കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവധി കഴിഞ്ഞ എക്സിറ്റ് വിസയുമായി കഴിഞ്ഞാൽ 1000 റിയാൽ പിഴ: നിലപാട് കടുപ്പിച്ച് സൌദി

Google Oneindia Malayalam News

റിയാദ്: എക്സിറ്റ് വിസ നേടി രാജ്യം വിടാത്തവർക്ക് മുന്നറിയിപ്പുമായി സൌദി അറേബ്യ. എക്സിറ്റ് വിസ നേടി രാജ്യം വിടാതെ കാലാവധി അവസാനിക്കുന്നപക്ഷം ഇത്തരക്കാരിൽ നിന്ന് ആയിരം റിയാൽ പിഴയിനത്തിൽ ഈടാക്കുമെന്നാണ് സൌദി പാസ്പോർട്ട് വിഭാഗം അറിയിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചതോടെയാണ് കാലാവധി തീർന്ന താമസരേഖകകളുള്ളവരെയും വിസ കാലാവധി അവസാനിച്ചവരെയും രാജ്യത്ത് തങ്ങാൻ സൌദി അനുവദിച്ചത്.

ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളില്‍ ആക്രമണം, കല്ലേറ്, അമിത് ഷായ്ക്ക് കത്തെഴുതി ഘോഷ്!!ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളില്‍ ആക്രമണം, കല്ലേറ്, അമിത് ഷായ്ക്ക് കത്തെഴുതി ഘോഷ്!!

ചട്ടങ്ങൾ ഇങ്ങനെ

ചട്ടങ്ങൾ ഇങ്ങനെ

കാലാവധി അവസാനിച്ച വിസയുമായി രാജ്യത്ത് തങ്ങുന്നവരിൽ നിന്ന് കാലാവധി അവസാനിച്ച വിസ റദ്ദാക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനുമാണ് പിഴ ചുമത്തുന്നതെന്നും ജവാസത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവർക്ക് തന്നെ വീണ്ടും എക്സിറ്റ് വിസ അനുവദിക്കണം എന്നുണ്ടെങ്കിൽ ഇഖാമയ്ക്ക് കാലാവധിയുണ്ടായിരിക്കണമെന്നും ചട്ടമുണ്ട്. പാസ്പോർട്ട് വിഭാഗം ട്വിറ്ററിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ഇഖാമ നിർബന്ധം

ഇഖാമ നിർബന്ധം

ഒരു തൊഴിലാളിക്ക് എക്സിറ്റ് വിസ ലഭിച്ചുവെന്ന് പറഞ്ഞ ഒരു തൊഴിലുടമയുടെ ചോദ്യത്തിന് മറുപടിയായാണ് ഡയറക്ടറേറ്റിന്റെ കുറിപ്പ്. എന്നാൽ റെസിഡൻസി പെർമിറ്റും കാലഹരണപ്പെട്ട ശേഷവും ഇയാൾ രാജ്യം വിട്ടുപോകാത്തതിനാൽ എക്സിറ്റ് വിസ റദ്ദായി എന്നും ഇദ്ദേഹം ധരിപ്പിച്ചിരുന്നു. എന്നാൽ ഇഖാമ കാലാവധി ഉള്ളതായിരിക്കണം എന്ന് നിബന്ധനയുണ്ട്.

 ഇഖാമ അവസാനിച്ചാൽ

ഇഖാമ അവസാനിച്ചാൽ

ഇഖാമ കാലാവധി അവസാനിച്ചതാണ് എങ്കിൽ ഇത് പുതുക്കിയ ശേഷം മാത്രമായിരിക്കും എക്സിറ്റ് വിസ അനുവദിക്കുക. സൌദിയിൽ ഈ നിയമം നേരത്തെ തന്നെ പ്രാബല്യത്തിലുണ്ട്. കൊവിഡ് കാലത്ത് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് പിഴകൾ ചുമത്തുന്നത് ഒഴിവാക്കിയത്. എന്നാൽ കാലാവധി അവസാനിച്ച എല്ലാ വിസകളും സൌജന്യമായി പുതുക്കി നൽകിയിരുന്നു.

തൊഴിൽ നിയമം

തൊഴിൽ നിയമം

കഴിഞ്ഞ മാസമാണ് സൗദി അറേബ്യ സുപ്രധാന തൊഴിൽ പരിഷ്കാരങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വരുത്തിയത്. പുറത്തിറക്കി, തൊഴിൽ മാറ്റം അനുവദിക്കുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ്, റീ-എൻട്രി വിസ ഇഷ്യു എന്നിവ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നതുമായിരുന്നു ഈ പരിഷ്കാരങ്ങളിൽ ചിലത്. തൊഴിലുടമകളുടെ അംഗീകാരമില്ലാത്ത പ്രവാസികൾക്കായിരുന്നു ഇത് ബാധകമായി വന്നത്. മാർച്ച് 14 മുതലാണ് പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് അനുകൂലമായ നീക്കമാണ് സൌദി നടത്തിയത്.

Recommended Video

cmsvideo
UAE suspends issuance of visitor visas to Pakistan & 11 other countries | Oneindia Malayalam

English summary
Saudi Arabia to impose SR1,000 fine for staying with expired exit visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X