തൊഴിലാളികളുണ്ടെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. വിദേശികള്‍ കൂടുതലും ജോലി ചെയ്യുന്നത് സേവന മേഖലകളിലാണ്. എന്നാല്‍ സേവന മേഖലകളില്‍ സ്വദേശികള്‍ കുറവാണ്. സ്വദേശികള്‍ കൂടുതലും ഓഫീസ് ജോലികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വന്‍കിട കമ്പനികളിലെല്ലാം സ്വദേശികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് അടുത്തിടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ഫലമാണ്. എങ്കിലും വിദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കുറ്റകൃത്യം നിയന്ത്രിക്കാന്‍

കുറ്റകൃത്യം നിയന്ത്രിക്കാന്‍

വിദേശികളില്‍ 27 ശതമാനം മാത്രമേ വന്‍കിട കമ്പനികളില്‍ ജോലി ചെയ്യുന്നുള്ളൂ. അധികവും ഇടത്തരവും ചെറിയതുമായ കമ്പനികളിലാണ്. നിയമ ലംഘകരമായി സൗദിയില്‍ ആയിരങ്ങള്‍ താമസിക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരം വ്യക്തികള്‍ നടത്തുന്ന കുറ്റകൃത്യം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഏറെ പ്രയാസം നേരിട്ടിരുന്നു. തുടര്‍ന്നാണ് നിയമലംഘകര്‍ക്കെതിരെ കടുത്ത നീക്കം തുടങ്ങിയതും ലക്ഷക്കണക്കിന് ആളുകളെ നാടുകടത്തിയതും. ഇപ്പോഴും സൗദിയില്‍ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. സൗദിയില്‍ വരാനിരിക്കുന്ന വികസനം വിദേശികള്‍ക്കും അഭിവൃദ്ധിക്ക് കളമൊരുക്കുമെന്നാണ് കിരീടവകാശി ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

ലക്ഷത്തിലധികം വിസകള്‍

ലക്ഷത്തിലധികം വിസകള്‍

കഴിഞ്ഞ 15 മാസത്തിനിടെ സ്വദേശിവല്‍ക്കരണം സൗദിയില്‍ ശക്തമാണ്. എന്നാല്‍ ഈ വേളയില്‍ തന്നെ എട്ട് ലക്ഷത്തിലധികം വിസകള്‍ സൗദി ഭരണകൂടം അനുവദിച്ചുവെന്നതും ശ്രദ്ധേയമാണ്. സ്വകാര്യ മേഖലയിലാണ് സൗദിയില്‍ ഇപ്പോള്‍ തൊഴിലവസരങ്ങള്‍ കൂടുതലുള്ളത്. ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്നും അതില്‍ 60 ശതമാനം വിദേശികളെയാണ് ആവശ്യമെന്നും സൗദി ഭരണകൂടം അറിയിക്കുന്നു. പക്ഷേ, സാധാരണ ജോലിക്കാര്‍ക്ക് സാധ്യത കുറവാണ്. കൂടുതല്‍ ആവശ്യം വിദ്യാസമ്പന്നരെയും വിദഗ്ധരായ ഉദ്യോഗാര്‍ഥികളെയുമാണ്. നിര്‍മാണ മേഖലയില്‍ കൂടുതലും വിദേശികള്‍ക്കാണ് ഒഴിച്ചിട്ടിരിക്കുന്നത്. വ്യാപാരം, ഹോട്ടല്‍ എന്നീ രംഗത്ത് 63 ശതമാനം ഒഴിവുകള്‍ വിദേശികള്‍ക്ക് മാറ്റിവച്ചിട്ടുണ്ട്.

ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം; ആണവ മാലിന്യ കേന്ദ്രം, ഭീഷണി തുരുത്തായി രാജ്യം!!

മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ; പുതിയ കേസ്, ഹസിന്‍ ജഹാന്റെ ഉദ്ദേശം മറ്റൊന്ന്!!മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ; പുതിയ കേസ്, ഹസിന്‍ ജഹാന്റെ ഉദ്ദേശം മറ്റൊന്ന്!!

English summary
Saudi arabia to give more opportunities to skilled expatriate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X