കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഗുഹകളില്‍ 'നിധി' തേടി സംഘങ്ങള്‍; 250 ഗുഹകള്‍!! മാനവകുലത്തിന്റെ ഗതി മാറ്റിയ ഗുഹകള്‍

ജബല്‍നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹ അത്തരത്തിലൊന്നാണ്. മൂന്ന് മീറ്റര്‍ നീളവും 1.75 മീറ്റര്‍ വീതിയുമുള്ള ഹിറാ ഗുഹ കാണാന്‍ സൗദിയിലെത്തുന്നവര്‍ക്കെല്ലാം ആഗ്രഹമുള്ളതാണ്. ഇവിടെയാണ് പ്രവാചകന് ആദ്യ ദിവ്യ വെളിപ

  • By Ashif
Google Oneindia Malayalam News

റിയാദ്: ആദിമ മനുഷ്യര്‍ താമസത്തിനും സുരക്ഷയ്ക്കുമായി അഭയം തേടിയിരുന്ന കേന്ദ്രങ്ങളാണ് ഗുഹകള്‍. ഓരോ ഗുഹകള്‍ക്കും ആണ്ടുകളുടെ കഥപറയാനുണ്ടാകും. ഏത് പ്രായക്കാര്‍ക്കും ഗുഹകള്‍ കാണുമ്പോള്‍ കൗതുകമൂറുന്നതും അതുകൊണ്ടുതന്നെ.

സൗദി അറേബ്യ അത്തരമൊരു കൗതുകത്തിന് പിന്നാലെയാണ്. രാജ്യത്തെ ഗുഹകള്‍ പരിശോധിക്കാനും കണക്കെടുക്കാനും സൗദി അധികൃതര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഗുഹകളില്‍ നിന്ന് പണം കൊയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എങ്ങനെയാണ് ഗുഹകളില്‍ നിന്ന് പണമുണ്ടാക്കുക. സൗദിയില്‍ നിന്നുള്ള കൗതുകകരമായ വിവരങ്ങളാണിത്...

രാജ്യത്തിന്റെ വിഭവങ്ങള്‍

രാജ്യത്തിന്റെ വിഭവങ്ങള്‍

സാഹസിക വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. തുടര്‍ന്നാണ് രാജ്യത്തിന്റെ വിഭവങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ഗുഹകളുണ്ട്.

ചരിത്ര പ്രാധാന്യം

ചരിത്ര പ്രാധാന്യം

സൗദിയിലെ ഗുഹകളില്‍ പലതും ചരിത്ര പ്രാധാന്യമുള്ളതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 5000ത്തിലധികം ആകര്‍ഷകമായ ഗുഹകളുണ്ടെന്നാണ് കണക്ക്. ഇവിടെ മൊത്തം 25 കോടി ജനങ്ങള്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുകയും ചെയ്യുന്നു.

200 കോടി ഡോളര്‍

200 കോടി ഡോളര്‍

ആഗോള വിനോദ സഞ്ചാര മേഖലയ്ക്ക് ഗുഹ സന്ദര്‍ശിക്കാനെത്തുന്നവരില്‍ നിന്ന് മാത്രം 200 കോടി ഡോളര്‍ ലഭിക്കുന്നുവെന്നാണ് കണക്ക്. ഈ കണക്കുകളാണ് സൗദിയെ മാറ്റി ചിന്തിപ്പിച്ചത്. രാജ്യത്തെ ഗുഹകള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത് അങ്ങനെയാണ്.

ശുദ്ധമായ വെള്ളം

ശുദ്ധമായ വെള്ളം

സൗദിയിലെ ഗുഹകളുടെ ചരിത്രം വ്യത്യസ്തമാണ്. കടുത്ത ചൂടും കഠിന തണുപ്പും അനുഭവപ്പെടുന്നതാണ് സൗദിയിലെ കാലാവസ്ഥ. ചില വേളകളില്‍ ശക്തമായ മണല്‍ക്കാറ്റുമുണ്ടാകും. ഇതില്‍ നിന്നെല്ലാം രക്ഷതേടി പ്രചീന നിവാസികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി ഗുഹകളില്‍ അഭയം പ്രാപിച്ചിരുന്നു. മാത്രമല്ല, ശുദ്ധമായ വെള്ളത്തിന്റെ ഉറവിടം കൂടിയാണ് ഗുഹകള്‍.

തുറന്നുകൊടുക്കും

തുറന്നുകൊടുക്കും

സൗദി അറേബ്യന്‍ ഭരണകൂടം ഈ ഗുഹകളെല്ലാം വിനോദ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാന്‍ ആലോചിക്കുന്നുണ്ട്. അതിന്റെ മുന്നോടിയായിട്ടാണ് പഠനം നടത്തുന്നത്. വിദേശ വിനോദസഞ്ചാരികളുടെയും ഗവേഷകരുടെയും സഹായത്തോടെയാണ് സൗദി പഠനം തുടങ്ങിയത്.

ഗവേഷകരുടെ സമ്മേളനം

ഗവേഷകരുടെ സമ്മേളനം

എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക പ്രയാസം നേരിടുന്ന സൗദി വിനോദ സഞ്ചാരം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞാഴ്ച ജിദ്ദയില്‍ നടന്ന ഗവേഷകരുടെ സമ്മേളനത്തിലും ഗുഹകളുടെ വരുമാന സാധ്യത ചൂണ്ടിക്കാട്ടി.

250 ഗുഹകള്‍ തിരഞ്ഞെടുക്കും

250 ഗുഹകള്‍ തിരഞ്ഞെടുക്കും

സൗദിയില്‍ ആയിരക്കണക്കിന് ഗുഹകളാണുള്ളത്. അതില്‍ 250 ഗുഹകള്‍ തിരഞ്ഞെടുക്കും. അത് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും വരുമാനമുണ്ടാക്കുകയുമാണ് ലക്ഷ്യം. സൗദിയില്‍ ഏറ്റവും നീളമുള്ള ഗുഹ ശഅഫാനാണ്.

ശഅഫാന്റെ പ്രത്യേകത

ശഅഫാന്റെ പ്രത്യേകത

രണ്ട് കിലോമീറ്റര്‍ നീളമുള്ളതാണ് ശഅഫാന്‍ ഗുഹ. ഇതിന്റെ ഉയരം എട്ട് മീറ്ററാണ്. 800 മീറ്റര്‍ ആഴത്തിലുള്ള ഗുഹയാണിതെന്നതും ആശ്ചര്യകരമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതുന്ന മൃഗങ്ങളുടെ എല്ലും തലയോട്ടികളും ഈ ഗുഹയില്‍ നിന്ന് കണ്ടെത്തിയിരുന്നു.

തണുപ്പുള്ള ഗുഹകള്‍

തണുപ്പുള്ള ഗുഹകള്‍

അതേസമയം, തഹ്ലബ്, ദാലുല്‍ മുറബ്ബി തുടങ്ങിയ ഗുഹകള്‍ തണുപ്പ് കൊണ്ടാണ് ആകര്‍ഷിക്കുന്നത്. ശക്തമായ തണുപ്പ് ഈ രണ്ട് ഗുഹക്കുള്ളിലും അനുഭവപ്പെടും. കൂടാതെ ഇസ്ലാമിക ചരിത്രങ്ങളില്‍ എടുത്തു പറയുന്ന പല ഗുഹകളും സൗദിയിലുണ്ട്.

ഹിറാ ഗുഹ

ഹിറാ ഗുഹ

ജബല്‍നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹ അത്തരത്തിലൊന്നാണ്. മൂന്ന് മീറ്റര്‍ നീളവും 1.75 മീറ്റര്‍ വീതിയുമുള്ള ഹിറാ ഗുഹ കാണാന്‍ സൗദിയിലെത്തുന്നവര്‍ക്കെല്ലാം ആഗ്രഹമുള്ളതാണ്. ഇവിടെയാണ് പ്രവാചകന് ആദ്യ ദിവ്യ വെളിപാടുണ്ടായത്. കൂടാതെ വളരെ പ്രധാനപ്പെട്ട മറ്റൊരു ഗുഹയാണ് സൗര്‍. മക്ക ഹറം പള്ളിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണിത്.

മദീന യാത്രക്കിടയില്‍

മദീന യാത്രക്കിടയില്‍

പ്രവാചകന്റെ മദീന യാത്രക്കിടയില്‍ അനുചരന്‍ അബൂബക്കര്‍ സിദ്ദീഖുമൊത്ത് രഹസ്യമായി കഴിഞ്ഞിരുന്ന ഗുഹയാണിത്. ഇത്തരം ഗുഹകളെല്ലാം സൗദിയിലെത്തുന്നവര്‍ക്ക് കാണാന്‍ ആഗ്രഹമുള്ളതാണ്. ഇതൊക്കെ വരുമാനമാര്‍ഗമാക്കാനാണ് സൗദി ഭരണകൂടം ഇപ്പോള്‍ ആലോചിക്കുന്നത്.

മോദി ഉറങ്ങിയത് കുവൈത്ത് അമീറിന്റെ മുറിയില്‍; നിര്‍ദേശിച്ച മാറ്റങ്ങള്‍!! യുഎഇയില്‍ മോദിയുടെ താമസം...മോദി ഉറങ്ങിയത് കുവൈത്ത് അമീറിന്റെ മുറിയില്‍; നിര്‍ദേശിച്ച മാറ്റങ്ങള്‍!! യുഎഇയില്‍ മോദിയുടെ താമസം...

English summary
Saudi Arabia to promote 250 ancient caves for tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X