കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് ദൂത്; അമീറിന് രാജാവിന്റെ ക്ഷണം, ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നേക്കും

Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് മേഖലയില്‍ വ്യത്യസ്തമായ ചില നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൗദിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിക്കാന്‍ നീക്കം ആരംഭിച്ചു. സൗദി രാജാവ് സല്‍മാനാണ് ഖത്തര്‍ അമീറിനെ ക്ഷണിക്കുക. ഈ മാസം ഒമ്പതിന് സൗദിയിലേക്ക് വരണമെന്നാവശ്യപ്പെട്ടാണ് ക്ഷണമുണ്ടാകുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം സൗദിയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ഇപ്പോള്‍ ബന്ധം പുനസ്ഥാപിച്ചേക്കാമെന്ന സൂചനയാണ് വരുന്നത്. ജിസിസി ഉച്ചകോടി ഇത്തവണ സൗദിയിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് സമാധാന നീക്കങ്ങള്‍. വിവരങ്ങള്‍ ഇങ്ങനെ...

എല്ലാ രാജ്യങ്ങളെയും ക്ഷണിക്കുന്നു

എല്ലാ രാജ്യങ്ങളെയും ക്ഷണിക്കുന്നു

ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുടെ വാര്‍ഷിക ഉച്ചകോടി ഇത്തവണ സൗദിയിലാണ് നടക്കുന്നത്. സൗദി നഗരമായ ദമ്മാമിലായിരിക്കും ഉച്ചകോടി. ഇതിന്റെ ഭാഗമായി സൗദി എല്ലാ രാജ്യങ്ങളെയും ക്ഷണിക്കുന്നുണ്ട്. ഖത്തറിനെ ക്ഷണിക്കുന്നത് ഉച്ചകോടിയിലേക്കാണ്.

രാഷ്ട്രത്തലവന്‍മാരുടെ യോഗവും

രാഷ്ട്രത്തലവന്‍മാരുടെ യോഗവും

ജിസിസി രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും മറ്റു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ഉച്ചകോടിയുടെ ഭാഗമായി യോഗം ചേരാറുണ്ട്. കൂടാതെ രാഷ്ട്രത്തലവന്‍മാരുടെ യോഗവും നടക്കും. ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് പങ്കെടുക്കേണ്ടത്.

 ദൂതന്‍ കൈമാറും

ദൂതന്‍ കൈമാറും

സൗദി രാജാവ് സല്‍മാന്‍ ആണ് എല്ലാ രാജ്യങ്ങളുടെയും തലവന്‍മാരെ ക്ഷണിക്കുക. ഇതിന്റെ ക്ഷണക്കത്ത് സൗദി തയ്യാറാക്കിയിട്ടുണ്ട്. ദൂതന്‍മാര്‍ മുഖേന കൈമാറുകയാണ് ചെയ്യുക. സൗദി രാജാവിന്റെ ക്ഷണക്കത്ത് ജിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സയ്യാനി ഖത്തര്‍ അമീറിന് കൈമാറുമെന്നാണ് കുവൈത്ത് മാധ്യമമായ അല്‍ ആന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ഖത്തര്‍ അമീര്‍ സൗദിയിലെത്തും

ഖത്തര്‍ അമീര്‍ സൗദിയിലെത്തും

ആറ് ജിസിസി രാജ്യങ്ങളുടെയും തലവന്‍മാരെ പങ്കെടുപ്പിക്കാന്‍ കുവൈത്തും ഒമാനും ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒമാന്‍ കേന്ദ്രമായിട്ടാണ് തയ്യാറെടുപ്പ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് കുവൈത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖത്തര്‍ അമീര്‍ സൗദിയിലെത്തുമെന്നാണ് കുവൈത്ത് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

വേദി മാറ്റാന്‍ കാരണം

വേദി മാറ്റാന്‍ കാരണം

സൗദി അറേബ്യയില്‍ ജിസിസി ഉച്ചകോടി നടക്കുമ്പോള്‍ സാധാരണ തലസ്ഥാനമായ റിയാദ് ആണ് വേദിയാകാറ്. എന്നാല്‍ ഇത്തവണ കിഴക്കന്‍ തീര നഗരമായ ദമ്മാമിലാണ് ഉച്ചകോടി. സൗദി രാജാവ് ആഭ്യന്തര സന്ദര്‍ശനത്തിന്റെ ഭാഗമായി ദമ്മാമിലായതാണ് വേദി മാറ്റാന്‍ കാരണം.

കഴിഞ്ഞ തവണ സംഭവിച്ചത്

കഴിഞ്ഞ തവണ സംഭവിച്ചത്

കഴിഞ്ഞ വര്‍ഷം കുവൈത്തിലായിരുന്നു ജിസിസി വാര്‍ഷിക ഉച്ചകോടി. ഖത്തര്‍ അമീര്‍ യോഗത്തിന് എത്തിയെങ്കിലും സൗദി, യുഎഇ, ബഹ്‌റൈന്‍ രാഷ്ട്രത്തലവന്‍മാന്‍ വന്നില്ല. മന്ത്രിമാരെ പ്രതിനിധികളായി അയക്കുകയായിരുന്നു അവര്‍. 15 മിനുറ്റ് മാത്രം ചേര്‍ന്ന യോഗം വേഗത്തില്‍ പിരിയുകയായിരുന്നു.

 ഐക്യം വേണമെന്ന് അമേരിക്ക

ഐക്യം വേണമെന്ന് അമേരിക്ക

ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്തിയ ശേഷമുള്ള ആദ്യ ജിസിസി ഉച്ചകോടിയാണ് കുവൈത്തില്‍ നടന്നത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെയും മറ്റു പല ലോക ശക്തികളുടെയും സമ്മര്‍ദ്ദം ശക്തമാണ്. ജിസിസിയില്‍ ഐക്യം വേണമെന്നാണ് അമേരിക്കയുടെ നിലപാട്. ജിസിസിയിലെ ഭിന്നത ഇറാന് വളമാകുമെന്നാണ് അമേരിക്കയുടെ ഭയം.

 കുവൈത്ത് മന്ത്രി പറയുന്നു

കുവൈത്ത് മന്ത്രി പറയുന്നു

ഖത്തര്‍ പ്രതിനിധി സൗദിയിലെ ഉച്ചകോടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറല്ല അടുത്തിടെ പറഞ്ഞിരുന്നു. വാര്‍ത്താ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ജിസിസിയില്‍ സമാധാനം നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും എല്ലാ രാജ്യങ്ങളുടെയും നേതാക്കളും ഉച്ചകോടിക്ക് എത്തുമെന്നും ജറല്ല പറഞ്ഞു.

കഴിഞ്ഞ തവണ സംഭവിച്ചത്

കഴിഞ്ഞ തവണ സംഭവിച്ചത്

സൗദി, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി. കഴിഞ്ഞ ഉച്ചകോടി കുവൈത്തിലായിരുന്നു. ഖത്തര്‍ അമീര്‍ എത്തിയെങ്കിലും സൗദി രാജാവ് വന്നില്ല. തുടര്‍ന്ന് ജിസിസി ഉച്ചകോടി വേണ്ടത്ര ഗുണം ചെയ്തില്ല. സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം ചുമത്തിയത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്.

മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍

മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍

ഉപരോധം മൂര്‍ച്ഛിച്ച ഘട്ടത്തിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജിസിസി ഉച്ചകോടി. ഖത്തറുമായും സൗദിയുമായും കുവൈത്ത് അമീര്‍ ചര്‍ച്ച നടത്തി. എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി കുവൈത്തില്‍ എത്തുകയും ചെയ്തു. പക്ഷേ, മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍ വന്നില്ല.

ഇനി ആവര്‍ത്തിക്കരുത്

ഇനി ആവര്‍ത്തിക്കരുത്

അതേ സാഹചര്യം ഇത്തവണയും ആവര്‍ത്തിക്കാതിരിക്കാന്‍ കുവൈത്ത് കഠിനമായി ശ്രമിക്കുന്നുണ്ട്. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നാണ് ഉപരോധം ചുമത്താനുള്ള പ്രധാന കാരണമായി സൗദി സഖ്യം ചൂണ്ടിക്കാട്ടുന്നത്. ഇറാനെ പിന്തുണയ്ക്കുന്നുവെന്നത് മറ്റൊരു കാരണമാണ്.

ഒരുക്കമെന്ന് ഖത്തര്‍

ഒരുക്കമെന്ന് ഖത്തര്‍

സമാധാന ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് ഖത്തര്‍ അമീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞാഴ്ച ഖത്തര്‍ മന്ത്രിയും ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ അഭിമാനം പണയം വെച്ചുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം എല്ലാ രാജ്യങ്ങളും മാനിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെടുന്നു.

മോദിക്കെതിരെ വ്യത്യസ്ത പ്രതിഷേധം; ഉള്ളി കൃഷിക്കാരന്റെ വിയര്‍പ്പില്‍ നിന്ന്!! ഒബാമയോട് സംവദിച്ചയാള്‍മോദിക്കെതിരെ വ്യത്യസ്ത പ്രതിഷേധം; ഉള്ളി കൃഷിക്കാരന്റെ വിയര്‍പ്പില്‍ നിന്ന്!! ഒബാമയോട് സംവദിച്ചയാള്‍

English summary
Saudi Arabia to invite Qatar Emir to GCC summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X