കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഇടപെടാന്‍ സൗദി; മുസ്ലിം രാജ്യങ്ങളുടെ യോഗം ചേരുന്നു, കരുനീക്കി പാകിസ്താന്‍

Google Oneindia Malayalam News

റിയാദ്/ഇസ്ലാമാബാദ്: മുസ്ലിം രാജ്യങ്ങളുടെ സമ്മേളനം വിളിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയ വേളയിലാണ് ഇക്കാര്യം അറിയിച്ചതത്രെ.

കശ്മീര്‍ വിഷയത്തില്‍ സൗദി ഇടപെടുമ്പോള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. ഇതുവരെ കശ്മീര്‍ വിഷയത്തില്‍ അകലം പാലിച്ചിരുന്ന സൗദി അറേബ്യ പാകിസ്താന്റെ സമ്മര്‍ദ്ദം മൂലമാണ് ഒഐസി യോഗം വിളിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

വിദേശകാര്യ മന്ത്രിമാരുടെ യോഗം

വിദേശകാര്യ മന്ത്രിമാരുടെ യോഗം

സൗദി-പാകിസ്താന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് കശ്മീര്‍ വിഷയത്തില്‍ സൗദിയില്‍ സമ്മേളനം വിളിക്കാന് തീരുമാനിച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലേഷ്യയില്‍ കഴിഞ്ഞാഴ്ച നടന്ന മുസ്ലിം നേതാക്കളുടെ യോഗത്തില്‍ സൗദിയുടെ ആവശ്യം പരിഗണിച്ച് പാകിസ്താന്‍ പങ്കെടുത്തിരുന്നില്ല.

പാകിസ്താനെ സമാധാനിപ്പിക്കാന്‍...

പാകിസ്താനെ സമാധാനിപ്പിക്കാന്‍...

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് വിളിച്ചു ചേര്‍ത്ത മുസ്ലിം നേതാക്കളുടെ യോഗത്തില്‍ പാകിസ്താന്‍ പങ്കെടുക്കരുതെന്ന് സൗദി ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതിന് പകരമായി സൗദിയോട് പ്രത്യേക യോഗം വിളിക്കാന്‍ പാകിസ്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരമാണ് കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരിക്കുന്നത്.

മലേഷ്യയിലെ യോഗ അജണ്ട

മലേഷ്യയിലെ യോഗ അജണ്ട

മുസ്ലിങ്ങള്‍ക്കെതിരെ ലോകത്ത് നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കഴിഞ്ഞാഴ്ച മലേഷ്യയില്‍ മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചത്. ഇതില്‍ സൗദിയും പാകിസ്താനും പങ്കെടുത്തിരുന്നില്ല. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പങ്കെടുത്തിരുന്നു. കൂടാതെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും യോഗത്തിനെത്തിയ പ്രമുഖനാണ്.

അകലം പാലിച്ച് സൗദി

അകലം പാലിച്ച് സൗദി

അതേസമയം, കശ്മീര്‍ വിഷയത്തില്‍ ഇതുവരെ ഇടപെടാത്ത രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുമായുള്ള ബന്ധം പതിവ് പോലെ തുടരുമെന്നാണ് സൗദി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ എന്നാണ് ആശങ്ക.

പാകിസ്താന്റെ മോഹം

പാകിസ്താന്റെ മോഹം

കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ്. മുസ്ലിം രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടണമെന്ന പാകിസ്താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിഷയത്തില്‍ അകലം പാലിക്കുകയാണ് ചെയ്തത്.

 തിയ്യതി തീരുമാനിച്ചിട്ടില്ല

തിയ്യതി തീരുമാനിച്ചിട്ടില്ല

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പിന്തുണ ലഭിക്കാത്തതില്‍ പാകിസ്താന് അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മലേഷ്യയിലെ യോഗം നടന്നത്. ഇതിന് ബദലായി സൗദി യോഗം വിളിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെടുകയായിരുന്നു. യോഗത്തിന്റെ തിയ്യതി പുറത്തുവിട്ടിട്ടില്ല.

ഇന്ത്യക്കെതിരെ മൂന്ന് രാജ്യങ്ങള്‍

ഇന്ത്യക്കെതിരെ മൂന്ന് രാജ്യങ്ങള്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തുവന്നത് പാകിസ്താനും, മലേഷ്യയും തുര്‍ക്കിയുമാണ്. ഇറാനും സൗദിയും യുഎഇയും ഇന്ത്യയെ കുറ്റപ്പെടുത്താതെയുള്ള നിലപാടാണ് സ്വീകരിച്ചത്. പാകിസ്താന്റെ കടുത്ത നീക്കങ്ങള്‍ സൗദി ഇടപെട്ട് തടഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത

മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത

മലേഷ്യയിലെ യോഗത്തില്‍ ഇറാനും തുര്‍ക്കിയും ഖത്തറും പങ്കെടുത്തത് പ്രധാന വാര്‍ത്തയായിരുന്നു. പാകിസ്താന് പുറമെ ഇന്തോനേഷ്യയും യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തതിന്റെ സൂചനയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുര്‍ക്കി പ്രസിഡന്റ് സൗദിക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

പൗരത്വ നിയമവും ചര്‍ച്ച

പൗരത്വ നിയമവും ചര്‍ച്ച

സൗദിയില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയും ചര്‍ച്ചയാകുമെന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ സംഭവങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചയാക്കുമെന്നും ഇന്ത്യയ്‌ക്കെതിരെ വികാരം വളര്‍ത്തുമെന്നും പാകിസ്താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

 ഇന്ത്യയുടെ നിലപാട്

ഇന്ത്യയുടെ നിലപാട്

കശ്മീര്‍ വിഷയത്തില്‍ മറ്റൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചര്‍ച്ചയ്ക്ക് മുന്‍കൈയ്യെടുക്കാന്‍ അമേരിക്ക രംഗത്തുവന്നിരുന്നെങ്കിലും ഇന്ത്യ നിലപാട് അറിയിച്ചതോടെ പിന്‍മാറുകയായിരുന്നു.

കശ്മീരില്‍ കേന്ദ്രഭരണം

കശ്മീരില്‍ കേന്ദ്രഭരണം

ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തുകളഞ്ഞത്. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാണ് നിലവില്‍. ലഡാക്കില്‍ കേന്ദ്രം നേരിട്ട് ഭരണം നടത്തും. അതേസമയം, കശ്മീരില്‍ സുരക്ഷാ ചുമതല കേന്ദ്രത്തിനായിക്കും.

English summary
Saudi Arabia to host OIC meet on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X